ഏഴ് വർഷങ്ങൾക്ക് ശേഷം വീണ്ടും; സന്തോഷ വാർത്ത പങ്കുവെച്ച് നടി മുക്ത; ആശംസകളുമായി ആരാധകർ

അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് കടന്ന് വന്ന നടിയാണ് മുക്ത. എട്ടാം ക്ലാസ്കാരിയായ മുക്ത ഞെട്ടിക്കുന്ന പ്രകടനമാണ് സിനിമയിൽ കാഴ്ച വെച്ചതെന്ന് സിനിമയുടെ സംവിധായകൻ‌ ലാൽ ജോസ് തന്നെ പറഞ്ഞിട്ടുണ്ട്. മലയാളത്തിലെ മുൻനിര നായിക നടിയായി മുക്ത വളരുമെന്ന് അന്നെല്ലാവരും കരുതി. അത്രമാത്രം അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയും മുക്തയുടെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടു. എന്നാൽ പിന്നീട് മലയാളത്തിൽ നിന്ന് നല്ല അവസരങ്ങൾ മുക്തയെ തേടി വന്നില്ല.

തമിഴിൽ നിന്നും പിന്നീട് നല്ല അവസരങ്ങൾ മുക്തയെ തേടി വന്നില്ല

ചുരുക്കം സിനിമകളിലെ മുക്തയ്ക്ക് പിന്നീട് ശ്രദ്ധേയ വേഷം ലഭിച്ചുള്ളൂ. തമിഴിലും മുക്ത തന്റെ സാന്നിധ്യമറിയിച്ചു. താമരഭരണി എന്ന സിനിമയിലൂടെയായിരുന്നു മുക്തയുടെ തമിഴ് അരങ്ങേറ്റം. വിശാൽ നായകനായ സിനിമ വൻ ഹിറ്റായിരുന്നു. തമിഴിൽ നിന്നും പിന്നീട് നല്ല അവസരങ്ങൾ മുക്തയെ തേടി വന്നില്ല.

അഭിനയ മികവും സ്ക്രീൻ പ്രസൻസുമുണ്ടായിട്ടും എന്ത് കൊണ്ടാണ് പ്രതീക്ഷിച്ച വളർച്ച മുക്തയുടെ കരിയറിന് ലഭിക്കാഞ്ഞതെന്ന ചോദ്യം ആരാധകർ ചോദിക്കാറുണ്ട്. സിനിമാ തിരക്കുകളിൽ നിന്നെല്ലാം മാറി കഴിഞ്ഞ കുറച്ച് വർഷങ്ങളായി കുടുംബ ജീവിതത്തിനാണ് മുക്ത പ്രാധാന്യം നൽകുന്നത്.

ഇപ്പോഴിതാ തന്റെ പുതിയൊരു സന്തോഷം ആരാധകരെ അറിയിച്ചിരിക്കുകയാണ് മുക്ത

​ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയെയാണ് മുക്ത വിവാ​ഹം കഴിച്ചത്. 2015 ആ​ഗസ്റ്റ് മാസത്തിലാണ് മുക്ത വിവാഹം കഴിക്കുന്നത്. കിയാര റിങ്കു ടോമിയെന്ന മകളും മുക്തയ്ക്കുണ്ട്. യുട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങൾ മുക്ത പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ തന്റെ പുതിയൊരു സന്തോഷം ആരാധകരെ അറിയിച്ചിരിക്കുകയാണ് മുക്ത. ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമാ അഭിനയ രം​ഗത്തേക്ക് തിരിച്ചെത്തുകയാണ് മുക്ത. കുരുവി പാപ്പ എന്ന സിനിമയിലൂടെയാണ് മുക്ത തിരിച്ചെത്തുന്നത്.

തന്റെ പിന്തുണയ്ക്കുന്നതിന് ഭർത്താവിനും മകൾക്കും മുക്ത നന്ദി അറിയിച്ചു

വിനീതിനാെപ്പമുള്ള ഒരു ചിത്രവും മുക്ത പങ്കുവെച്ചിട്ടുണ്ട്. ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ബി​ഗ് സ്ക്രീനിലേക്ക്. വിനീതെന്ന മികച്ച നടനോടൊപ്പം പ്രവർത്തിക്കാൻ കഴിയുന്നതിൽ സന്തോഷം, മുക്ത ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചതിങ്ങനെ.

തന്റെ പിന്തുണയ്ക്കുന്നതിന് ഭർത്താവിനും മകൾക്കും മുക്ത നന്ദി അറിയിച്ചു. ജോഷി ജോൺ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് കുരുവി പാപ്പ. വിനീത്, കൈലാഷ്, ഷെല്ലി കിഷോർ എന്നിവരാണ് സിനിമയിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്.

നിലവിൽ ഏഷ്യാനെറ്റിൽ നമ്മൾ എന്ന സീരിയലിൽ മുക്ത അഭിനയിക്കുന്നുണ്ട്

സീറോ പ്ലസ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ബഷീർ കെ കെ നിർ‌മ്മിക്കുന്ന സിനിമയാണ് കുരുവി പാപ്പ. സിനിമകളിൽ നിന്ന് മാറി നിൽക്കുന്ന കാലയളവിൽ മുക്ത സീരിയൽ രം​ഗത്ത് സജീവമായിരുന്നു.

ഫ്ലവേഴ്സ് ചാനലിലെ കൂടത്തായി എന്ന സീരിയലിലൂടെയാണ് മുക്ത സീരിയൽ രം​ഗത്തേക്ക് കടക്കുന്നത്. യഥാർത്ഥ സംഭവ വികാസങ്ങളെ ആസ്പദമാക്കിയുള്ള സീരിയൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റി. നിലവിൽ ഏഷ്യാനെറ്റിൽ നമ്മൾ എന്ന സീരിയലിൽ മുക്ത അഭിനയിക്കുന്നുണ്ട്.

പത്താം വളവ് എന്ന സിനിമയിലാണ് കിയാര അഭിനയിച്ചത്

കുടുംബത്തിൽ നിന്ന് നൽകുന്ന പിന്തുണ മൂലമാണ് തനിക്ക് അഭിനയ രം​ഗത്ത് തുടരാൻ സാധിക്കുന്നതെന്ന് മുക്ത നേരത്തെ പറഞ്ഞിരുന്നു. മുക്തയുടെ മകൾ കിയരയും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. പത്താം വളവ് എന്ന സിനിമയിലാണ് കിയാര അഭിനയിച്ചത്. മകൾക്കൊപ്പമുള്ള ചിത്രങ്ങൾ മുക്ത സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.

More from Filmibeat

Read more about: muktha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X