»   » കുഞ്ചാക്കോ ബോബന്‍ വേണ്ടെന്ന് വച്ച സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍, നഷ്ടം ചാക്കോച്ചന് മാത്രം!!

കുഞ്ചാക്കോ ബോബന്‍ വേണ്ടെന്ന് വച്ച സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍, നഷ്ടം ചാക്കോച്ചന് മാത്രം!!

Posted By: Rohini
Subscribe to Filmibeat Malayalam

സൂപ്പര്‍താരങ്ങള്‍ക്ക് കൈവിട്ടുപോകുന്ന സൂപ്പര്‍ഹിറ്റ് ചിത്രങ്ങളെ കുറിച്ച് മുന്‍പും ഒരുപാട് ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. സമയക്കുറവ് കൊണ്ടോ, കഥയില്‍ വിശ്വാസമില്ലാത്തതുകൊണ്ടോ സൂപ്പര്‍താരങ്ങള്‍ കൈവിട്ട ചിത്രങ്ങള്‍ പ്രതീക്ഷിക്കാത്ത വിജയം നേടിയതിന് മലയാളി പ്രേക്ഷകര്‍ സാക്ഷിയാണ്.

ടേക്ക് ഓഫില്‍ അഭിനയിച്ചതിന് കുഞ്ചാക്കോ ബോബന്‍ ഒരു രൂപ പോലും പ്രതിഫലം വാങ്ങിയില്ല, കാരണം??

അങ്ങനെ കുഞ്ചാക്കോ ബോബനും ചില നല്ല സിനിമകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. സിനിമയില്‍ നിന്ന് ഇടവേള എടുത്ത് നില്‍ക്കുന്ന സമയത്ത് ചാക്കോച്ചനെ തേടി ധാരാളം നല്ല അവസരങ്ങള്‍ വന്നെങ്കിലും നടന്‍ മടങ്ങി വരാന്‍ തയ്യാറായില്ല. ചിലത് സമയക്കുറവുകൊണ്ട് നഷ്ടപ്പെട്ടതാണ്. അത്തരം നാല് മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളിതാ..

ഡാര്‍ലിങ് ഡാര്‍ലിങ്

വിനീത്, ദിലീപ്, കാവ്യ മാധവന്‍ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജസേനന്‍ സംവിധാനം ചെയ്ത ത്രികോണ പ്രണയ ചിത്രമാണ് ഡാര്‍ലിങ് ഡാര്‍ലിങ്. വിനീത് അവതരിപ്പിച്ച കഥാപാത്രത്തിന് വേണ്ടി ആദ്യം പരിഗണിച്ചത് കുഞ്ചാക്കോ ബോബനെയായിരുന്നുവത്രെ.

ക്ലാസ്‌മേറ്റസ്

ലാല്‍ ജോസ് ഒരുക്കിയ ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തില്‍ നരേന്‍ അവതരിപ്പിച്ച കഥാപാത്രത്തിന് വേണ്ടി ആദ്യം പരിഗണിച്ചത് കുഞ്ചാക്കോ ബോബനെ ആണെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നതാണ്. ചാക്കോച്ചന്‍ സിനിമയില്‍ നിന്ന് ഇടവേള എടുക്കാന്‍ തീരുമാനിച്ച സമയത്തായിരുന്നു ലാല്‍ ജോസ് ക്ലാസ്‌മേറ്റ്‌സിലേക്ക് വിളിച്ചത്. ബിസിനസിന്റെ കാര്യം പറഞ്ഞ് കുഞ്ചാക്കോ ബോബന്‍ ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു

അയാളും ഞാനും തമ്മില്‍

കുഞ്ചാക്കോ ബോബന്‍ വേണ്ടെന്ന് വച്ച മറ്റൊരു ഹിറ്റ് ചിത്രത്തിലെ കഥാപാത്രം കൂടെ നരേന് ലഭിച്ചിട്ടുണ്ട്. ആ ചിത്രവും സംവിധാനം ചെയ്തത് ലാല്‍ ജോസാണ്. അതെ പൃഥ്വിരാജിനെയും സംവൃത സുനിലിനെയുമൊക്കെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലാല്‍ ജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മില്‍ എന്ന ചിത്രം

കമ്മത്ത് ആന്റ് കമ്മത്ത്

ചാക്കോച്ചന്റെ സ്‌റ്റെപ്പിനിയാണ് നരേന്‍ എന്ന് പറഞ്ഞാലും തെറ്റില്ല. ദിലീപും മമ്മൂട്ടിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ കമ്മത്ത് ആന്റ് കമ്മത്ത് എന്ന ചിത്രത്തിലെ ഒരു പ്രധാന വേഷവും കുഞ്ചാക്കോ ബോബന്‍ ഉപേക്ഷിച്ചതാണ്. ഒടുവില്‍ അതും തേടിയെത്തിയത് നരേനെ തന്നെ.

English summary
Multi-Star Movies Rejected By Kunchacko Boban

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam