സിനിമയിലുള്ള ആളെ കല്യാണം കഴിക്കില്ല! ഗ്ലാമറസ് വേഷം ഇനി ചെയ്യില്ല! അന്ന് മുക്ത പറഞ്ഞത്! ചര്‍ച്ചയായി വീഡിയോ

ഒരുകാലത്ത് സീരിയലിലും, സിനിമയിലുമൊക്കെയായി തിളങ്ങിയതാണ് മുക്ത. അഭിനയ ജീവിതത്തെക്കുറിച്ചും, പ്രണയത്തെക്കുറിച്ചുമൊക്കെ പറഞ്ഞുള്ള മുക്തയുടെ അഭിമുഖ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍.
ഫിലിമിലൊക്കെ വന്ന ശേഷമാണ് സീരിയസായ പ്രണയമൊക്കെയുണ്ടായത്. സിനിമയില്‍ നിന്നൊരാളെ വിവാഹം ചെയ്യാന്‍ എനിക്ക് താല്‍പര്യമില്ല. പുറമെ നിന്നുള്ളൊരാളെയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. സിനിമയില്‍ നിന്നുള്ളവര്‍ കല്യാണം കഴിക്കുന്നതും, അവരുടെ കാര്യങ്ങളുമൊക്കെയാണ് നമ്മള്‍ അറിയുന്നത്. സിനിമയിലെത്തിയ ശേഷമാണെങ്കിലും അങ്ങനെയധികം സൗഹൃദങ്ങളൊന്നുമുണ്ടായിട്ടില്ല എനിക്ക്. എല്ലാം ഹായ് ബൈ ആയാണ് വെക്കുന്നത്. ജൂനിയര്‍ നയന്‍താര എന്ന് എന്നെ വിളിക്കുന്നുണ്ടെന്ന് അറിഞ്ഞിരുന്നു. അതെനിക്കൊരുപാട് ഇഷ്ടപ്പെട്ട കാര്യമാണ്. കാരണം നയന്‍താരയെ എനിക്ക് അത്രയും ഇഷ്ടമാണ്. ഓര്‍ക്കാനിഷ്ടപ്പെടില്ലാത്ത കാര്യങ്ങള്‍ ചിലതൊക്കെയുണ്ടായിട്ടുണ്ട് ജീവിതത്തില്‍. അതൊക്കെ അങ്ങനെ തന്നെ പോട്ടോ എന്നേയുള്ളൂ.

ഗോസിപ്പിലൂടെ നമ്മുടെ പ്രശസ്തി ഒന്നുകൂടി എന്നേ കരുതാറുള്ളൂ. അല്ലാതെ അത് വലിയ വിഷയമായി കൊണ്ടുനടക്കാറില്ല. നമ്മളെന്താണെന്നും, എങ്ങനെയാണ് പോവുന്നതെന്നും നമുക്ക് വ്യക്തമായി അറിയാവുന്നതല്ലേ. അതിപ്പോള്‍ എല്ലാവരെയും ബോധിപ്പിക്കേണ്ടതില്ലല്ലോ. നമ്മള്‍ നിക്കേണ്ട രീതിയില്‍ നിന്നാല്‍ പ്രശ്‌നമില്ലെന്നാണ് കരുതുന്നത്. സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയോ, അയ്യോ, ആ കൊച്ച് പോയി എന്നാണ് നാട്ടുകാര്‍ക്ക്. അങ്ങനെ വിചാരിക്കുന്നവരൊക്കെയുണ്ട്. ഞാന്‍ അഭിനയിക്കാന്‍ പോവുന്നത് എന്റെ മമ്മിക്കിഷ്ടമല്ല. എന്റെ താല്‍പര്യം കൊണ്ട് ഞാന്‍ പറഞ്ഞിട്ട് വിടുന്നതാണ്.

Muktha  about her acting life
Photo Credit: Muktha / Facebook

എന്തെങ്കിലും കോള്‍ വന്നാല്‍ ഗ്ലാമറായിട്ടുണ്ടോ എന്ന് ചോദിക്കാന്‍ പറയും. ഞാന്‍ താമരഭരണി ചെയ്തപ്പോള്‍ അമ്മ എന്റെ കൂടെയുണ്ടായിരുന്നില്ല. അമ്മയുണ്ടായിരുന്നെങ്കില്‍ അങ്ങനെയൊരിത് ചെയ്യാന്‍ പറ്റില്ല. ഗ്ലാമറായിട്ടുള്ളതൊന്നും പറ്റില്ല കേട്ടോ, അതങ്ങ് പറഞ്ഞേക്കണമെന്ന് അമ്മ പറയും. മലയാളത്തിലാണോ, അന്യ ഭാഷയിലാണോ എന്നൊന്നും നോക്കണ്ട അങ്ങ് പറയണമെന്നാണ് അമ്മ പറയാറുള്ളത്. സിനിമയില്‍ നില്‍ക്കണമെങ്കില്‍ ഗ്ലാമറസൊക്കെ ആവേണ്ടി വരും. ഈ ഫീല്‍ഡില്‍ നില്‍ക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ അതൊക്കെ വേണ്ടിവരും എന്ന് ഞാന്‍ വീട്ടുകാരോട് പറഞ്ഞിരുന്നു. അതിന് ഞാനൊരു ലിമിറ്റ് വെച്ചിട്ടുണ്ട്. താമരഭരണി പോലെ അത്രയും വള്‍ഗറായിട്ടുള്ളത് ഞാന്‍ ഇനി എന്തായാലും ചെയ്യില്ല.

ഞാന്‍ എന്താണ് താമരഭരണിയില്‍ മോശമായി ചെയ്തത് എന്നെനിക്കറിയില്ല. ഡാന്‍സ് കോസ്റ്റിയൂമിനെക്കുറിച്ചാണോ പറയുന്നതെന്നറിയില്ല. അച്ഛനുറങ്ങാത്ത വീട് ചെയ്‌തൊരാള്‍ തമിഴില്‍ പോയതുകൊണ്ടാണ്, അല്ലെങ്കില്‍ മീരയുടെ ഒക്കെ ലെവലില്‍ പോയേനെ. ആ ചിത്രത്തില്‍ അഭിനയിച്ചപ്പോള്‍ എന്തെങ്കിലും കുഞ്ഞ് അവാര്‍ഡ് കിട്ടുമെന്നായിരുന്നു കരുതിയത്. എനിക്കൊന്നും കിട്ടിയിട്ടില്ല. കറുപ്പാന കൈയ്യാലേ എന്ന പാട്ടിലൂടെയാണ് എന്നെ കൂടുതല്‍ ആളുകള്‍ അറിഞ്ഞ് തുടങ്ങിയത്. ഈ ഫീല്‍ഡില്‍ നിലനില്‍ക്കണമെങ്കില്‍ കുറച്ച് അഡ്ജസ്റ്റ്‌മെന്റുകളൊക്കെ വേണ്ടി വരും. എനിക്കത് നന്നായി അറിയുന്നതാണ്. പ്രത്യേകിച്ച് തുടക്കക്കാര്‍ക്ക്. അഡ്ജസ്റ്റ് ചെയ്യോ എന്നൊക്കെ ചോദിച്ചുള്ള കോളുകളൊക്കെ വന്നിരുന്നു. കുഞ്ഞുടുപ്പുകളിടാനും, ഗ്ലാമറസാവാനുമൊക്കെ പറഞ്ഞിട്ടുണ്ട്. അങ്ങനെയുള്ളതെല്ലാം ഞാന്‍ ഒഴിവാക്കിയതാണ്.

എന്ത് വിഷമം വന്നാലും ഞാന്‍ ലാല്‍ ജോസ് സാറിനോട് പറയാറുണ്ട്. നിനക്കുള്ളതെല്ലാം വരും. എല്‍സമ്മയിലേക്ക് എന്നെ വിളിച്ചിരുന്നു. പക്ഷേ, എനിക്കത് ചെയ്യാന്‍ പറ്റിയില്ല. എനിക്കങ്ങനെ അധികകാലം സിനിമയില്‍ നില്‍ക്കണമെന്നൊന്നുമില്ല. അല്ലെങ്കില്‍ പുറകെ നിന്ന് പുഷ് ചെയ്യാന്‍ ആള് വേണം. ഒന്നോ, രണ്ടോ കൊല്ലം കഴിഞ്ഞാല്‍ ഈ മേഖലയില്‍ നിന്നും മാറും എന്നുമായിരുന്നു മുക്ത പറഞ്ഞത്. കരഞ്ഞാണ് ഞാന്‍ ദു:ഖം തീര്‍ക്കാറുള്ളത്. ഞാനിത്രയും ചെയ്തിട്ടും എന്താണ് എനിക്ക് കിട്ടാത്തതെന്നൊക്കെ ചിന്തിക്കാറുണ്ട്. എനിക്കങ്ങനെ കോണ്ടാക്‌റ്റൊന്നുമില്ല. ചിലപ്പോള്‍ അതുകൊണ്ടായിരിക്കാം.

Read more about: muktha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X