ഭർത്താവിന് പിറന്നാൾ ആശംസ നേർന്ന് മുക്ത, എന്നെന്നും സന്തോഷത്തോടെ ഇരിക്കട്ടെ
മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്കെത്തിയവരിലൊരാളാണ് മുക്ത. സ്‌കൂള്‍ പഠനത്തിനിടയിലായിരുന്നു ഈ താരം സിനിമയിലേക്ക് എത്തിയത്. ലാല്‍ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീടായിരുന്നു താരത്തിന്റെ ആദ്യ സിനിമ. അരങ്ങേറ്റ ചിത്രത്തിലൂടെ മുക്തയും ശ്രദ്ധിക്കപ്പെട്ടിരുന്നു. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളായിരുന്നു പിന്നീട് താരത്തെ കാത്തിരുന്നത്. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലുമൊക്കെയായി തിളങ്ങി നില്‍ക്കുന്നതിനിടയിലായിരുന്നു മുക്ത വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. റിമി ടോമിയുടെ സഹോദരനായ റിങ്കു ടോമിയാണ് താരത്തെ ജീവിതസഖിയാക്കിയത്.
അഭിനയത്തിന് പുറമെ നൃത്തത്തിലും മികവ് തെളിയിച്ചിട്ടുണ്ട് മുക്ത. സ്‌റ്റേജ് പരിപാടികളിലും മറ്റുമായി നൃത്തവുമായി താരമെത്താറുണ്ട്. റിമി ടോമിയായിരുന്നു സഹോദരനായി മുക്തയെ ആലോചിച്ചത്. ഇരുവീട്ടുകാരും ആലോചിച്ച് നടത്തിയ വിവാഹം കൂടിയാണ് ഇവരുടേത്. വിവാഹത്തോടെയാണ് താരം സിനിമയില്‍ നിന്നും മാറിനിന്നത്. ഭര്‍ത്താവിന്റെ പിന്തുണയെക്കുറിച്ച് വാചാലയായും മുക്തയെത്താറുണ്ട്. മകളായ കിയാരയുടെ വിശേഷങ്ങളെക്കുറിച്ചുമൊക്കെ ഇരുവരും വാചാലരാവാറുണ്ട്.

ഇപ്പോഴിതാ ഭര്‍ത്താവിന് പിറന്നാളാശംസ നേര്‍ന്ന് എത്തിയിരിക്കുകയാണ് മുക്ത. ഭര്‍ത്താവിനൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന ചിത്രത്തിനൊപ്പമായാണ് കുറിപ്പ് പോസ്റ്റ് ചെയ്തത്. ഇത്തവണത്തെ ആഘോഷത്തെക്കുറിച്ചുള്ള ചോദ്യവുമായാണ് ആരാധകരെത്തിയിട്ടുള്ളത്. ഒരുപാട് സന്തോഷവും സമാധാനവും നിറഞ്ഞതാവട്ടെ ഈ പിറന്നാള്‍ എന്നായിരുന്നു മുക്ത കുറിച്ചത്. പോസ്റ്റിന് കീഴിലായി ആരാധകരും ആശംസ അറിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications