മുക്തയ്ക്ക് ആശംസയുമായി റിമി ടോമി, നാത്തൂന്‍മാരായാല്‍ ഇങ്ങനെ വേണമെന്ന് ആരാധകരും, ചിത്രം വൈറല്‍

തനിക്കേറെ പ്രിയപ്പെട്ട മാസമാണ് ഡിസംബറെന്ന് നേരത്തെ മുക്ത പറഞ്ഞിരുന്നു. പിറന്നാളും ക്രിസ്മസുമൊക്കെയുള്ള മാസമായതിനാലാണ് ഈ ഇഷ്ടമെന്നും താരം പറഞ്ഞിരുന്നു. 29ലേക്ക് കാലെടുത്ത വെച്ച താരത്തിന് ആശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് എത്തിയിട്ടുള്ളത്. നാത്തൂനായ റിമി ടോമിയും ആശംസയുമായെത്തിയിട്ടുണ്ട്. കേക്കിന് മുന്നിലിരിക്കുന്ന മുക്തയുടെ ചിത്രവും റിമി പോസ്റ്റ് ചെയ്തിട്ടുണ്ട്. ചേച്ചിക്ക് നന്ദി അറിയിച്ച് മുക്തയും കമന്റുമായെത്തിയിട്ടുണ്ട്.

ഷിയാസ് കരീമുള്‍പ്പടെ നിരവധി പേരാണ് മുക്തയ്ക്ക് ആശംസ അറിയിച്ചിട്ടുള്ളത്. കുടുംബത്തിലെ ആഘോഷങ്ങള്‍ക്കെല്ലാം നേതൃത്വം നല്‍കാറുണ്ട് റിമി. അനിയനും അനിയത്തിയും സൈലന്റാണെന്നും റിമി പറഞ്ഞിരുന്നു. മമ്മിയുടെ എനര്‍ജിയാമ് തനിക്ക് ലഭിച്ചതെന്ന് താരം മുന്‍പ് പറഞ്ഞിരുന്നു. കുടുംബസമേതമായി ഓണം ആഘോഷിച്ചതിന്റെ വീഡിയോയും താരം പോസ്റ്റ് ചെയ്തിരുന്നു.

അനിയന്‍ റിങ്കുവിനായി മുക്തയെ വിവാഹം ആലോചിച്ചതും അവരെ ഒന്നിപ്പിക്കാനുമായി മുന്നിലുണ്ടായിരുന്നത് റിമിയായിരുന്നു. പെണ്ണുകാണലിനെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ പറഞ്ഞ് ഇവരെല്ലാം എത്താറുണ്ട്. റിമി ടോമി മാത്രമല്ല മുക്തയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇവര്‍ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്്. വീട്ടുവിശേഷങ്ങളെക്കുറിച്ച് പറഞ്ഞ് മുക്തയായിരുന്നു ആദ്യമെത്തിയത്. അടുത്തിടെ റിമിയും തന്റെ ചാനലിലൂടെ മുക്തയുടെ വീട്ടുവിശേഷങ്ങളെക്കുറിച്ചും പാചകത്തെക്കുറിച്ചുമെല്ലാം പറഞ്ഞെത്തിയിരുന്നു. ക്ഷണനേരം കൊണ്ടായിരുന്നു വീഡിയോ തരംഗമായി മാറിയത്.

Muktha

വര്‍ഷങ്ങള്‍ക്കിപ്പുറം അഭിനയ ലോകത്തേക്ക് തിരിച്ചെത്തിയ താരത്തിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. കൂടത്തായി സംഭവത്തെ അടിസ്ഥാനമാക്കി അതേ പേരിലൊരുക്കിയ പരമ്പരയില്‍ ഡോളിയായെത്തിയത് മുക്തയായിരുന്നു. ഈ കഥാപാത്രത്തെ സ്വീകരിക്കണമോയെന്ന തരത്തിലുള്ള ആശങ്കകള്‍ തുടക്കത്തിലുണ്ടായിരുന്നുവെന്ന് മുക്ത പറഞ്ഞിരുന്നു.

Recommended Video

ഒരു മിനിറ്റിന് ഒരു കോടി, പ്രഭാസ് ചിത്രത്തിനായി മോഹന്‍ലാലിന്റെ പ്രതിഫലം? | FilmiBeat Malayalam

സിനിമ ചെയ്തിരുന്നപ്പോള്‍ പോലും ഇത്രയുമധികം അഭിനന്ദനങ്ങള്‍ തനിക്ക് ലഭിച്ചിരുന്നില്ലെന്നായിരുന്നു പിന്നീട് താരം പറഞ്ഞത്. അതാത് ദിവസത്തെ എപ്പിസോഡുകള്‍ കാണിക്കുമ്പോള്‍ മുതല്‍ ആളുകള്‍ അഭിപ്രായം അറിയിക്കാറുണ്ട്. കരിയര്‍ ബ്രേക്കായി മാറിയ കൂടത്തായി പരമ്പര അവസാനിക്കുന്നുവെന്നറിഞ്ഞതില്‍ സങ്കടമുണ്ടെന്ന് താരം പറഞ്ഞപ്പോള്‍ ആരാധകരും സങ്കടത്തിലായിരുന്നു. കൂടത്തായി പൂര്‍ത്തിയാക്കിയതിന് ശേഷമായാണ് തമിഴ് സീരിയലില്‍ നിന്നും അവസരം ലഭിച്ചത്. അതേക്കുറിച്ച് പറഞ്ഞും മുക്ത എത്തിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X