ഗോഡ്ഫാദറിലെ നായികയായി കനകയെ സംവിധായകര്‍ തീരുമാനിച്ചത് ആ നിമിഷം, നിര്‍ദ്ദേശിച്ചത് ആ നടന്‍
സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ വലിയ വിജയചിത്രങ്ങളിലൊന്നാണ് ഗോഡ്ഫാദര്‍. മുകേഷ് നായക വേഷത്തില്‍ എത്തിയ ചിത്രം കൂടുതല്‍ കാലം തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച സിനിമയായിരുന്നു. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും ഗോഡ്ഫാദര്‍ നേട്ടമുണ്ടാക്കിയിരുന്നു. നാടകാചാര്യന്‍ എന്‍എന്‍ പിളള മുഖ്യവേഷത്തില്‍ എത്തിയ ചിത്രത്തില്‍ തിലകന്‍, ഇന്നസെന്റ്, ഭീമന്‍ രഘു, സിദ്ധിഖ്, ജഗദീഷ് തുടങ്ങിയവരായിരുന്നു മറ്റ് പ്രധാന താരങ്ങള്‍.
1991ല്‍ പുറത്തിറങ്ങിയ സിനിമ സിദ്ധിഖ് ലാലിന്റെ തന്നെ തിരക്കഥയിലാണ് അണിയിച്ചൊരുക്കിയത്. എസ് ബാലകൃഷ്ണന്‍ ഒരുക്കിയ ചിത്രത്തിലെ പാട്ടുകളെല്ലാം അക്കാലത്ത് തരംഗമായി മാറിയിരുന്നു. അതേസമയം തമിഴ് നടി കനകയായിരുന്നു ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തിയത്.

തമിഴ് സിനിമകളിലൂടെ തിളങ്ങിയ താരത്തിന്റെ ആദ്യ മലയാള ചിത്രം കൂടിയായിരുന്നു ഗോഡ്ഫാദര്‍. ചിത്രത്തിലെ നായികയായി ഒരു പുതുമുഖ നടി എത്തിയാല്‍ നന്നാകുമെന്ന് സിദ്ധിഖ് ലാല്‍ അന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍ മുകേഷിന്റെ അഭിപ്രായത്തെ തുടര്‍ന്നാണ് സംവിധായകര്‍ കനകയിലേക്ക് എത്തിയത്. അന്ന് വലിയ ഒരുക്കങ്ങളില്ലാതെ കനകയെ സംവിധായകര്‍ ആദ്യം കണ്ടപ്പോള്‍ അല്‍പ്പം നിരാശപ്പെട്ടിരുന്നു.

അന്ന് മുടിയൊക്കെ മുകളിലോട്ട് ഉയര്‍ത്തി കെട്ടിയൊക്കെ ഒരു പ്രത്യേക കോലത്തിലാണ് കനക അവര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് കനക സിനിമയ്ക്ക് യോജ്യമായ വേഷത്തില്‍ എത്തിയതോടെ ഇത് തന്നെയാണ് തങ്ങളുടെ നായികയെന്ന് സംവിധായകര്‍ തീരുമാനിക്കുകയായിരുന്നു. ഗോഡ്ഫാദറില്‍ മറ്റു താരങ്ങള്‍ക്കൊപ്പം തന്നെ കനകയുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

തുടര്‍ന്ന് ഗോഡ്ഫാദര്‍ വലിയ വിജയമായതിന് പിന്നാലെ സിദ്ധിഖ് ലാലിന്റെ തന്നെ വിയറ്റ്‌നാം കോളനിയിലും കനക അഭിനയിച്ചിരുന്നു. മോഹന്‍ലാലാണ് ചിത്രത്തില്‍ നായക വേഷത്തില്‍ എത്തിയത്. മലയാളത്തില്‍ പത്തിലധികം സിനിമകളില്‍ അഭിനയിച്ച താരമാണ് കനക. മലയാളത്തിന് പുറമെ തമിഴ്,തെലുങ്ക് ഭാഷകളിലും തിളങ്ങിയിരുന്നു താരം.

മലയാളത്തില്‍ 2000ത്തില്‍ പുറത്തിറങ്ങിയ നരസിംഹത്തിലെ കഥാപാത്രവും നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഷാജി കൈലാസ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രത്തില്‍ ഇന്ദുലേഖ എന്ന ശ്രദ്ധേയ കഥാപാത്രത്തെയാണ് കനക അവതരിപ്പിച്ചിരുന്നത്. നരസിംഹത്തിന് പിന്നാലെ ഇറങ്ങിയ ഈ മഴ തേന്‍ മഴയാണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ മലയാള ചിത്രം.


Click it and Unblock the Notifications