ആ സിനിമയ്ക്ക് ശേഷം അവസരം കൂടുമെന്ന് പറഞ്ഞു, പക്ഷേ, സംഭവിച്ചതിനെക്കുറിച്ച് മുക്ത

സിനിമയിലും സീരിയലിലുമൊക്കെയായി ഒരുകാലത്ത് തിളങ്ങി നിന്ന അഭിനേത്രിയായിരുന്നു മുക്ത. ചെറുപ്രായത്തില്‍ സിനിമയിലെത്തിയതിനാല്‍ മികച്ച അവസരങ്ങളും താരത്തിന് ലഭിച്ചിരുന്നു. മലയാളത്തില്‍ മാത്രമല്ല അന്യഭാഷയിലും സജീവമായിരുന്നു മുക്ത. റിമി ടോമിയുടെ സഹോദരനായ റിങ്കു ടോമിയായിരുന്നു മുക്തയെ വിവാഹം ചെയ്തത്.

വിവാഹ ശേഷം അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത താരം അടുത്തിടെ തിരിച്ചെത്തിയിരുന്നു. കൂടത്തായി സീരിയലിലൂടെയായിരുന്നു മുക്ത എത്തിയത്. ഡോളി എന്ന കഥാപാത്രമായുള്ള വരവിന് ഗംഭീര പിന്തുണ ലഭിച്ചതോടെ താരം സന്തോഷത്തിലായിരുന്നു. അപ്രതീക്ഷിത ട്വിസ്റ്റുകളുമായി മുന്നേറിയ സീരിയല്‍ അടുത്തിടെയായിരുന്നു അവസാനിച്ചത്.

ഡോളിയാവാന്‍ തുടക്കത്തില്‍ പേടിച്ചുവെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു മുക്ത. ഈ സീരിയല്‍ ഏറ്റെടുത്തതിന് ശേഷം കൂടത്തായി വിഷയത്തെക്കുറിച്ച് കൂടുതല്‍ ശ്രദ്ധിച്ചിരുന്നു. ഡോളിയുടെ വസ്ത്രധാരണവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നുവെന്നും മുക്ത പറയുന്നു. അവരെ അനുകരിക്കാനായുള്ള ശ്രമങ്ങളും നടത്തിയിരുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു മുക്ത വിശേഷങ്ങള്‍ പങ്കുവെച്ചത്. മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നുമൊക്കെയായി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ സംതൃപ്തിയുണ്ട്.

Muktha

അച്ഛനുറങ്ങാത്ത വീടില്‍ അഭിനയിച്ചതിന് ശേഷം മികച്ച അവസരങ്ങള്‍ ലഭിക്കുമെന്നായിരുന്നു എല്ലാവരും പറഞ്ഞത്. എന്നാല്‍ സംഭവിച്ചത് അതായിരുന്നില്ല. അത്ര മികച്ച അവസരങ്ങളൊന്നും ആ സമയത്ത് ലഭിച്ചിരുന്നില്ല. മികച്ച അവസരത്തിനായി കാത്തിരുന്നിരുന്നു. മലയാളത്തില്‍ നിന്നും മികച്ച അവസരം തേടിയെത്തിയാല്‍ എന്തായാലും സ്വീകരിക്കുമെന്നും മുക്ത പറയുന്നു. ഡോളിയെന്ന കഥാപാത്രമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും മുക്ത പറഞ്ഞിരുന്നു. എങ്ങനെയാണ് ഈ കഥാപാത്രത്തെ പ്രേക്ഷകര്‍ സ്വീകരിക്കുതെന്നോര്‍ത്തുള്ള ആശങ്കയുണ്ടായിരുന്നു തുടക്കത്തില്‍.

നാല് വയസ്സുകാരിയായ മകളുടെ പിന്തുണയെക്കുറിച്ചും മുക്ത വാചാലയായിരുന്നു. കണ്‍മണിയുടെ വിശേഷങ്ങളെല്ലാം ആരാധകര്‍ അറിയാറുണ്ട്. അമ്മ അഭിനയിക്കാന്‍ പോയ്‌ക്കോളൂയെന്നും ചിരിച്ച് സന്തോഷത്തോടെ അഭിനയിക്കണമെന്നുമായിരുന്നു മകള്‍ പറഞ്ഞതെന്നും മുക്ത പറഞ്ഞിരുന്നു. മകള്‍ മാത്രമല്ല കുടുംബത്തിലുള്ളവരെല്ലാം ഗംഭീര പിന്തുണണയായിരുന്നു നല്‍കിയത്.

Read more about: muktha മുക്ത
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X