റിങ്കു ടോമിക്കൊപ്പമുള്ള ജീവിതത്തിന് 3 വയസ്സ്! വെഡ്ഡിങ് ആനിവേഴ്‌സറി സന്തോഷം പങ്കുവെച്ച് മുക്ത! കാണൂ!

ബാലതാരമായി സിനിമയിലേക്കെത്തി നായികയായി മാറിയ താരങ്ങളിലൊരാളാണ് മുക്ത. റിങ്കു ടോമിയുമായുള്ള വിവാഹത്തിന് ശേഷം സിനിമയിലേക്ക് തിരികെയെത്തിയിട്ടില്ലെങ്കിലും സ്വന്തം ബൂട്ടീക്കുമായി സജീവമാണ് താരം. സിനിമാപ്രവര്‍ത്തകരും സാധാരണക്കാരുമൊക്കെയായി നിരവധി പേരാണ് മേക്കോവറിനും മറ്റ് കാര്യങ്ങള്‍ക്കുമായി ഈ താരത്തിനരികിലേക്കെത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം വിശേഷങ്ങളെല്ലാം പങ്കുവെച്ച് എത്താറുണ്ട്. മികച്ച അവസരം ലഭിച്ചാല്‍ വീണ്ടും സിനിമയിലേക്കെത്തുമെന്ന് താരം അറിയിച്ചിരുന്നുവെങ്കിലും അതെന്നായിരിക്കുമെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

വിവാഹ ശേഷം അഭിനയം തുരടരുമെന്നായിരുന്നു വിവാഹത്തിന് മുന്‍പ് പറഞ്ഞത്. നാത്തൂനായ റിമി ടോമിയുടെ ശക്തമായ പിന്തുണയും താരത്തിനുണ്ട്. ആഗ്രഹിക്കുന്ന തരത്തിലുള്ള കഥാപാത്രത്തെ ലഭിച്ചാല്‍ ആ തിരിച്ചുവരവ് സാധ്യമാവുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ആറാം ക്ലാസില്‍ പഠിക്കുന്നതിനിടയിലായിരുന്നു താരം സ്വരം എന്ന പരമ്പരയില്‍ അഭിനയിച്ചത്. പത്താം ക്ലാസിലേക്ക് എത്തുന്നതിന് മുന്‍പായിരുന്നു ലാല്‍ജോസ് താരത്തെ സിനിമാലോകത്തിന് പരിചയപ്പെടുത്തിയത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം അഭിനയിച്ചിട്ടുണ്ട് ഈ താരം. റിങ്കുവുമായുള്ള വിവാഹ ജീവിതത്തിന് 3 വയസ്സ് തികയുന്നതിന്റെ സന്തോഷം പങ്കുവെച്ച് താരമെത്തിയിട്ടുണ്ട്.

ബാലതാരത്തില്‍ നിന്നും നായികയിലേക്ക്

ബാലതാരത്തില്‍ നിന്നും നായികയിലേക്ക്

ബാലതാരമായി അഭിനയ ജീവിതം ആരംഭിച്ചവരില്‍ പലരും പിന്നീട് മലയാള സിനിമയിലെ തന്നെ മുന്‍നിര താരങ്ങളായി മാറിയിട്ടുണ്ട്. ടെലിവിഷനില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയവരിലൊരാളാണ് മുക്ത. ശക്തമായ പിന്തുണയായിരുന്നു താരത്തിന് ലഭിച്ചത്. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അവതരിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന് താരം തെളിയിച്ചിട്ടുണ്ട്. സിനിമയില്‍ നിന്നിരുന്ന സമയത്ത് നിരവധി അവസരങ്ങളായിരുന്നു താരത്തിന് ലഭിച്ചത്.

തെന്നിന്ത്യന്‍ സിനിമയുടെ പ്രിയ താരം

തെന്നിന്ത്യന്‍ സിനിമയുടെ പ്രിയ താരം

ഭാഷാഭേദമില്ലാതെ അഭിനയിക്കാന്‍ കഴിയുകയെന്ന കാര്യം വളരെ പ്രധാനപ്പെട്ടതാണ്. മുക്ത ഇക്കാര്യത്തില്‍ ഭാഗ്യവതിയാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും താരം സാന്നിധ്യം അറിയിച്ചിരുന്നു. വിശാലിനൊപ്പം അഭിനയിച്ച താരമഭരണി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ ഗാനങ്ങള്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്്. സിനിമയില്‍ സജീവമായി തുടരുന്നതിനിടയിലാണ് വിവാഹിതയാവാന്‍ പോവുകയാണെന്ന് താരം അറിയിച്ചത്.

