നിറവയറില്‍ മുക്ത, പുതിയ തുടക്കത്തെ വരവേറ്റ് താരം, ചിത്രം വൈറല്‍, കമന്‍റുകളുമായി ആരാധകര്‍

പുതുവര്‍ഷത്തെ വരവേറ്റിരിക്കുകയാണ് എല്ലാവരും. പുതിയ തുടക്കത്തെക്കുറിച്ചും ശുഭപ്രതീക്ഷകള്‍ പങ്കുവെച്ചുമൊക്കെയാണ് താരങ്ങളെത്തിയത്. താരങ്ങളുടെ പോസ്റ്റുകളെല്ലാം പെട്ടെന്നാണ് വൈറലായി മാറിയത്. നാളുകള്‍ക്ക് ശേഷം അഭിനയ ലോകത്തേക്ക് തിരിച്ചെത്തിയ മുക്തയും പുത്തന്‍ പ്രതീക്ഷ പങ്കുവെച്ചെത്തിയിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ മുക്തയുടെ പോസ്റ്റുകളെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറുന്നത്. കൂടത്തായി പരമ്പരയിലൂടെയായിരുന്നു താരം തിരിച്ചെത്തിയത്. ഡോളിയായി മുക്ത ശരിക്കും ജീവിക്കുകയായിരുന്നുവെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

പുതുവര്‍ഷത്തിലെ പുതിയ തുടക്കത്തെക്കുറിച്ച് പറഞ്ഞുള്ള പോസ്റ്റും ഫോട്ടോയും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. നിറവയറുമായി നില്‍ക്കുന്ന ചിത്രമായിരുന്നു മുക്ത പോസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റ് വൈറലായി മാറിയതോടെയായിരുന്നു മുക്ത ഗര്‍ഭിണിയാണോയെന്ന് ആരാധകര്‍ ചോദിച്ചത്. അടുത്തിടെയായിരുന്നു മുക്തയുടെ കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തിയത്.

Muktha

പുതിയ വര്‍ഷം, പുതിയ തുടക്കമെന്ന ക്യാപ്ഷനോടെയായിരുന്നു മുക്ത ഫോട്ടോ പോസ്റ്റ് ചെയ്തത്. വേലമ്മാള്‍ എന്ന തമിഴ് സീരിയലിലെ ഗെറ്റപ്പായിരുന്നു താരം പോസ്റ്റ് ചെയ്തത്. നിറവയറില്‍ അതീവ സുന്ദരിയായുള്ള ചിത്രത്തിന് കീഴില്‍ കമന്റുകളുമായി നിരവധി പേരാണ് എത്തിയത്. മന്യയുടെ കമന്റിന് മുക്ത മറുപടി നല്‍കിയിരുന്നു. മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്കെത്തി താരമായി മാറുകയായിരുന്നു മുക്ത.

റിങ്കുവിന്റെ സഹോദരിയായ റീനു ടോമിക്ക് പെണ്‍കുഞ്ഞ് ജനിച്ചുവെന്നുള്ള സന്തോഷം പങ്കുവെച്ച് ആദ്യമെത്തിയത് മുക്തയായിരുന്നു. ഞങ്ങളുടെ കുടുംബത്തിലേക്ക് ഒരു കുഞ്ഞതിഥി കൂടിയെത്തിയെന്നായിരുന്നു മുക്ത കുറിച്ചത്. കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് ഞങ്ങളെന്നറിയിച്ചായിരുന്നു റിമി ടോമി എത്തിയത്. യൂട്യൂബ് വീഡിയോയിലൂടെ ഇവരുടെ കുടുംബാംഗങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് പരിചിതരായി മാറിയവരാണ്.

Recommended Video

മരക്കാര്‍, അറബിക്കടലിന്റെ സിംഹം' മാര്‍ച്ച് 26 ന് തീയേറ്ററില്‍ | FilmiBeat Malayalam

കൂടത്തായി പൂര്‍ത്തിയാക്കിയതിന് ശേഷമായാണ് മുക്തയ്ക്ക് തമിഴില്‍ നിന്നും അവസരം ലഭിച്ചത്. വൈകാതെ തന്നെ അടുത്ത പരമ്പരയുമായി താനെത്തുമെന്ന് താരം പറഞ്ഞിരുന്നു. കൂടത്തായിയിലെ കഥാപാത്രത്തെ സ്വീകരിക്കണമോയെന്ന കാര്യത്തില്‍ തുടക്കത്തില്‍ ആശയക്കുഴപ്പങ്ങളുണ്ടായിരുന്നുവെന്ന് താരം പറഞ്ഞിരുന്നു. നെഗറ്റീവ് കഥാപാത്രമായതിനാലായിരുന്നു സംശയം തോന്നിയത്. നാലാമത്തെ തവണയാണ് ഡോളിയെ അവതരിപ്പിക്കാനായി തീരുമാനിച്ചതെന്നും താരം പറഞ്ഞിരുന്നു.

More from Filmibeat

Read more about: muktha മുക്ത
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X