റിമി ടോമി മുക്തയ്ക്ക് സമ്മാനിച്ച വീട്! ചേച്ചി പ്രതീക്ഷകളോടെ നിര്‍മ്മിച്ചതായിരുന്നു! താമസിക്കാനായില്ല

റിമി ടോമിയായിരുന്നു സഹോദരനായി മുക്തയെ കണ്ടെത്തിയത്. വിവാഹത്തെക്കുറിച്ചും വിവാഹ ശേഷമുള്ള വിശേഷങ്ങളെക്കുറിച്ച് പറഞ്ഞുമൊക്കെ മുക്ത എത്താറുണ്ട്. റിമി ടോമിയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പാചകപരീക്ഷണങ്ങളെക്കുറിച്ച് പറഞ്ഞാണ് റിമി എത്താറുള്ളത്. കണ്‍മണിയുടെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞും മുക്ത എത്താറുണ്ട്. പുതിയ ഫ്‌ളാറ്റിലേക്ക് മാറിയതിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചും താരമെത്താറുണ്ട്.

പച്ചപ്പിനെ ഏറെയിഷ്ടപ്പെടുന്നയാളാണ് മുക്ത. അതിനാല്‍ത്തന്നെ ഫ്‌ളാറ്റില്‍ മിക്ക സ്ഥലങ്ങളിലും അത് കാണാവുന്നതാണ്. ചേമ്പ് വരെ ഫ്‌ളാറ്റിനകത്ത് മനോഹരമായി വെച്ചിട്ടുണ്ട്. അമ്മയോടാണ് ഇക്കാര്യത്തില്‍ കടപ്പാടെന്ന് മുക്ത പറയുന്നു. വനിത വീടിലൂടെയായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. വൃത്തിയായി സൂക്ഷിക്കുന്നതിനെക്കുറിച്ചും മറ്റുമൊക്കെ മുക്ത വാചാലയായിരുന്നു. മുക്തയുടെ ഫ്‌ളാറ്റ് വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

Recommended Video

Jude Anthany Exclusive Interview | Filmibeat malayalam
മുക്തയുടെ ഫ്‌ളാറ്റ്

മുക്തയുടെ ഫ്‌ളാറ്റ്

പുതിയ വീട്ടിലേക്ക് മാറുമ്പോള്‍ താന്‍ നാല് ഫോട്ടോ വേണമെന്ന് റിങ്കുവിനോട് ആവശ്യപ്പെട്ടിരുന്നുവെന്ന് മുക്ത പറയുന്നു. അതിലൊന്ന് പപ്പയുടെ ഫോട്ടോയാണ്. വിവാഹ ഫോട്ടോയും രണ്ട് അമ്മമാരുടെ ഫോട്ടോയും പിന്നെ കണ്‍മണിയുടെ ഫോട്ടോയ്ക്കുമായാണ് ആവശ്യപ്പെട്ടത്. ഇതൊരു വൈറ്റ് ഹൗസായിരുന്നു. ചേച്ചിയുടെ വൈറ്റ് ഹൗസിനെ ഗ്രീന്‍ ഹൗസാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ് താനെന്നും മുക്ത പറയുന്നു. വെറുതെ ഇരിക്കുമ്പോഴും മകളുടെ ഫോട്ടോയൊക്കെ കാണാനാവും.

 പ്രിയപ്പെട്ട സ്ഥലം

പ്രിയപ്പെട്ട സ്ഥലം

ഫ്‌ളാറ്റില്‍ തനിക്കേറെ പ്രിയപ്പെട്ട സ്ഥലത്തെക്കുറിച്ചും മുക്ത പറഞ്ഞിരുന്നു. പ്രാര്‍ത്ഥിക്കുന്ന സ്ഥലത്തെക്കുറിച്ചായിരുന്നു താരം പറഞ്ഞത്. രാത്രിയില്‍ ലൈറ്റ് ഓഫ് ചെയ്ത് മെഴുകുതിരി കത്തിച്ച് വെച്ച് ഇവിടെ നിന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ ഭയങ്കര പോസിറ്റീവ് എനര്‍ജിയാണ് ലഭിക്കാറുള്ളത്. അവിടെ നിന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ സന്തോഷമാണ്. എല്ലാവര്‍ക്കും അവിടെ ഇഷ്ടമാണ്. ഇവിടെ ഓപ്പണ്‍ കിച്ചണാണ്.

