റിമി ടോമിയുടെ പാട്ടിന് ചോദ്യവുമായി നാത്തൂനായ മുക്ത! മറുപടി പറയാതെ റിമിയും! വീഡിയോ വൈറല്‍!

പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികമാരിലൊരാളാണ് റിമി ടോമി. പാട്ടിലും അഭിനയത്തിലും ഒരുപോലെ പരീക്ഷണം നടത്തിയിരുന്നു ഈ താരം. അഭിനയത്തേക്കാളും കൂടുതല്‍ താല്‍പര്യം പാട്ടിനോടാണെന്നും താരം നേരത്തെ തുറന്നുപറഞ്ഞിരുന്നു. സ്റ്റേജ് ഷോയും സിനിമാഗാനങ്ങളും റിയാലിറ്റി ഷോയിലുമൊക്കെയായി ആകെ തിരക്കിലാണ് റിമി. സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങളെല്ലാം പങ്കുവെച്ച് താരം എത്താറുണ്ട്. ക്ഷണനേരം കൊണ്ടാണ് റിമിയുടെ പോസ്റ്റുകള്‍ തരംഗമായി മാറുന്നത്. കഴിഞ്ഞ ദിവസം പുതിയ വീഡിയോ പങ്കുവെച്ചായിരുന്നു റിമി എത്തിയത്. നിമിഷനേരം കൊണ്ടാണ് ഗാനത്തിന്റെ വീഡിയോ തരംഗമായി മാറിയത്.

ആരാധകരുടെ പ്രിയപ്പെട്ട ഗാനങ്ങളിലൊന്നായ കഭീ കഭീ പാടിയായിരുന്നു റിമി എത്തിയത്. നെറ്റിയില്‍ കളഭം അണിഞ്ഞായിരുന്നു റിമി എത്തിയത്. ഈ ലുക്ക് പൊളിച്ചുവെന്നുള്ള കമന്റുകളും വീഡിയോയ്ക്ക് കീഴിലുണ്ട്. ആദ്യത്തെ കമന്റുമായി എത്തിയത് ഇത്തവണയും നാത്തൂനായ മുക്തയായിരുന്നു. എവിടെയാ ചേച്ചീയെന്നായിരുന്നു നാത്തൂനോട് മുക്ത ചോദിച്ചത്. ഈ ചോദ്യത്തിന് റിമി മറുപടി നല്‍കിയിരുന്നില്ല. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന റിമി യാത്രാവിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.

Rimi Tomy

എന്‍ഗേജ്‌മെന്റ് ആനിവേഴ്‌സറി സന്തോഷം പങ്കുവെച്ച് മുക്തയും എത്തിയിരുന്നു. റിങ്കു ടോമിയുടേയും മുക്തയുടേയും വിവാഹത്തില്‍ ഏറെ സന്തോഷിച്ചയാളാണ് റിമി ടോമി. ഇവരുടെ മകളായ കിയാരയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും റിമി പങ്കുവെച്ചിരുന്നു. മമ്മിയെ അണിയിച്ചൊരുക്കിയെത്തിയ മുക്തയുടെ പോസ്റ്റും വൈറലായി മാറിയിരുന്നു. സോഷ്യല്‍ മീഡിയയിലെ സ്വന്തം താരങ്ങളായ റിമി ടോമിയുടേയും മുക്തയുടേയും ലേറ്റസ്റ്റ് പോസ്റ്റ് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X