For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മോശം ആളുകളല്ലേ അങ്ങനെയൊക്കെ ചെയ്യുന്നത്'; അഭിനയം കണ്ട് മകൾ പ്രതികരിച്ചതിനെ കുറിച്ച് മുക്ത!

  |

  ലാൽ ജോസ് സംവിധാനം ചെയ്ത് 2006-ൽ പുറത്തിറങ്ങിയ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തെത്തിയ താരമാണ് മുക്ത എൽസ ജോർജ്ജ്. പിന്നീട് താമരഭരണി എന്ന തമിഴ് ചിത്രത്തിലഭിനയിച്ചു.

  താമരഭരണിയിൽ വിശാലിന്റെ നായികയായി എത്തിയ താരം തമിഴില്‍ ബാനുവെന്ന പേരിലായിരുന്നു അറിയപ്പെട്ടത്. താമരഭരണിയിലെ മുക്തയുടെ കഥാപാത്രത്തിന്റെ പേരായിരുന്നു ഭാനു. കരിയറിലെ തുടക്കകാലത്തായിരുന്നു താമരഭരണിയില്‍ അഭിനയിച്ചത്. ചിത്രത്തില്‍ താരത്തിന് ഗ്ലാമറസായി പ്രത്യക്ഷപ്പെടേണ്ടി വന്നിരുന്നു.

  Also Read: ദുൽഖറും മമ്മൂട്ടിയും ഒന്നിക്കുന്ന സിനിമ ഉടൻ ഉണ്ടാവുമോ; സത്യാവസ്ഥ ഇതാണ്

  താമരഭരണി സൂപ്പർഹിറ്റായതോടെ തമിഴിലും മലയാളത്തിലുമായി താരത്തിന് നിരവധി അവസരങ്ങൾ ലഭിക്കുകയായിരുന്നു. ഗോൾ, നസ്രാണി, ഹെയ്‌ലസാ, കാഞ്ചീപുരത്തെ കല്യാണം തുടങ്ങിയവയാണ് താരം മലയാളത്തിൽ ചെയ്ത മറ്റ് ചിത്രങ്ങൾ.

  2015 ഓഗസ്റ്റ് 30ന് താരം ഗായികയും നടിയുമായ റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയെ വിവാഹം കഴിച്ചു. വിവാഹ ശേഷവും താരം സിനിമകളിൽ സജീവമായിരുന്നു.

  2017ൽ പുറത്തിറങ്ങിയ 'ശകുന്തളവിൻ കാതലൻ' എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്. തുടർന്ന് അഭിനയരംഗത്ത് നിന്നും കുറച്ച് നാളത്തേക്ക് ഒരു ഇടവേള എടുക്കുകയായിരുന്നു.

  Also Read: 'കഷ്ടപ്പെട്ട് നേടിയ കോയിനുകൾ കളവുപോയി'; ഒടുവിൽ കള്ളനെ കയ്യോടെ പൊക്കി ദിൽഷ!

  2020ൽ ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേക്ഷണം ചെയ്ത 'കൂടത്തായി'എന്ന പരമ്പരയിലൂടെയാണ് മുക്ത അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്.

  കൂടത്തായി സംഭവത്തെ ആസ്പദമാക്കിയൊരുക്കിയ പരമ്പരയില്‍ ഡോളി എന്ന കഥാപാത്രത്തെയായിരുന്നു മുക്ത അവതരിപ്പിച്ചത്.

  താൻ രണ്ട് വട്ടം വേണ്ടെന്ന് പറഞ്ഞ കഥാപാത്രമായിരുന്നു അതെന്നും എന്നാൽ അത് താൻ തന്നെ ചെയ്യണം എന്ന് ഉണ്ടായിരുന്നതുകൊണ്ട് കറങ്ങിത്തിരിഞ്ഞ് തന്റെ കയ്യിലേക്ക് എത്തുകയായിരുന്നുവെന്നും മുക്ത വ്യക്തമാക്കി. ഫ്‌ളവേഴ്‌സ് ഒരുകോടിയില്‍ പങ്കെടുക്കവെയാണ് താരം ഇക്കാര്യങ്ങളെകുറിച്ചെല്ലാം സംസാരിച്ചത്.

  Also Read:വിവാഹം എവിടെവച്ചാണെന്നുപോലും രാജകുമാരൻ പറഞ്ഞിരുന്നില്ല; ദേവയാനിയുടെ വിവാഹം നടന്നത് ഇങ്ങനെ

  "മുന്‍പൊരിക്കലും നെഗറ്റീവ് ടച്ചിലുള്ള കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നില്ല. അങ്ങനെയൊരു ആശങ്കയുണ്ടായിരുന്നു.

