For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ആദ്യം അമ്മയ്ക്ക്... ഇപ്പോൾ മകൾക്കും', അപൂർവ ഭാ​ഗ്യം ലഭിച്ചതിനെ കുറിച്ച് മുക്തയുടെ വാക്കുകൾ!

  |

  എല്ലാവർക്കും പ്രിയങ്കരിയായ നടിയാണ് മുക്ത ജോർജ്. എൽസ ജോർജ് എന്നാണ് താരത്തിന്റെ യഥാർഥ പേര്. സിനിമയിലെത്തിയ ശേഷമാണ് മുക്ത എന്ന് മാറ്റിയത്. മറ്റ് ഭാഷകളിൽ ഭാനു എന്ന പേരിലും മുക്ത അറിയപ്പെടാറുണ്ട്. വിവാഹ ശേഷം കുടുംബജീവിതത്തിന് പ്രാധാന്യം നൽകി മുക്ത സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ്. കോലഞ്ചേരിയിൽ ജോർജ്ജിന്റെയും സാലിയുടെയും രണ്ട് മക്കളിൽ ഇളയവളാണ് മുക്ത ജോർജ്. ​ഗായികയും അവതാരികയുമായ റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയാണ് മുക്തയെ വിവാഹം ചെയ്തത്. ഇപ്പോൾ‌ കിയാര എന്നൊരു മകൾ കൂടിയുണ്ട് ഇരുവർക്കും.

  '20 വർഷത്തെ കാത്തിരിപ്പ്'; കരിക്ക് താരം മിഥുന് പ്രണയ സാഫല്യം!

  2016ൽ ആണ് മുക്തയ്ക്ക് മകൾ ജനിച്ചത്. കിയാര എന്നാണ് കുഞ്ഞിന് ഇരുവരും പേരിട്ടിരിക്കുന്നത്. റിമി ടോമിയുടെ യുട്യൂബ് ചാനലലിലൂടെ ഇടയ്ക്കിടെ മുക്തയും മകൾ കിയാരയും പ്രേക്ഷകരോട് വിശേഷങ്ങൾ പങ്കുവെച്ച് എത്താറുണ്ട്. അച്ഛനുറങ്ങാത്ത വീട് ആയിരുന്നു മുക്തയുടെ ആദ്യ സിനിമ. 2005ൽ ആണ് അച്ഛനുറങ്ങാത്ത വീട് എന്ന ലാൽ ജോസ് സിനിമ റിലീസായത്. സ്കൂൾ വിദ്യാർഥിനിയുടെ വേഷമായിരുന്നു ചിത്രത്തിൽ മുക്തയ്ക്ക്. സലിംകുമാറായിരുന്നു ചിത്രത്തിൽ‌ കേന്ദ്രകഥാപാത്രമായത്. സിനിമയും മുക്തയുടെ കഥാപാത്രവും വലിയ വിജയമായിരുന്നു.

  'തുളസി മാല കഴുത്തിലണിഞ്ഞ് ചിന്നുവിനെ ചേർത്ത് പിടിച്ച് അർ‌ജുൻ സോമശേഖർ'; വിവാഹ ചിത്രങ്ങൾ വൈറൽ

  വിവാഹത്തിനും മകളുടെ ജനനത്തിനും ശേഷം വീണ്ടും അഭിനയത്തിലേക്ക് മുക്ത തിരിച്ചെത്തിയിരുന്നു. കൂടത്തായി എന്ന ടെലിഫിലിമിലായിരുന്നു മുക്ത കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. പിന്നീട് വിവാദങ്ങളെ തുടർന്ന് ടെലിഫിലിമിന്റെ സംപ്രേഷണം അവസാനിപ്പിക്കുകയായിരുന്നു. വേലമ്മാളിലേക്ക് ജോയിൻ ചെയ്യുകയായിരുന്നു താരം. ചിറകൊടിഞ്ഞ കിനാക്കളായിരുന്നു മുക്തയുടെ അവസാനമിറങ്ങിയ ചിത്രം. മലയാളത്തിലെ ആദ്യ സിനിമയ്ക്ക് ശേഷം മുക്തയ്ക്ക് അന്യ ഭാഷകളിൽ നിന്ന് നിരവധി അവസരങ്ങളാണ് ലഭിച്ചത്. താമിരഭരണിയായിരുന്നു മുക്തയുടേതായി ആദ്യം റിലീസിനെത്തിയ അന്യ ഭാഷ ചിത്രം. സിനിമയിൽ നടൻ വിശാലായിരുന്നു നായകൻ. ചിത്രത്തിലെ മുക്ത അഭിനയിച്ച ​ഗാനങ്ങൾ ഇന്നും ഹിറ്റാണ്. പിന്നീട് ​ഗോൾ ആണ് മുക്തയുടേതായി റിലീസിനെത്തിയ സിനിമ.