റിമി ടോമിയുടെ കുടുംബത്തിലേക്ക്

റിമി ടോമിയുടെ കുടുംബത്തിലേക്ക്

പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ ഗായികയും അഭിനേത്രിയുമായ റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയാണ് മുക്തയെ വിവാഹം ചെയ്തത്. റിമിയുമായി നേരത്തെ തന്നെ നല്ല സൗഹൃദത്തിലായിരുന്നു. ഇരുകുടുംബങ്ങള്‍ക്കും അന്യോന്യം അറിയാമായിരുന്നു. പ്രണയ വിവാഹമെന്നതിനേക്കാള്‍ കൂടുതല്‍ അറേഞ്ച്ഡ് കം ലവ് മാരേജ് എന്ന് വിശേഷിപ്പിക്കുന്നതാണ് നല്ലതെന്ന് താരം പറഞ്ഞിരുന്നു. സ്റ്റേജ് ഷോയ്ക്കിടയിലായിരുന്നു താന്‍ റിങ്കുവിനെ പരിചയപ്പെട്ടതെന്ന് താരം നേരത്തെ പറഞ്ഞിരുന്നു.

കിയാരയുടെ വരവ്

കിയാരയുടെ വരവ്

2015 ഓഗസ്റ്റ് 30 നായിരുന്നു മുക്തയും റിങ്കുവും വിവാഹിതരായത്. അധികം വൈകാതെ തന്നെ ഇവര്‍ക്കിടയിലേക്ക് മകളെത്തിയിരുന്നു. കണ്‍മണി ജനിച്ചപ്പോള്‍ മുതലുള്ള ചിത്രങ്ങളെല്ലാം ചേര്‍ത്ത് ഫോട്ടോ ഡയറിയുണ്ടാക്കിയതിനെക്കുറിച്ച് താരം പറഞ്ഞിരുന്നു. കിയാര എന്നാണ് മകള്‍ക്ക് പേരിട്ടിട്ടുള്ളത്. റിമി ടോമിയെ അനുകരിച്ച് മകള്‍ പാടുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

വിവാഹ ശേഷം സിനിമയില്‍ നിന്നും അകന്നു

സിനിമയില്‍ നിന്നും അകന്നു

വിവാഹത്തോടെ സിനിമയില്‍ നിന്നും അകലുന്ന പതിവ് ശൈലി തന്നെയാണ് മുക്തയും സ്വീകരിച്ചത്. കലയെ ശക്തമായി പിന്തണയ്ക്കുന്ന കുടുംബമാണെന്നും വിവാഹ ശേഷം സിനിമയില്‍ തുടരുമെന്നൊക്കെ താരം പറഞ്ഞിരുന്നു. വര്‍ഷങ്ങളിത്രയായിട്ടും ഇന്നും താരത്തിന്റെ തിരിച്ചുവരവിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അഭിമുഖങ്ങളിലെല്ലാം ഇക്കാര്യത്തെക്കുറിച്ച് ചോദിക്കാറുമുണ്ട്.

സോഷ്യല്‍ മീഡിയയില്‍ സജീവം

സോഷ്യല്‍ മീഡിയയില്‍ സജീവം

സിനിമയില്‍ സജീവമല്ലെങ്കിലും ആള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ലേറ്റസ്റ്റ് ചിത്രങ്ങളും ബൂട്ടീക്കിലെ വിശേഷങ്ങളുമൊക്കെ പങ്കുവെച്ച് താരമെത്താറുണ്ട്. റിമി ടോമിയും മറ്റ് താരങ്ങളുമൊക്കെ മുക്തയുടെ പാര്‍ലറിലേക്കെത്തിയിരുന്നു. ബൂട്ടീക്കിലെ കാര്യങ്ങളും മകളുടെ വിശേഷങ്ങളുമൊക്കെയായി താരം സോഷ്യല്‍ മീഡിയയില്‍ കൃത്യമായി എത്താറുണ്ട്. നിമിഷനേരം കൊണ്ടാണ് പല ചിത്രങ്ങളും വൈറലാവാറുള്ളത്.

വിവാഹിതയായിട്ട് 3 വര്‍ഷം

വിവാഹിതയായിട്ട് 3 വര്‍ഷം

വിവാഹിതയായിട്ട് 3 വര്‍ഷമായെന്നും ജീവിതത്തില്‍ ദൈവം നല്‍കിയ സമ്മാനമാണ് റിങ്കുവെന്ന് താരം കുറിച്ചിട്ടുണ്ട്. നല്ലൊരു സുഹൃത്തായും പങ്കാളിയായും കാമുകനായും ഭര്‍ത്താവായും ഒപ്പമുള്ളതിന് നന്ദിയും പറഞ്ഞിട്ടുണ്ട്. താരം . ഭര്‍ത്താവിനൊപ്പമുള്ള മനോഹരമായ ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് ഇവര്‍ക്ക് ആശംസ നേര്‍ന്നിട്ടുള്ളത്.

ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു

മുക്തയുടെ പേസ്ബുക്ക് പോസ്റ്റ് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X