ഗര്‍ഭിണിയായിരിക്കുമ്പോഴേ ആഗ്രഹിച്ചത്! മകളുടെ ജീവിതത്തിലെ വലിയ സന്തോഷം ഗംഭീരമായി ആഘോഷിച്ച് മുക്ത

മലയാളികള്‍ക്ക് പ്രിയപ്പെട്ടവരാണ് റിമി ടോമിയും കുടുംബവും. അമ്മ റാണി ടോമിയും കലാരംഗത്തെ കഴിവുകള്‍ സോഷ്യല്‍മീഡിയയിലൂടെ കാണിക്കാറുണ്ട്. അമ്മയാണ് കുട്ടിക്കാലം മുതലേ എല്ലാത്തിലും പോത്സാഹനം. ഈ പ്രായത്തിലും ആക്ടീവാണ് മമ്മി. വീട്ടിലെ കാര്യങ്ങളും, മക്കളെയും, കൊച്ചുമക്കളെയുമെല്ലാം നോക്കും, അതിനൊപ്പമായി സ്വന്തം പാഷനും ഫോളോ ചെയ്യുന്നുണ്ട്.

റിമിയുടെ സഹോദരന്‍ റിങ്കുവിന്റെ ഭാര്യയാണ് മുക്ത. മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് താരം. വിവാഹത്തോടെയായിരുന്നു അഭിനയ മേഖലയില്‍ നിന്നും ബ്രേക്കെടുത്തത്. നീണ്ട ഇടവേള അവസാനിപ്പിച്ച് മിനിസ്‌ക്രീനിലൂടെ താരം തിരിച്ചെത്തിയിരുന്നു. കൂടത്തായി പരമ്പരയില്‍ ഡോളിയെ അവതരിപ്പിച്ചത് മുക്തയായിരുന്നു. മലയാളത്തില്‍ മാത്രമല്ല തമിഴ് പരമ്പരയില്‍ നിന്നുള്ള അവസരവും മുക്തയ്ക്ക് ലഭിച്ചിരുന്നു.

Muktha shared a happy news
Photo Credit: Muktha / Instagram

റിങ്കുവിന്റെയും മുക്തയുടെയും മകളായ കണ്‍മണി എന്ന കിയാരയും പ്രേക്ഷകര്‍ക്ക് പരിചിതയാണ്. പാട്ടിലും ഡാന്‍സിലും, അഭിനയത്തിലുമെല്ലാം താല്‍പര്യമുണ്ടെന്ന് താരപുത്രി തെളിയിച്ചിരുന്നു. ഇതിനകം തന്നെ ചില സിനിമകളിലും അഭിനയിച്ചിരുന്നു. മകളുടെ വിശേഷങ്ങളും വ്‌ളോഗിലൂടെ മുക്ത കാണിക്കാറുണ്ട്. ഇപ്പോഴിതാ മകളുടെ വിശുദ്ധ കുര്‍ബാന വിശേഷം പങ്കുവെച്ചിരിക്കുകയാണ് റിങ്കുവും മുക്തയും. റിമിയും കണ്‍മണിയെക്കുറിച്ച് വാചാലയായി എത്തിയിരുന്നു. ഗര്‍ഭിണിയായിരുന്നപ്പോള്‍ പെണ്‍കുഞ്ഞിന് വേണ്ടിയായിരുന്നു ഞാന്‍ പ്രാര്‍ത്ഥിച്ചത്. ആഗ്രഹിച്ചത് പോലെ തന്നെ ദൈവം ഒരു മാലാഖ കുഞ്ഞിനെ എനിക്ക് തന്നു. എന്റെ എല്ലാമെല്ലാമായ കണ്‍മണി.

ഏപ്രില്‍ 15ാം തീയതി അവള്‍ അവളുടെ ആദ്യത്തെ വിശുദ്ധ കുര്‍ബാന സ്വീകരിച്ചു. ദൈവത്തെ അടുത്തറിയാനായുള്ള ആദ്യത്തെ ചുവടുവെപ്പ്. ഞങ്ങളുടെ ഹൃദയങ്ങൾ നന്ദിയാൽ നിറഞ്ഞിരിക്കുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട കുടുംബത്തിനും, ഈ പ്രത്യേക ദിവസത്തിനായി ഞങ്ങളെ പിന്തുണച്ചവർക്കും, നിങ്ങളുടെ പ്രാർത്ഥനകളിൽ അവരെ നിലനിർത്തിയവർക്കും നന്ദി എന്നുമായിരുന്നു മുക്ത കുറിച്ചത്. താരങ്ങളടക്കം നിരവധി പേരാണ് കൺമണിക്ക് ആശംസ അറിയിച്ചിട്ടുള്ളത്.

ഈശോയെ എന്റെ ഹൃദയത്തിൽ സ്വീകരിച്ച അനുഗ്രഹീതമായ ദിവസം. ഈശോയോടൊപ്പം ചേർന്ന് നിൽക്കാനും അവന്റെ സ്നേഹത്തിൽ വളരാനും എനിക്ക് എന്നും സാധിക്കട്ടെ. എന്നെ ഒരുക്കിയ സിസ്റ്ററിനേയും എനിക്ക് ആദ്യ കുർബാന നൽകിയ അച്ഛനേയും ഈ അവസരത്തിൽ ഞാൻ സ്നേഹത്തോടെ ഓർക്കുന്നു. എന്റെ പ്രിയപ്പെട്ട മാതാപിതാക്കളെയും ഞാൻ ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെയും ഓർക്കണേ എന്നായിരുന്നു കൺമണിയുടെ പേജിലെ കുറിപ്പ്.

Read more about: muktha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X