റിമി ടോമി ആഗ്രഹിച്ച് പണിത ഫ്‌ളാറ്റാണ് റിങ്കുവിന് സമ്മാനിച്ചത്! വീഡിയോ കണ്ടവര്‍ക്ക് നന്ദിയെന്ന് മുക്ത

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ് റിമി ടോമിയും മുക്തയും. പരിപാടികള്‍ക്ക് പോയിത്തുടങ്ങിയതിന് ശേഷമായാണ് ഇരുവരും സുഹൃത്തുക്കളായി മാറിയത്. അതിനിടയിലായിരുന്നു റിമി ടോമി മുക്തയെ നാത്തൂനാക്കിയത്. റിമിയുടെ സഹോദരനായ റിങ്കു ടോമിയാണ് മുക്തയെ വിവാഹം ചെയ്തത്. വിവാഹശേഷവും ഇരുവരും ആ സൗഹൃദം നിലനിര്‍ത്തുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഇരുവരും. ഇവര്‍ പങ്കുവെക്കുന്ന വിശേഷങ്ങള്‍ നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്.

അടുത്തിടെയായിരുന്നു വീടിനെക്കുറിച്ച് പറഞ്ഞ് മുക്ത എത്തിയത്. ചേച്ചിക്കും അമ്മയ്ക്കുമാണ് താന്‍ നന്ദി പറയുന്നതെന്നും മുക്ത പറഞ്ഞിരുന്നു. വിവാഹ ശേഷം സിനിമയില്‍ സജീവമല്ലെങ്കിലും മുക്തയുടെ വിശേഷങ്ങളെല്ലാം ആരാധകര്‍ അറിയാറുണ്ട്. നിമിഷനേരം കൊണ്ടാണ് പല വിശേഷങ്ങളും ശ്രദ്ധ നേടുന്നത്. വനിത വീടിലൂടെയായിരുന്നു താരം ഫ്‌ളാറ്റിനെക്കുറിച്ച് പറഞ്ഞെത്തിയത്. നേരത്തെ നിരവധി പേരാണ് വീട്ടിലെ കാര്യങ്ങളെക്കുറിച്ച് ചോദിച്ചതെന്നും മുക്ത പറഞ്ഞിരുന്നു. വീട്ടുവിശേഷം വൈറലായി മാറിയതിന്റെ സന്തോഷത്തിലാണ് താരം ഇപ്പോള്‍.

നന്ദി പറഞ്ഞ് മുക്ത

നന്ദി പറഞ്ഞ് മുക്ത

ഇത്രയും ആളുകൾ കണ്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷമെന്ന് പറഞ്ഞായിരുന്നു മുക്തയുടെ കുറിപ്പ് തുടങ്ങുന്നത്. കണ്‍മണിക്കൊപ്പമുള്ള ചിത്രമായിരുന്നു മുക്ത പോസ്റ്റ് ചെയ്തത്. ഒരുപാട് നല്ല കമന്‍റുകള്‍ വായിച്ചു. മറ്റുചിലർ നല്ല കുറേ നിര്‍ദേശങ്ങള്‍ തന്നു. എല്ലാവർക്കും നന്ദി, ഒന്ന് മാത്രം. ഒരു വീട്ടമ്മയുടെ അധ്വാനത്തോളം വരില്ല മറ്റൊരു ജോലിയും. അത് ചെയ്യുന്നവർക്കേ മനസ്സിലാവൂ. നല്ല വാക്കുകൾക്ക്‌ നന്ദിയെന്നും താരം കുറിച്ചിരുന്നു. നന്ദി പറഞ്ഞുള്ള പോസ്റ്റിന് കീഴിലും നിരവധി പേരാണ് കമന്‍റുകളുമായെത്തിയത്.

ആസ്വദിച്ചാണ് ചെയ്യുന്നത്

ആസ്വദിച്ചാണ് ചെയ്യുന്നത്

ഏത് കാര്യവും ആസ്വദിച്ച് ചെയ്യുന്നയാളാണ് മുക്തയെന്ന് മനസ്സിലായിരുന്നുവെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ജീവിതത്തില്‍ ഫേക്കായി തോന്നിയിരുന്നില്ല. അത്രയും ആത്മാര്‍ത്ഥമായാണ് കാര്യങ്ങളെക്കുറിച്ചെല്ലാം പറഞ്ഞത്. വീടിനെക്കുറിച്ചുള്ള വീഡിയോ കണ്ടപ്പോള്‍ മുക്തയോട് കൂടുതലിഷ്ടം തോന്നി. വീട് ഒരുപാട് ഇഷ്ടമായെന്നും അത്രയും വൃത്തിയോടെ നിലനിര്‍ത്തുന്നതിന് ശരിക്കും അഭിനന്ദനങ്ങളുമെന്നായിരുന്നു മിക്കവരും കുറിച്ചത്.

