അവളെ നിർബന്ധിച്ച് ചെയ്യിക്കുന്നതല്ല; അന്ന് ഫ്ലാറ്റ് ശ്രദ്ധിച്ചത് പോലെ കൺമണിയെ പോലും ശ്രദ്ധിച്ചിട്ടില്ല: മുക്ത
അടുത്തിടെയാണ് നടി മുക്തയുടെ മകൾ കിയാര റിങ്കു ടോമിയുടെ റീൽ സോഷ്യൽ മീഡിയയിൽ വൈറലായത്. അമരനിൽ സായ് പല്ലവി ചെയ്ത കഥാപാത്രത്തെ അനുകരിച്ച കിയാരയെ നിരവധി പേർ പ്രശംസിച്ചു. രണ്ട് കോടിക്ക് മുകളിൽ ആളുകൾ ഈ റീൽ കണ്ടു. അമ്മയെ പോലെ മകൾ കിയാരയ്ക്കും കലാ രംഗത്ത് തിളങ്ങാൻ സാധിക്കുമെന്ന് ആരാധകർ പറയുന്നു. നിരവധി സിനിമകളിൽ നായികയായി അഭിനയിച്ച മുക്ത ഇന്ന് ടെലിവിഷൻ രംഗത്ത് സാന്നിധ്യം അറിയിക്കുന്നുണ്ട്.
ഇപ്പോഴിതാ മകളെക്കുറിച്ച് സംസാരിക്കുകയാണ് മുക്ത. ഒറിജിനൽസുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. മകളെ നിർബന്ധിച്ച് വീഡിയോകൾ ചെയ്യിക്കുകയല്ലെന്ന് മുക്ത പറയുന്നു. റീലുകൾ ചെയ്യുമ്പോൾ ഇത് ചെയ്യാൻ പറ്റുമോ എന്ന് കൺമണിയോട് (കിയാര) ഞാൻ ചോദിക്കാറുണ്ട്. കുഞ്ഞിനെ കഷ്ടപ്പെടുത്തുന്നത് എന്തിനാണെന്ന് ചിലർ കമന്റുകളിലൂടെ ചോദിക്കാറുണ്ട്. അവൾക്ക് വീഡിയോ ചെയ്യാൻ ഇഷ്ടമാണ്.

മഞ്ജു ചേച്ചിയുടെ മനസിലായോ എന്ന പാട്ട് വന്നപ്പോൾ അത് ചെയ്യണം എന്ന് പറഞ്ഞ് എന്റെ പുറകെ നടക്കുകയായിരുന്നു. പക്ഷെ എനിക്ക് പെർഫെക്ഷൻ വേണമെന്നുണ്ട്. ഒരു വീഡിയോ ചെയ്യുമ്പോൾ കറക്ടായി ചെയ്യണം. ഒട്ടും ഇഷ്ടമില്ലാതെ നിർബന്ധിച്ച് ചെയ്യിക്കുകയാണെങ്കിൽ സ്ക്രീനിൽ അറിയാൻ പറ്റും. പക്ഷെ കൺമണിക്ക് അങ്ങനെയല്ല. ഇഷ്ടത്തോടെയാണ് മകൾ വീഡിയോ ചെയ്യുന്നതെന്നും മുക്ത വ്യക്തമാക്കി.

രാവിലെ അഞ്ച് മണിക്ക് എഴുന്നേറ്റ് മേക്കപ്പിടണം. ഏഴ് മണിക്ക് വണ്ടി വരും. നിരവധി തവണ കോസ്റ്റ്യൂം മാറണം. അതേസമയം പരമാവധി ഒരു മാസം പത്ത് ദിവസമാെക്കെയെ സീരിയലിന് വേണ്ടി മാറി നിൽക്കേണ്ടി വന്നിട്ടുള്ളൂയെന്നും മുക്ത വ്യക്തമാക്കി. മകൾ കുഞ്ഞായിരിക്കുമ്പോൾ ഒറ്റ പ്രാവശ്യമേ ചുമരിൽ വരച്ചിട്ടുള്ളൂയെന്നും മുക്ത പറയുന്നു.
ഞങ്ങൾ അന്ന് കുറച്ച് നാളെ ആയിട്ടുള്ളൂ ആ ഫ്ലാറ്റിലേക്ക് മാറിയിട്ട്. കൺമണിയെ ഞാൻ ഫ്ലാറ്റിന്റെയത്ര ആ സമയത്ത് ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു. അത്ര കാര്യമായാണ് വീടിന്റെ മുക്കും മൂലയുമെല്ലാം നന്നായി വെച്ചത്. എനിക്കവിടെ വീട്ട് ജോലിക്കാരിയില്ല. എല്ലാം ഒറ്റയ്ക്കാണ് ചെയ്തത്.
കുക്കിംഗും കൺമണിയുടെ കാര്യങ്ങളും ഷൂട്ടുമെല്ലാം നോക്കണം. ഈ സ്ട്രസ് മുഴുവൻ നമുക്ക് വരുന്നുണ്ട്. ചുമരിൽ വരയ്ക്കുന്നുണ്ടോ എന്ന് നോക്കാൻ ഫ്ലാറ്റിലേക്ക് കയറിയ സമയത്ത് ഞാൻ കൺമണിയുടെ പിറകെ നടക്കുമായിരുന്നെന്നും മുക്ത ഓർത്തു. മകൾക്ക് ഭാവിയിൽ അഭിനയ രംഗത്തേക്ക് വരാൻ താൽപര്യമുണ്ടെങ്കിൽ താൻ സമ്മതിക്കുമെന്നും മുക്ത വ്യക്തമാക്കി.


Click it and Unblock the Notifications











