കുഞ്ഞ് കൺമണിയുടെ പ്രാർത്ഥന കേട്ടാൽ ദൈവം നേരിട്ടെത്തു, മുക്ത പങ്കുവെച്ച വീഡിയോ വൈറൽ
ചില താരങ്ങൾ ഒറ്റ ചിത്രം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കും . അത്തരത്തിൽ അച്ഛൻ ഉറങ്ങാത്ത വീട് എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് മുക്ത. ലിസമ്മ എന്ന കഥാപാത്രമാണ് മുക്തയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്. പിന്നീട് തെന്നിന്ത്യൻ സിനിമയുടേയും പ്രിയതരമായി മാറുകയായിരുന്നു മുക്ത. സിനിമയിൽ തിളങ്ങി നിന്നിരുന്ന കാലത്തായിരുന്നു മുക്തയുടെ വിവാഹം. ഇതോടെ സിനിമയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു നടി.

Recommended Video
അഭിനയത്തിന് ഇടവേള നൽകിയെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു താരം. തന്റെ കുടുംബ വിശേഷങ്ങളും സന്തോഷങ്ങളും താരം ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയാണ് മുക്തയുടെ ഭർത്താവ്. ഇവർക്ക് കൺമണി എന്നൊരു മകളുണ്ട്. റിമിയുടെ യൂട്യൂബ് ചാനലിൽ കൺമണിയും ഇടക്ക് പ്രത്യക്ഷപ്പെടാറുണ്ട്. പ്രേക്ഷകർക്കിടയിൽ കിയാര എന്ന കൺമണി ഫേമസാണ്.
സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കൺമണിയുടെ ഒരു വീഡിയോയാണ്. മുക്ത തന്നെയാണ് മകളുടെ ഒരു കുഞ്ഞ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. സാധാരണ കുഞ്ഞ് കൺമണിയുടെ ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമങ്ങളിൽ ഇടം പിടക്കാറുണ്ട്. ഇത് പതിവിലും കൂടുതൽ വൈറലായിരുന്നു. കൺമണിയുടെ പ്രാർത്ഥന വീഡിയോ ആണ് ഇത്. നേരത്തെ കൊറേണയെ ഓടിച്ച് വിടണേ എന്ന് ദൈവത്തിനോട് പറയുന്ന കൺമണിയുടെ വീഡിയോ മുക്ത പങ്കുവെച്ചിരുന്നു.
ഈശോ അപ്പയോട് സ്തുതി പറയുന്ന കൺമണി ഇരു കൈകളും നീട്ടിയാണ് ആരാധകർ സ്വീകരിച്ചിരിക്കുന്നത്. മുക്തയെ കുറിച്ചോർത്ത് അഭിമാനം എന്നും ആരാധകർ പറയുന്നുണ്ട്. 2015 ൽ ആയിരുന്നു മുക്തയുടേയും റിങ്കു ടോമിയുടേയും വിവാഹം. 2016 ലാണ് ഇവരുടെ ജീവിതത്തിലേയ്ക്ക് കൺമണി എത്തുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമാകാൻ തയ്യാറെടുക്കുകയാണ് മുക്ത.


Click it and Unblock the Notifications