പ്രണയാതുരയായി മുക്തയുടെ വാക്കുകള്‍! നിന്‍റെ ഭാര്യയായിരിക്കുന്നതിന്‍റെത്ര സന്തോഷം മറ്റൊന്നിനുമില്ല!

സിനിമയിലും സീരിയലിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരങ്ങളിലൊരാളാണ് മുക്ത. വിവാഹത്തോടെയാണ് താരം സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. റിമി ടോമിയുടെ സഹോദരനായ റിങ്കു ടോമിയാണ് താരത്തെ ജീവിതസഖിയാക്കിയത്. സിനിമയില്‍ സജീവമല്ലെങ്കിലും സിനിമയുമായി ബന്ധപ്പെട്ട പരിപാടികളിലും മറ്റ് ചടങ്ങുകളിലുമൊക്കെയായി താരം സജീവമാണ്. നിമിഷനേരം കൊണ്ടാണ് താരത്തിന്റെ പോസ്റ്റുകളും ചിത്രങ്ങളുമൊക്കെ വൈറലായി മാറുന്നത്.

എന്നാണ് സിനിമയിലേക്ക് തിരിച്ചെത്തുന്നതെന്നാണ് ആരാധകര്‍ ഈ താരത്തോട് ചോദിച്ചുകൊണ്ടിരിക്കുന്നത്. മികച്ച അവസരം ലഭിച്ചാല്‍ തിരികയെത്തുമെന്നറിയിച്ചിരുന്നുവെങ്കിലും ആ വരവിനായി ഇന്നും കാത്തിരിക്കുകയാണ് ആരാധകര്‍. മകളായ കിയാരയുടെ വിശേഷം പങ്കുവെച്ചും മുക്ത എത്താറുണ്ട്. ഇപ്പോഴിതാ നാലാം വിവാഹ വാര്‍ഷിക ദിനത്തിന്റെ സന്തോഷം പങ്കുവെച്ചാണ് താരം എത്തിയിട്ടുള്ളത്. വിവാഹത്തിനിടയിലെ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. മുണ്ടും ചട്ടയുമണിഞ്ഞായിരുന്നു മുക്ത വിവാഹവിരുന്നില്‍ എത്തിയത്. ഓലക്കുട ചൂടിയായിരുന്നു വരനെത്തിയത്. മുക്ത പങ്കുവെച്ച അനുഭവങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

നാലാമത്തെ വര്‍ഷത്തിലേക്ക്

മുക്തയും റിങ്കു ടോമിയും തമ്മിലുള്ള വിവാഹിതരായിട്ട് 4 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. റിമി ടോമിയായിരുന്നു സഹോദരന് വേണ്ടി മുക്തയെ ആലോചിച്ചത്. റിമിയുടെ ആലോചനയ്ക്ക് വീട്ടുകാരും കൂടി പിന്തുണ നല്‍കിയതോടെ ഇരുവരും വിവാഹിതരാവുകയായിരുന്നു. ഇവരുടെ വിവാഹ ചടങ്ങില്‍ തിളങ്ങി നിന്നവരിലൊരാളായിരുന്നു റിമി. നാത്തൂനും അമ്മായിഅമ്മയുമൊക്കെ പൊന്നുപോലെയാണ് നോക്കുന്നതെന്നായിരുന്നു വിവാഹ ശേഷം മുക്ത പറഞ്ഞത്. ഇവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും മുക്ത പങ്കുവെക്കാറുണ്ട്.

റിമിയുടെ കമന്റ്

സോഷ്യല്‍ മീഡിയയില്‍ സജീവമായ മുക്തയും റിമിയും പോസ്റ്റുകള്‍ക്കിടയില്‍ കമന്റുകളുമായെത്തുന്നത് പതിവാണ്. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന റിമി യാത്രവേളയ്ക്കിടയിലെ ചിത്രങ്ങളുമായി എത്തുമ്പോള്‍ ഇതേത് സ്ഥലമെന്ന് ചോദിച്ച് മുക്തയും വരാറുണ്ട്. സഹോദര ഭാര്യയ്ക്ക് ആശംസ അറിയിച്ച് എത്തിയിരിക്കുകയാണ് റിമി ഇപ്പോള്‍. ഹാപ്പി വെഡ്ഡിങ് ആനിവേഴ്‌സറി മുത്തുക്കുട്ടി ആന്‍ഡ് റിങ്കു എന്നായിരുന്നു റിമിയുടെ കമന്റ്.

ആരാധകരുടേയും താരങ്ങളുടേയും ആശംസ

മുക്തയ്ക്കും റിങ്കുവിനും ആശംസ അറിയിച്ച് ആരാധകരും സഹപ്രവര്‍ത്തകരുമൊക്കെ എത്തിയിട്ടുണ്ട്. പള്ളിയിലെ ചടങ്ങിനിടയിലെ ചിത്രങ്ങളടക്കം നിരവധി ചിത്രങ്ങളാണ് മുക്ത പോസ്റ്റ് ചെയ്തത്. ഭാമ, സരയു മോഹന്‍ തുടങ്ങി നിരവധി പേരാണ് ഇരുവര്‍ക്കും ആശംസ അറിയിച്ച് എത്തിയിട്ടുള്ളത്. സിനിമയില്‍ സജീവമല്ലെങ്കിലും പൊതുുപരിപാടികളിലും വിവാഹ ചടങ്ങുകളിലുമൊക്കെ മുക്ത സജീവമായി പങ്കെടുക്കാറുണ്ട്. താരങ്ങളുമായെല്ലാമുള്ള ബന്ധം ഇപ്പോഴും അതേ പോലെ സൂക്ഷിക്കുന്നുണ്ട്.

പ്രിയപ്പെട്ട വേഷം

വിവാഹ ദിനത്തില്‍ തിളങ്ങി നില്‍ക്കാനാഗ്രഹിക്കാത്തവര്‍ വിരളമാണ്. വേറിട്ട മേക്കോവറുമായിത്തന്നെയായിരുന്നു മുക്തയും എത്തിയത്. പരമ്പരാഗത വേഷമായ ചട്ടയും മുണ്ടുമായി മുക്ത എത്തിയപ്പോള്‍ ഓലക്കുടയും ചൂടിയായിരുന്നു റിങ്കുവിന്റെ വരവ്. ഇവരുടെ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയിരുന്നു. ഇനിയും ചിത്രങ്ങള്‍ പങ്കുവെക്കല്ലേ, ലൈക്കടിച്ച് മടുത്തുവെന്നായിരുന്നു ആരാധകരുടെ കമന്റ്.

മകളുടെ വരവ്

2015ലായിരുന്നു മുക്തയുടെ വിവാഹം കഴിഞ്ഞത്. 2016ലാണ് ഇവരുടെ ജീവിതത്തിലേക്ക് കണ്‍മണിയെന്ന കിയാര എത്തിയത്. മകളുടെ വളര്‍ച്ചയിലെ ഓരോ ഘട്ടത്തിലേയും ചിത്രങ്ങള്‍ താന്‍ പകര്‍ത്തി വെച്ചിട്ടുണ്ടെന്നും ഭാവിയില്‍ അവള്‍ക്ക് പിറന്നാള്‍ സമ്മാനമായി ഇത് നല്‍കുമെന്നും നേരത്തെ താരം പറഞ്ഞിരുന്നു. റിമി ടോമിക്കൊപ്പം പാട്ടുപാടിയായിരുന്നു ഇടയ്ക്ക് കണ്‍മണി എത്തിയത്. മകള്‍ ആദ്യമായി സ്‌കൂളില്‍ പോയതിനെക്കുറിച്ചും എഴുത്തിനിരുത്തിയതിന്റെ വിശേഷവുമൊക്കെ പങ്കുവെച്ചും നേരത്തെ താരം എത്തിയിരുന്നു.

സിനിമയിലും സീരിയലിലും

സിനിമയിലും സീരിയലിലുമൊക്കെയായി ഒരുപോലെ തിളങ്ങിയ അഭിനേത്രി കൂടിയാണ് മുക്ത. ആറാം ക്ലാസില്‍ പഠിക്കുന്നതിനിടയിലായിരുന്നു സ്വരമെന്ന പരമ്പരയില്‍ മുക്ത അഭിനയിച്ചത്. ലാല്‍ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട്ടിലൂടെയായിരുന്നു സിനിമയില്‍ തുടക്കം കുറിച്ചത്. എട്ടാം ക്ലാസില്‍ പഠിച്ചുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു സിനിമാപ്രവേശം. മലയാളത്തിന് പുറമേ തമിഴിലും കന്നഡയിലും ഈ താരം അഭിനയിച്ചിട്ടുണ്ട്.

Read more about: muktha മുക്ത
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X