  അതാണ് ആദ്യം നോ പറഞ്ഞത്. ചെയ്താല്‍ ശരിയാവുമോയെന്നായിരുന്നു ടെന്‍ഷന്‍. അഭിനയമല്ലേ, പോയി ചെയ്‌തോളൂയെന്നായിരുന്നു റിമി ചേച്ചി പറഞ്ഞത്." മുക്ത വ്യക്തമാക്കി.

  സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തും പ്രധാനവേഷങ്ങൾ കൈകാര്യംചെയ്ത പത്താം വളവ് എന്ന ചിത്രത്തിൽ മുക്തയുടെ മകൾ ശ്രദ്ധേയമായ ഒരു റോൾ ചെയ്തിരുന്നു.

  വളരെ അധികം പ്രേക്ഷക പ്രശംസയാണ് മുക്തയുടെ മകൾ കൺമണിയുടെ പ്രകടനത്തിന് ലഭിച്ചിരുന്നത്. തന്റെ സീരിയൽ മകളും കാണുമായിരുന്നുവെന്ന് മുക്ത ഷോയിൽ വ്യക്തമാക്കി.

  Recommended Video

  Muktha and Kanmani Exclusive interview | എനിക്ക് നയൻതാര ചേച്ചിയെ പോലെ ആയാൽ മതി | FIlmiBeat

  "ഞാന്‍ സീരിയലില്‍ അഭിനയിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ കണ്‍മണിക്ക് സന്തോഷമായിരുന്നു. എന്നാല്‍ ചില രംഗങ്ങള്‍ കണ്ട് അവള്‍ പ്രതികരിച്ചിരുന്നു. അമ്മ എന്തിനാണ് അങ്ങനെ ചെയ്തത്. മോശം ആളുകളല്ലേ അങ്ങനെയൊക്കെ ചെയ്യുന്നതെന്നായിരുന്നു അവള്‍ ചോദിച്ചത്."

  മകൾക്ക് അന്ന് അഞ്ചു വയസ്സായിരുന്നു. ഇപ്പോൾ കണ്മണിക്ക് ആറുവയസായെന്നും അതൊക്കെ അഭിനയമാണെന്ന് മനസിലായെന്നും മുക്ത പറയുകയുണ്ടായി.

  " ചില സിനിമകളൊക്കെ കണ്ട് ഞാന്‍ സങ്കടപ്പെട്ടിരിക്കുമ്പോള്‍ അവള്‍ വന്നിട്ട് അമ്മാ അത് അഭിനയമല്ലേ, അത് അങ്കിളിന്റെ മുഖത്ത് കളറടിച്ചാണ് ചോര വരുന്നതെന്നൊക്കെ പറയും. പത്താം വളവില്‍ അഭിനയിച്ചതോടെ അങ്ങനെയുള്ള കാര്യങ്ങളൊക്കെ അവള്‍ക്ക് അറിയാം." താരം പറഞ്ഞു.

  Also Read: മമ്മൂട്ടിയോട് അസൂയ തോന്നിയിട്ടുണ്ടോ; ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി ലാലേട്ടൻ

  കൺമണിയുടെ പേരിൽ യൂട്യൂബ് ചാനൽ താരം തുടങ്ങിയിട്ടുണ്ടെന്നും വ്യക്തമാക്കി. യുവേഴ്സ് കണ്മണി ഒഫീഷ്യൽ എന്ന യൂട്യൂബ് ചാനലിൽ കൺമണിയുടെ രസകരമായ വീഡിയോകളാണ് താരം പങ്കുവക്കുന്നത്. വിഡിയോകൾ വളരെയധികം പ്രേക്ഷകശ്രദ്ധയും നേടുന്നുണ്ട്.

  റിമിടോമിയും യൂട്യൂബ് ചാനലുമായി സജീവമായാണെന്നും റിമി നന്നായി ഭക്ഷണം പാകംചെയ്യുമെന്നും.അതേക്കുറിച്ചൊക്കെയുള്ള വീഡിയോകളെല്ലാം പോസ്റ്റ് ചെയ്യാറുണ്ടെന്നുമായിരുന്നു മുക്ത പറഞ്ഞു.

  Read more about: muktha
  English summary
  Muktha's daughter kanmani asked why she acted such a role in the serial koodathayi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X