  ഇപ്പോൾ മുക്തയുടെ വഴിയെ തന്നെ മകൾ അഞ്ച് വയസുകാരി കിയാരയും അഭിനയത്തിലേക്ക് എത്തിയിരിക്കുകയാണ്. റിമി ടോമിയുടേയും മുക്തയുടേയും യൂട്യൂബ് ചാനലിലൂടെയായാണ് കിയാരയുടെ വിശേഷങ്ങൾ പ്രേക്ഷകർ അറിയുന്നത്. അടുത്തിടെ വനിതയുടെ കവർപേജിലും മുക്തയും കിയാരയും പ്രത്യക്ഷപ്പെട്ടിരുന്നു. ഫോട്ടോഷൂട്ടിനിടയിലെ വിശേഷങ്ങൾ പങ്കുവെച്ചുള്ള വീഡിയോയും വൈറലായി മാറിയിരുന്നു. അമ്മയെപ്പോലെ തന്നെയാണ് മകളെന്നും കലാരംഗത്തേക്ക് എത്താൻ സാധ്യതയുണ്ടെന്നുമുള്ള വിലയിരുത്തലുകൾ നേരത്തെ തന്നെയുണ്ടായിരുന്നു. എം.പത്മകുമാർ ചിത്രമായ പത്താം വളവിൽ പ്രധാന വേഷത്തിൽ കിയാര എന്ന കൺമണിയും എത്തുന്നുണ്ട്. സ്വാസികയും അദിതി രവിയും നായികമാരായെത്തുന്ന ചിത്രത്തിൽ ഇന്ദ്രജിത്തും സുരാജ് വെഞ്ഞാറമൂടുമാണ് നായകൻമാർ. പാട്ടിലും ഡാൻസിലുമൊക്കെയായി തിളങ്ങിയ കൺമണിക്കുട്ടി ബിഗ് സ്‌ക്രീനിലെ എൻട്രിയും കളറാക്കി മാറ്റുമെന്നാണ് ആരാധകർ പറയുന്നത്.

  Recommended Video

  പിള്ളേര് എടുത്ത് വെട്ടും നിന്നെ ..മുക്തയെ തേച്ച് ഭിത്തിയിൽ ഒട്ടിച്ച് ഒരു ഡോക്ടർ

  പത്താം വളവിൽ മാത്രമല്ല മലയാളത്തിന് ഒട്ടനവധി മാസ് സിനിമകൾ‌ സമ്മാനിച്ചിട്ടുള്ള ജോഷിയുടെ പാപ്പൻ‌ എന്ന ചിത്രത്തിലും കിയാര അഭിനയിച്ച സന്തോഷമാണ് മുക്ത ഇപ്പോൾ‌ സോഷ്യൽമീ‍ഡിയ വഴി പങ്കുവെച്ചിരിക്കുന്നത്. ജോഷിക്കൊപ്പം കിയാര നിൽക്കുന്ന ചിത്രവും മുക്ത പങ്കുവെച്ചിട്ടുണ്ട്. 2007ൽ പുറത്തിറങ്ങിയ ജോഷിയുടെ നസ്രാണിയിൽ മുക്തയും അഭിനയിച്ചിരുന്നു. ഇപ്പോൾ മകളും ജോഷിയുടെ ചിത്രത്തിന്റെ ഭാ​ഗമായതിന്റെ സന്തോഷത്തിലാണ് മുക്ത. '2007 ൽ ജോഷി സാർ സംവിധാനം ചെയ്ത നസ്രാണി എന്ന വലിയ സിനിമയുടെ ഭാഗമാകുവാൻ
  എനിക്ക്‌ അവസരം ലഭിച്ചു. ഇപ്പോൾ 2022 എന്റെ മകൾ കണ്മണിക്കുട്ടികും ജോഷി സാർ സംവിധാനം ചെയ്യുന്ന പാപ്പൻ എന്ന സിനിമയുടെ ഭാഗമാകുവാൻ സാധിച്ചു' എന്നാണ് സന്തോഷം പങ്കുവെച്ച് മുക്ത കുറിച്ചത്. ഫോട്ടോ പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേരാണ് മുക്തയ്ക്കും കിയാരയ്ക്കും ആശംസകൾ നേർന്ന് എത്തുന്നത്.

  Read more about: muktha
  English summary
  Muktha's daughter Kiara also stars in the movie Pappan directed by Joshi, actress shared the happiness
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X