For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഡാൻസ് കഴിഞ്ഞിട്ടും മുകേഷ് കെട്ടിപ്പിടുത്തം വിട്ടില്ല; ന​ഗ്മ മൈക്കെടുത്ത് നടന്ന കാര്യം പറഞ്ഞു'

  |

  സിനിമാ ലോകത്തെ കഥ പറയുന്നതിൽ മിടുക്കനാണ് നടൻ മുകേഷ്. താരങ്ങളുടെ തമാശക്കഥകൾ നടൻ എപ്പോഴും പങ്കുവെക്കാറുണ്ട്. നടി ന​ഗ്മയോടൊപ്പം അമേരിക്കയിൽ ഷോയ്ക്ക് പോയപ്പോഴുണ്ടായ അനുഭവ കഥയാണ് മുകേഷ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. മുകേഷിനോടാപ്പം ന​ഗ്മ ഈ ഷോയിൽ ഒരു ഡാൻസ് ചെയ്തിരുന്നു. ഡാൻസിനിടെ നടന്ന സംഭവ കഥയാണ് മുകേഷ് വിവരിച്ചത്. മോഹൻലാൽ, ശോഭന, സംവിധായകൻ പ്രിയദർശൻ എന്നിവർ ഉൾപ്പെടുന്ന വൻതാര നിര ഷോയിൽ പങ്കെടുത്തിരുന്നു.

  ന​ഗ്മ അന്ന് കാതലൻ ഉൾപ്പെടെയുള്ള സൂപ്പർ ഹിറ്റ് സിനിമകൾ ചെയ്ത് തിളങ്ങി നിൽക്കുകയാണ്. വില പിടിപ്പുള്ള സിനിമകൾ വേണ്ടെന്ന് വെച്ച് മലയാളി ​ഗ്രൂപ്പിന്റെ കൂടെ വന്ന് കൊണ്ട് ന​ഗ്മയോട് എല്ലാവർക്കും വലിയൊരു സ്നേഹവും ബഹുമാനവും ആയിരുന്നു. അവർ ആരോടും അധികം സംസാരിക്കുകയൊന്നുമില്ല. മലയാളം ശരിയാവാത്തതിനാൽ സ്കിറ്റ് ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞു. ഡാൻസും ​ഗ്രൂപ്പ് ഐറ്റംസും ചെയ്യാമെന്ന് പറഞ്ഞു.

  'ഭാ​ഗ്യവശാൽ നിറം എന്ന സിനിമയിലെ ശുക്രിയ എന്ന പാട്ട് നീയും ന​ഗ്മയും കൂടി ചെയ്യെന്ന് പ്രിയൻ പറഞ്ഞു. പക്ഷെ നല്ല പോലെ ചെയ്യണം എന്ന് പറഞ്ഞു. ഞാൻ പ്രിയനോട് നന്ദി പറഞ്ഞു. കലാമാസ്റ്റർ ആണ് ഡാൻസ് മാസ്റ്റർ. രാവും പകലും ഡാൻസ്. സ്കിറ്റ് ഇടയ്ക്ക് ചെന്ന് റിഹേഴ്സൽ ചെയ്ത് പിന്നെ ഡാൻസ് പ്രാക്ടീസ് മാത്രം. അവസാനം ന​ഗ്മ തന്നെ പറഞ്ഞു മുകേഷ് നന്നായി ഡാൻസ് ചെയ്യുന്നുണ്ട്, നല്ല ​ഗ്രേസ് ഉണ്ടെന്ന്'

  'ഡാൻസിന്റെ അവസാനം ഞാനും ന​ഗ്മയും കെട്ടിപ്പിടിച്ച് സ്റ്റേജിലെ ലൈറ്റ് പതിയെ അണയുന്നതാണ്. അത് പഴഞ്ചൻ സ്റ്റെെൽ ആണെന്ന് പറഞ്ഞ് ഒരുപാട് പേർക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായി. ഞാൻ അതിന് വേണ്ടി വാശിപിടിച്ചു. പിന്നീട് ആൾക്കാർ ഓർക്കാൻ വേണ്ടി എന്തെങ്കിലുമൊന്ന് ആ ഡാൻസിൽ വേണമെന്ന് തീരുമാനിച്ചു'

  Also Read: ഫോട്ടോ ഡീലീറ്റാക്കാതെ വിടില്ലെന്ന് പറഞ്ഞ് ഷട്ടറിട്ടു, പിടിച്ചുവലിച്ചു; നടന്നത് വെളിപ്പെടുത്തി അന്ന രാജന്‍

