റിമിയുടെയും റിങ്കുവിന്‍റെയും റാണീമ്മ! അമ്മായിഅമ്മയ്ക്ക് പിറന്നാള്‍ സര്‍പ്രൈസുമായി മുക്ത! കാണൂ

പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരകുടുംബങ്ങളിലൊന്നാണ് റിമി ടോമിയുടേത്. പാട്ടും അഭിനയവുമൊക്കെയായി സജീവമാണ് റിമി ടോമി. സഹോദര ഭാര്യയായ മുക്തയും അഭിനയ രംഗത്ത് സജീവമാണ്. മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്കെത്തിയ മുക്തയ്ക്ക് ഗംഭീര പിന്തുണയാണ് ആരാധകര്‍ നല്‍കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ റിമിയും മുക്തയും പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

അടുത്തിടെയായിരുന്നു റിമി ടോമി യൂട്യൂബ് ചാനല്‍ തുടങ്ങിയത്. വളരെ മുന്‍പേ ഈ ആശയം മനസ്സിലുണ്ടായിരുന്നുവെങ്കിലും ഇപ്പോഴാണ് അത് സാധിച്ചതെന്നായിരുന്നു താരം പറഞ്ഞത്. പാചക പരീക്ഷണങ്ങളും ഫിറ്റ്‌നസ് സീക്രട്ടുകളും മേക്കോവര്‍ പരീക്ഷണങ്ങളെക്കുറിച്ചും പുതിയ പാട്ടുമൊക്കെയായി റിമിയുടെ യൂട്യൂബ് ചാനലും സജീവമാണ്. കുടുംബത്തിലേക്ക് കുഞ്ഞതിഥി വരുന്നതിനെക്കുറിച്ച് പറഞ്ഞും റിമിയെത്തിയിരുന്നു.

 റാണീമ്മയ്ക്ക് പിറന്നാള്‍

റാണീമ്മയ്ക്ക് പിറന്നാള്‍

അമ്മായിഅമ്മയ്ക്ക് പിറന്നാളാശംസ നേര്‍ന്നെത്തിയിരിക്കുകയാണ് മുക്ത. റാണീമ്മയും കണ്‍മണിയും ഒരുമിച്ചുള്ള ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിരുന്നു. തന്റെ അഭിനയ ജീവിതത്തിന് മികച്ച പിന്തുണയാണ് അമ്മയും നല്‍കിയതെന്ന് മുക്ത പറഞ്ഞിരുന്നു. പിറന്നാളാശംസകള്‍ റാണീമ്മേയെന്ന് പറഞ്ഞായിരുന്നു മുക്ത എത്തിയത്. കണ്‍മണിയും കുട്ടാപ്പിയും ചേര്‍ന്ന് റാണീമ്മയ്ക്ക് സര്‍പ്രൈസ് സമ്മാനം നല്‍കുന്നതിന്റെ ചിത്രങ്ങളും മുക്ത പോസ്റ്റ് ചെയ്തിരുന്നു.

മുക്തയുടെ ആശംസ

മുക്തയുടെ ആശംസ

അമ്മായിഅമ്മയ്ക്ക് ആശംസ നേര്‍ന്നുള്ള മുക്തയുടെ പോസ്റ്റ് ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. റിമി ടോമിയുടേയും റിങ്കുവിന്റേയും സഹോദരിായ റീനുവിന്റെ മകന്‍ കുട്ടാപ്പിയും വീട്ടിലുണ്ട്. വീട്ടിലെ ഓണാഘോഷത്തില്‍ തിളങ്ങിയത് കുട്ടാപ്പിയായിരുന്നു. സഹോദരിയുടെ മകന്റെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞായിരുന്നു റിമി ടോമി എത്തിയത്. അനിയത്തി ഗര്‍ഭിണിയാണെന്നും വൈകാതെ തന്നെ കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തുമെന്നും റിമി പറഞ്ഞിരുന്നു.

റിമിയും മുക്തയും

റിമിയും മുക്തയും

നാത്തൂന്‍മാരായ റിമിയുടേയും മുക്തയുടേയും സൗഹൃദത്തിനും സ്‌നേഹത്തിനുമെല്ലാം കൈയ്യടിച്ച് ആരാധകരും എത്താറുണ്ട് ആഗ്രഹിച്ച് പണി ഫ്‌ളാറ്റ് റിങ്കുവിനും മുക്തയ്ക്കുമായി നല്‍കുകയായിരുന്നു റിമി. വീട്ടുവിശേഷങ്ങള്‍ പങ്കുവെച്ചെത്തിയപ്പോഴായിരുന്നു മുക്ത ഇതേക്കുറിച്ച് പറഞ്ഞത്. വൈറ്റ് ഹൗസിനെ ഗ്രീന്‍ ഹൗസാക്കി മാറ്റിയതിനെക്കുറിച്ച് പറഞ്ഞുള്ള മുക്തയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. അഭിനയ രംഗത്തുനിന്നും ഇടവേളയിലായിരുന്ന സമയത്തായിരുന്നു മുക്ത ബ്യൂട്ടിപാര്‍ലര്‍ തുടങ്ങിയത്.

ചിത്രങ്ങള്‍ വൈറല്‍

ചിത്രങ്ങള്‍ വൈറല്‍

റാണീമ്മയുടെ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. കണ്‍മണിയും കുട്ടാപ്പിയും സമ്മാനം നല്‍കുന്നതിന്റെയും അവരോടൊപ്പം കേക്ക് മുറിക്കുന്ന റാണീമ്മയേയുമാണ് ചിത്രത്തില്‍ കാണുന്നത്. സ്റ്റൈലിഷായാണ് കുട്ടാപ്പിയും കണ്‍മണിയും അമ്മൂമ്മയ്ക്ക് അരികിലേക്ക് എത്തിയത്. ഇത്തവണത്തെ കേക്കിന്റെ പ്രത്യേകതയെക്കുറിച്ച് പറഞ്ഞും മുക്ത എത്തിയിരുന്നു. നിരവധി പേരാണ് റാണീമ്മയ്ക്ക് പിറന്നാളാശംസ നേര്‍ന്നിട്ടുള്ളത്.

Recommended Video

നടുക്കുന്ന അനുഭവം വെളിപ്പെടുത്തി റിമി | filmibeat Malayalam
തിരിച്ചുവരവ്

തിരിച്ചുവരവ്

അഭിനയ രംഗത്തുനിന്നും മാറി നിന്ന മുക്ത ഇടവേള അവസാനിപ്പിച്ച് തിരിച്ചെത്തിയത് അടുത്തിടെയായിരുന്നു. കൂടത്തായി പരമ്പരയ്ക്ക് മികച്ച സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സംഭവകഥയെ അടിസ്ഥാനമാക്കിയാണ് ഈ പരമ്പര ഒരുക്കിയിട്ടുള്ളത്. ഡോളി എന്ന കഥാപാത്രത്തെയായിരുന്നു മുക്ത അവതരിപ്പിച്ചത്. മല്ലിക സുകുമാരനും ബോബന്‍ ആലംമൂടനുള്‍പ്പടെ നിരവധി പേരാണ് പരമ്പരയ്ക്കായി അണിനിരന്നിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X