എന്നും ഇതുപോലെ

എന്നും ഇതുപോലെ

ഇവിടേക്ക് വരുമ്പോള്‍ ആദ്യം തന്നെ കാണാവുന്ന സ്ഥലമാണ് കിച്ചണ്‍. ഞാന്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നതും ഇവിടെയാണ്. എപ്പോള്‍ നോക്കിയാലും കിച്ചണ്‍ ഇത് പോലെ തന്നെയിരിക്കും. അടുക്കള എപ്പോഴും വൃത്തിയായിരിക്കണമെന്ന കാര്യത്തില്‍ നിര്‍ബന്ധമുണ്ട്. വര്‍ക്കിങ് സ്‌പേസ് എപ്പോഴും വൃത്തിയായിരിക്കണം. ആസ്വദിച്ചാണ് കുക്ക് ചെയ്യാറുള്ളത്. പാചകം ചെയ്യുമ്പോള്‍ ടിവി കാണാനും കുഞ്ഞിനെ നോക്കാനുമൊക്കെ കഴിയാറുണ്ട്. പാത്രങ്ങള്‍ നിരത്തിയിടാന്‍ ഇഷ്ടമില്ല. കുറച്ച് പാത്രങ്ങള്‍ ഉപയോഗിക്കാനായി ശ്രമിക്കാറുണ്ട്.

പച്ചപ്പുണ്ട്

പച്ചപ്പുണ്ട്

ചെറുപയറും സ്പ്രിംഗ് ഒനിയനുമൊക്കെ മുളപ്പിച്ച് കഴിക്കാറുണ്ട്. റിമി ചേച്ചി കണ്‍മണിക്ക് വാങ്ങിച്ച് കൊടുത്ത പോപ് കോണ്‍ ബോക്‌സാണ് ഇത്. ഇതിനകത്തും കുഞ്ഞ് ചെടി നടുകയായിരുന്നു. കിടപ്പുമുറിയിലും ഹാളിലും ടെറസിലുമെല്ലാം ചെടികള്‍ വെച്ചിട്ടുണ്ട് മുക്ത. അത്രയും ഭംഗിയായാണ് ഫ്‌ളാറ്റിന്റെ ഇന്റീരിയര്‍ ചെയ്തിട്ടുള്ളത്. ലോക് ഡൗണായതോടെയായിരുന്നു ചെടികളോട് ഇത്രയും ക്രേസുണ്ടെന്ന് മനസ്സിലായത്. മണി പ്ലാന്‍സ് ഏറെയിഷ്ടമാണ്.

നന്ദി പറയാനുള്ളത്

നന്ദി പറയാനുള്ളത്

ഈ ഫ്‌ളാറ്റ് ഇങ്ങനെയാക്കുന്നതില്‍ അമ്മയാണ് ഒരുപാട് സഹായിച്ചത്. ചെടികളെല്ലാം തന്നത് അമ്മയാണ്. മുഴുവനും ഗ്ലാസുള്ള ഫ്‌ളാറ്റാണ്. പ്രൈവസിക്ക് വേണ്ടി നമ്മള്‍ പേപ്പര്‍ പോലെയുള്ള കാര്യങ്ങള്‍ വെക്കുകയായിരുന്നു. രണ്ട് പേരോടാണ് ശരിക്കും നന്ദി പറയാനുള്ളത്. ചേച്ചിയുടെ ഫ്‌ളാറ്റായിരുന്നു ഇത്. ഒരാള്‍ ഒരുവീട് പണിയുമ്പോള്‍ ഒരുപാട് ആഗ്രഹങ്ങള്‍ മനസ്സില്‍ വെച്ചിട്ടായിരിക്കുമല്ലോ ചെയ്യുന്നത്. പല കാരണങ്ങള്‍ കൊണ്ടും ചേച്ചിക്ക് ഇവിടെ താമസിക്കാന്‍ പറ്റാതെ പോയി. അങ്ങനെ ഏട്ടന് അത് കൈമാറുകയായിരുന്നു.

കുഞ്ഞിനെപ്പോലെ

കുഞ്ഞിനെപ്പോലെ

എനിക്ക് രണ്ട് മക്കളാണ്, ഒന്ന് കണ്‍മണിയും അടുത്തത് ഈ ഫ്‌ളാറ്റും. കുഞ്ഞിനെപ്പോലെയാണ് നോക്കുന്നത്. ഇതാണ് ഇപ്പോള്‍ എന്‍രെ ലോകം. വൃത്തിയാക്കലാണ് പ്രധാന പണി. ക്ലീനിങ് ചെയ്ത് എപ്പോഴും നടക്കും. കുഞ്ഞിനെ നോക്കാന്‍ ഇത്രയും പറ്റുന്നില്ലെന്ന് ചില സമയത്ത് ഓര്‍ക്കും. മകള്‍ക്കായൊരുക്കിയ റൂമും മുക്ത കാണിച്ചിരുന്നു. കുക്കിംഗ് വീഡിയോ പോസ്റ്റ് ചെയ്യുമ്പോള്‍ എല്ലാവരും വീഡിയോ കാണിക്കാമോയെന്നൊക്കെ ചോദിക്കാറുണ്ട്. ഇപ്പോഴാണ് അത് സാധ്യമായത്. അക്കാര്യത്തില്‍ സന്തോഷമുണ്ടെന്നും മുക്ത പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X