ശ്യാമിലിയെപ്പോലെ കിയാരയും നടിയാവും! മുക്തയെപ്പോലെ മകളും നായികയാവട്ടെയെന്ന് ആരാധകര്‍!

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മുക്ത. മിനിസ്‌ക്രീനില്‍ തുടങ്ങി ബിഗ് സ്‌ക്രീനിലേക്കെത്തിയ താരത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. വിവാഹത്തോടെ അഭിനയത്തോട് ബൈ പറയുകയായിരുന്നു താരം. സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് താരമെത്താറുണ്ട്. റിമി ടോമിയുടെ സഹോദരനായ റിങ്കു ടോമിയെയാണ് മുക്ത വിവാഹം ചെയ്തത്. കിയാരയെന്ന മകളുമുണ്ട് താരത്തിന്. ആരാധകര്‍ക്ക് കണ്‍മണിയെന്ന കിയാരയേയും പരിചയമാണ്. കുടുംബത്തിലെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞും മുക്ത എത്താറുണ്ട്.

ശ്യാമിലിയെ അനുകരിക്കുന്ന കണ്‍മണിയുടെ വീഡിയോ പങ്കുവെച്ചായിരുന്നു കഴിഞ്ഞ ദിവസം മുക്ത എത്തിയത്. ജയറാമും ശ്യാമിലിയും അഭിനയിച്ച പൂക്കാലം വരവായി എന്ന ചിത്രത്തിലെ രംഗവുമായാണ് കിയാര എത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ടീച്ചര്‍ ചോദിച്ചു വെക്കേഷന് എങ്ങോട്ടാണ് പോവുന്നത്, എന്നിട്ട് മോളെന്ത് പറഞ്ഞു, ഞാന്‍ ഒന്നും പറഞ്ഞില്ല, അങ്കിളിന്റെ കൂടെ വരികയല്ലേ ഞാന്‍ ഈ രംഗമായിരുന്നു കണ്‍മണി അനുകരിച്ചത്.

വെറുതെ ഇരുന്നപ്പോൾ ഒന്നു ചെയ്തു നോക്കിയതാ അമ്മക്കുട്ടി, ബേബി ശ്യാമിലിയെ കാണാൻ ഒരുപാട് ഇഷ്ടം ആണെന്നും മുക്ത കുറിച്ചിരുന്നു. അമ്മയെപ്പോലെ തന്നെ മകളും ഭാവിയില്‍ അഭിനേത്രിയായി മാറുമല്ലോയെന്നായിരുന്നു ആരാധകരുടെ കമന്‍റുകള്‍. ബേബി ശ്യാമിലിയോട് പ്രേക്ഷകര്‍ക്ക് പ്രത്യേകമായൊരു ഇഷ്ടമുണ്ട്. വര്‍ഷങ്ങള്‍ക്കിപ്പുറം നായികയായി ശ്യാമിലി എത്തിയപ്പോഴും ആ സ്നേഹമായിരുന്നു പ്രേക്ഷകര്‍ പ്രകടിപ്പിച്ചത്.

Muktha

അപ്പച്ചിക്കൊപ്പം പാട്ടുമായും ഇടയ്ക്ക് കിയാര എത്താറുണ്ട്. കിയാരുടെ വിശേഷങ്ങളുമായി റിമി ടോമിയും എത്താറുണ്ട്, ലോക് ഡൗണായതോടെ ഇവരെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പാട്ട് പ്രാക്ടീസ് ചെയ്യാന്‍ സമയം കിട്ടുന്നില്ലേയെന്ന് ചോദിച്ചപ്പോള്‍ അത് മാത്രം നടക്കുന്നില്ലെന്ന മറുപടിയായിരുന്നു റിമി നല്‍കിയത്.

പാചക പരീക്ഷണങ്ങളുമായും മുക്ത എത്തിയിരുന്നു. അഭിനയവും നൃത്തവും മാത്രമല്ല നല്ലൊരു ചിത്രകാരി കൂടിയാണ് താനെന്നും മുക്ത തെളിയിച്ചിരുന്നു. ലോക് ഡൗണ്‍ സമയത്താണ് പഴയ ഹോബി പൊടിതട്ടിയെടുത്തതെന്നും താരം കുറിച്ചിരുന്നു. മുക്ത വരച്ച ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

Read more about: muktha മുക്ത
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X