നൃത്തപഠനത്തിനായി മുക്ത വിനീതിന്‍റെ അരികിലേക്ക്! അനുഗ്രഹാശിസ്സുകളുമായി റിമി ടോമിയും സംഘവും!
യുവജനോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയവരിലൊരാളാണ് വിനീത്. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായി മുന്നേറുന്നതിനിടയിലും അദ്ദേഹം നൃത്തത്തെ കൂടെക്കൂട്ടിയിരുന്നു. സ്റ്റേജ് പരിപാടികളില്‍ സജീവമായി താരമുണ്ടാവാറുണ്ട്. അടുത്തിടെയായിരുന്നു താരം കൊച്ചിയില്‍ നൃത്തവിദ്യാലയം തുടങ്ങിയത്. ഇപ്പോഴിതാ വിനീതിനരികില്‍ നൃത്തം അഭ്യസിക്കാന്‍ പോവുന്ന സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് മുക്ത. വിവാഹത്തോടെയാണ് മുക്ത അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തത്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു നൃത്തം അഭ്യസിക്കാന്‍ പോവുന്നതിന്റെ സന്തോഷം പങ്കുവെച്ചത്.
നാത്തൂനായ റിമി ടോമിയുള്‍പ്പടെ നിരവധി പേരാണ് മുക്തയുടെ പുതിയ തീരുമാനത്തിന് കൈയ്യടിയുമായി എത്തിയിട്ടുള്ളത്. രഞ്ജിനി ജോസ്, സരയു മോഹന്‍ തുടങ്ങിയവരും താരത്തെ അഭിനന്ദിച്ച് എത്തിയിട്ടുണ്ട്. അഭിനയത്തിന് പുറമെ നല്ലൊരു നര്‍ത്തകി കൂടിയാണ് താനെന്ന് മുക്ത നേരത്തെ തെളിയിച്ചിരുന്നു. മുക്തയുടെ പോസ്റ്റിലൂടെ തുടര്‍ന്നുവായിക്കാം. ഇതിനകം തന്നെ പോസ്റ്റ് തരംഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്. നൃത്തവേഷത്തിലുള്ള ചിത്രവും മുക്ത പോസ്റ്റ് ചെയ്തിരുന്നു.

എന്നെ കുഞ്ഞിലേ മുതൽ പഠിപ്പിച്ച എല്ലാ ഗുരുക്കളെയും (ചന്ദ്രിക ടീച്ചർ, രവി മാഷ്, ജിബി മാഷ്) ഓർത്തു കൊണ്ട് ഞാൻ വീണ്ടും തുടങ്ങുന്നു. ഒരു സിനിമയിൽ വിനീത് ഏട്ടനോടൊപ്പം അഭിനയിക്കാൻ സാധിച്ചു. സിനിമയുടെ പേര് സുഖമായിരിക്കട്ടെ . ഇപ്പോൾ അങ്ങയുടെ നൃത്ത വിദ്യാലയത്തിൽ പഠിക്കാൻ ദൈവം അവസരം ഒരുക്കിത്തന്നു. ഒരുപാട് സന്തോഷമെന്നായിരുന്നു മുക്ത കുറിച്ചത്.


Click it and Unblock the Notifications