വൈറലായ കമന്‍റ്

വൈറലായ കമന്‍റ്

വീടിനെക്കുറിച്ച് പറഞ്ഞുള്ള പോസ്റ്റിന് കീഴില്‍ നിരവധി പേരായിരുന്നു കമന്‍റുകള്‍ പോസ്റ്റ് ചെയ്തത്. എന്തു രസമാണ് വീട്. എത്ര മനോഹരമായാണ് അലങ്കരിച്ചിരിക്കുന്നത്. വീടിന്റെ വൃത്തി കണ്ടാലറിയാം. ചേച്ചി എത്രമാത്രം നല്ല മനസ്സിന് ഉടമയാണ് എന്ന്. എന്നും ഈ സന്തോഷവും ഈ നിഷ്കളങ്കതയും ഒരു സമ്പാദ്യമായി ജീവിതത്തിലുടനീളം ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു. വീഡിയോയിൽ ഒരുപാട് തവണ ഫേവറേറ്റ് ഫേവറേറ്റ് ഫേവറേറ്റ് എന്ന് പറഞ്ഞു അതിനർത്ഥം ചേച്ചിയുടെ വീട്ടിലെ എല്ലാ ഇടങ്ങളും ചേച്ചിക്ക് അത്രയ്ക്കും പ്രിയപ്പെട്ടതാണ് എന്നാണ്. ഒരുപാട് സന്തോഷം തോന്നി. ഒരുപാട് പോസിറ്റിവിറ്റി കിട്ടിയെന്നുമായിരുന്നു ഒരാള്‍ പറഞ്ഞത്.

കുഞ്ഞിനെപ്പോലെ

കുഞ്ഞിനെപ്പോലെ

അമ്മക്ക് കുഞ്ഞ് എത്ര പ്രിയപ്പെട്ടതാണ്. അത് പോലെ ആണ് എനിക്ക് വീട്. വീട്ടിലെ എല്ലാ സ്ഥലവും തനിക്കേറെ പ്രിയപ്പെട്ടതാണെന്നും മുക്ത പറഞ്ഞിരുന്നു. തനിക്ക് രണ്ട് മക്കളാണുള്ളത്. കിയാര മാത്രമല്ല വീടും കുഞ്ഞിനെപ്പോലെയാണ്, അങ്ങനെയാണ് നോക്കുന്നത്. കണ്‍മണിയുടെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞും മുക്ത എത്താറുണ്ട്. പിറന്നാള്‍ ദിനത്തില്‍ മകള്‍ക്കായി ചുവടുവെച്ചും താരമെത്തിയിരുന്നു.

റിമി ടോമി സമ്മാനിച്ചത്

റിമി ടോമി സമ്മാനിച്ചത്

റിമി ടോമിയായിരുന്നു ഫ്‌ളാറ്റ് പണിതത്. ഒരുപാട് ആഗ്രഹിച്ച് പണിത വീടായിരുന്നുവെങ്കിലും നിര്‍ഭാഗ്യവശാല്‍ ചേച്ചിക്ക് അവിടെ താമസിക്കാനായില്ലെന്ന് മുക്ത പറഞ്ഞിരുന്നു. അതിന് ശേഷമായാണ് റിമി റിങ്കുവിന് ഫ്‌ളാറ്റ് സമ്മാനിച്ചത്. ചെടികളും പച്ചപ്പുമൊക്കെയായി റിമിയുടെ വൈറ്റ് ഹൗസിനെ മുക്ത ഗ്രീന്‍ ഹൗസാക്കി മാറ്റുകയായിരുന്നു. റിമി ടോമിയുടെ പാട്ടിനെക്കുറിച്ച് പറഞ്ഞുള്ള മുക്തയുടെ പോസ്റ്റും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X