മകളെ ഇഷ്ടമാണെന്ന് അമ്മയോട് പറഞ്ഞു, ഒരുമിച്ച് അഭിനയക്കവെ അടുത്തു; മുല്ലവള്ളിയും തേൻമാവും നായിക ഛായ സിംഗ്
മുല്ലവള്ളിയും തേൻമാവും എന്ന സിനിമയിലൂടെ മലയാളികളുടെ ശ്രദ്ധ നേടിയ നടിയാണ് ഛായ സിംഗ്. തിരുടാ തിരുടി എന്ന തമിഴ് ചിത്രവും ഛായ സിംഗിനെ പ്രശസ്തയാക്കി. ചിത്രത്തിലെ മൻമദരാസാ എന്ന ഗാനത്തിലെ ഡാൻസിലൂടെ ഛായ സിംഗ് തരംഗം സൃഷ്ടിച്ചു. ഇന്ന് ടെലിവിഷൻ രംഗത്തും നടി സാന്നിധ്യം അറിയിക്കുന്നു. 2012 ലാണ് ഛായ സിംഗ് വിവാഹിതയായത്. നടൻ കൃഷ്ണയാണ് ഭർത്താവ്. വിവാഹത്തെക്കുറിച്ചും തന്റെ ജീവിതത്തെക്കുറിച്ചും സംസാരിക്കുകയാണിപ്പോൾ ഛായ സിംഗ്. ഒരുമിച്ച് സിനിമ ചെയ്യവെയാണ് കൃഷ്ണയുമായി അടുക്കുന്നതെന്ന് ഛായ സിംഗ് പറയുന്നു.
ആനന്ദപുരത്തെ വീട് എന്ന സിനിമയിൽ ഞങ്ങൾ രണ്ട് പേരും വർക്ക് ചെയ്തിരുന്നു. ഒന്നരമാസം ഞങ്ങൾ സംസാരിച്ചില്ല. ഒരു ദിവസം അദ്ദേഹം ഒരു പുസ്തകം വായിക്കുന്നത് കണ്ടു. ഈ എഴുത്തുകാരന്റെ മുൻപത്ത് പുസ്തകം വായിച്ചിട്ടുണ്ടോ എന്ന് ഞാൻ ചോദിച്ചു. ഞാൻ ആ പുസ്തകം റെക്കമന്റ് ചെയ്തു. അങ്ങനെയാണ് സംസാരം ആരംഭിച്ചത്. അതിന് ശേഷമാണ് അദ്ദേഹം എന്റെ അമ്മയുമായി ഒരുപാട് സംസാരിക്കുന്നുണ്ടെന്ന് അറിഞ്ഞത്.

അങ്ങനെ ഞങ്ങൾ സുഹൃത്തുക്കളായി. ഒരു ദിവസം അമ്മയോട് അദ്ദേഹം നിങ്ങളുടെ മകളെ ഇഷ്ടമാണ്, ഞങ്ങൾ അടുത്ത സ്റ്റെപ്പ് എടുത്തോട്ടെ എന്ന് ചോദിച്ചു. ഓക്കെയെന്ന് അമ്മ പറഞ്ഞു. എനിക്ക് ഇദ്ദേഹത്തെ നന്നായി അറിയില്ലെന്ന് ഞാൻ പറഞ്ഞപ്പോൾ എനിക്കറിയാം, നല്ല പയ്യനാണെന്ന് അമ്മ. അങ്ങനെ അദ്ദേഹത്തോടൊപ്പമുള്ള ജീവിതമാരംഭിച്ചെന്ന് ഛായ സിംഗ് പറയുന്നു.
മരിക്കുന്നത് വരെയും ക്യാമറയ്ക്ക് മുന്നിൽ വർക്ക് ചെയ്യണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. അത് സിനിമയായാലും സീരിയലായാലും. എനിക്ക് വർക്ക് ഇഷ്ടമാണ്. ജീവിതം ഒരു പഠനമാണ്. ഓരോ ദിവസവും സെറ്റിൽ പോകുന്നത് ഇന്ന് ഞാനെന്തെങ്കിലും നല്ല കാര്യം പഠിക്കുമെന്ന് കരുതിയാണ്. ഓരോരുത്തരനും അവരുടേതായ രീതിയിൽ എന്നെ എന്തെങ്കിലും പഠിപ്പിക്കുന്നെന്നും ഛായ സിംഗ് വ്യക്തമാക്കി.

ആക്ഷനും കട്ടിനുമിടയിൽ മാത്രമാണ് അഭിനേതാവ്. അതിന് ശേഷം സ്വിച്ച് ഓഫ് ചെയ്യണം. ഇമോഷൻ മാത്രമല്ല, വിജയവും. വീടിന് പുറത്ത് വരുമ്പോൾ മാത്രമാണ് ഞാൻ ഛായ സിംഗ്. വീട്ടിൽ ഞാൻ ഒരു മകളും ഭാര്യയും മരുമകളുമെല്ലാമാണ്. വീട്ടിൽ പാത്രം കഴുകി വെക്കുന്നയാളാണ് ഞാൻ. പുറത്തിറങ്ങിയാൽ നടിയും. വിജയമോ ഇമോഷനോ മറ്റെന്തെങ്കിലുമോ തലയിലേക്ക് എടുത്താൻ നിങ്ങൾ സ്വന്തം ജീവിതം നശിപ്പിക്കുകയാണ്.
അമ്മ എന്റെ അടുത്ത സുഹൃത്താണ്. കല്യാണത്തിന് മുമ്പ് എനിക്കൊപ്പം സെറ്റിൽ അമ്മ വരുമായിരുന്നു. നല്ലതും ചീത്തയുമെല്ലാം ഞാൻ അമ്മയോടാണ് പങ്കുവെച്ചിരുന്നത്. ഇന്ന് ഞാൻ ഛായ സിംഗായതിന് കാരണം അമ്മയാണ്. ഞാൻ വളരെ ഓർത്തഡോക്സായ രാജ്പുത് കുടുംബത്തിൽ നിന്നാണ് വരുന്നത്. അമ്മ മുഖം മറച്ചിരുന്നയാളാണ്. അങ്ങനെയൊരു കുടുംബത്തിൽ നിന്ന് സിനിമാ രംഗത്തേക്ക് വന്നതിന് കാരണം അമ്മയാണ്. എന്റെ കഴിവ് എന്നേക്കാൾ മുമ്പ് കണ്ട് അമ്മ തനിക്കൊപ്പം നിന്നെന്നും ഛായ സിംഗ് ഓർത്തു. ടെലി വികടൻ എന്ന തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.


Click it and Unblock the Notifications