  'ഞാൻ ന​ഗ്മയുടെ അടുത്ത് പോയി. പ്രിയന് പറയാൻ ബുദ്ധിമുട്ടുണ്ട്. ഡാൻസിലെ അവസാന ഭാ​ഗത്തെ കെട്ടിപ്പിടുത്തം ഒന്നു കൂടി നന്നാക്കണം എന്ന് പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു. ഉറപ്പായും എന്ന് ന​ഗ്മ പറഞ്ഞു. ആദ്യ ഷോ കഴിഞ്ഞപ്പോൾ ന​ഗ്മ വിളിച്ചു, ഞാൻ നന്നായി കെട്ടിപ്പിടിച്ചില്ലേ എന്ന് ചോദിച്ചു. നന്നായിട്ടുണ്ട്, പക്ഷെ പെർഫക്ഷന്റെ ആളാണ് പ്രിയൻ കുറച്ചു കൂടി നന്നാക്കണമെന്ന് പറഞ്ഞിട്ടുണ്ടെന്ന് ഞാൻ പറഞ്ഞു'

  'അടുത്ത ഷോയിൽ എന്നെ ശ്വാസം മുട്ടിക്കുന്നത് പോലെ കെട്ടിപ്പിടിച്ചു. ഫൈനൽ ഷോയ്ക്ക് ഈയാെരു ടെമ്പോ കീപ് ചെയ്താൽ മതി, ലൈറ്റ് മുഴുവൻ അണയുന്നത് വരെ കെട്ടിപ്പിടിക്കണമെന്ന് പറഞ്ഞു. ന​ഗ്മ ഓക്കെ പറഞ്ഞു. അന്ന് മറ്റാരും ഇതറിഞ്ഞില്ല. അവസാന ഷോ ​ഗംഭീരമായി'

  Also Read: റോഡില്‍ വച്ച് വസ്ത്രം വലിച്ചുകീറി, വാഷ്‌റൂമില്‍ നിന്നും ഇറങ്ങിയതും പിടിച്ചു തല്ലി; ജീവിതം പറഞ്ഞ് ഹെയ്ദി സാദിയ

  ന്യൂയോർക്കിൽ നിന്നും ഞങ്ങളെല്ലാവരും താമസിക്കുന്ന ന്യൂജേഴ്സിയിലേക്ക് ബസ് കയറി. രാജീവ് കുമാർ മൈക്കെടുത്ത് ഈ ഷോയുടെ അനുഭവങ്ങൾ ഓരോ ആൾക്കാരും പറയണമെന്ന് പറഞ്ഞു. എല്ലാവരും മോഹൻലാലിനെ പുകഴ്ത്തി സംസാരിച്ചു. അങ്ങനെ ന​ഗ്മയുടെ അടുത്ത് മൈക്ക് എത്തി. ഒരു ഓൾ ദ ബെസ്റ്റ് മാത്രമേ ന​ഗ്മ പറയൂ എന്ന് കരുതി.

  എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ഷോ ആയിരിക്കും ഇത്. മറക്കാത്തതെന്തെന്നാൽ പെർഫോമൻസ് കൊണ്ടല്ല. ഇതിന്റെ പിന്നിൽ ഞാൻ ഇത്രയും രസിച്ച സന്തോഷിച്ച ദിവസങ്ങൾ ഉണ്ടായിട്ടില്ലെന്ന് ​ന​ഗ്മ പറഞ്ഞു.

  Also Read: കോക്കനട്ട് അല്ലച്ഛാ കൗക്കനട്ട്, മലയാളികളുടെ ഉച്ചാരണം മോശമാണ്; വിനീതിന്റെ പരാതിയെ പറ്റി ശ്രീനിവാസൻ

  'എല്ലാവരും നിശബ്ദരായി. ന​ഗ്മ പറഞ്ഞു, എനിക്ക് കുസൃതികൾ ഭയങ്കര ഇഷ്ടമാണ്. പ്രിയൻ കെട്ടിപ്പിടുത്തം പോരാ എന്ന് പറയുന്നെന്ന് മുകേഷ് വെറുതെ പറയുന്നതാണെന്ന് എനിക്ക് ആദ്യമേ അറിയാമായിരുന്നു. പക്ഷെ ഞാൻ ആ കുസൃതി ആസ്വദിച്ചു. അവസാനത്തെ കെട്ടിപ്പിടുത്തത്തിൽ ഇദ്ദേഹം എന്നെ വിടുന്നില്ല. ചെവിയിൽ പറയുകയാണ് പ്രിയൻ വിൽ‌ ഹിറ്റ് മി എന്ന്' ആളിറങ്ങാനുണ്ടെന്ന് ഞാൻ പറഞ്ഞു. ഇറക്കെടാ നിന്നെ എന്ന് പറഞ്ഞ് എല്ലാവരും ചിരിച്ചു കൊണ്ട് തന്നെ കൈകാര്യം ചെയ്തെന്നും മുകേഷ് ഓർത്തു.

  Read more about: mukesh nagma
  English summary
  Mukesh Shares A Funny Memory About Actress Nagma During A Stage Programme In America
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X