മൂന്ന് ഭർത്താക്കൻമാരുണ്ടെന്ന് പറഞ്ഞു, എന്റെ പ്രൊഫഷന് വേണ്ടിയാണ് ഇത്തരം വസ്ത്രങ്ങൾ ധരിക്കുന്നത്; മുമൈദ് ഖാൻ
ഗ്ലാമറസ് വേഷങ്ങളിൽ തിളങ്ങിയ നിരവധി നടിമാരുണ്ട്. കരിയറിന്റെ ഒരു ഘട്ടത്തിൽ ഇവരെല്ലാം ലൈം ലൈറ്റിൽ നിന്നും അകലുകയുണ്ടായി. ഐറ്റം ഡാൻസുകളിലൂടെ ശ്രദ്ധ നേടിയ നടിയാണ് മുമൈത് ഖാൻ. എൻ പേര് മീന കുമാരി, എൻ ചെല്ല പേര് ആപ്പിൾ, ആരേ പ്രീതം പ്യാരെ തുടങ്ങിയ ഡാൻസ് നമ്പറുകളിൽ മുമെെത് ഖാൻ തുടങ്ങി. ഹോട്ട് ഐക്കണായി തെലുങ്ക്, തമിഴ് സിനിമകളിൽ മുമെെദ് ഖാൻ അറിയപ്പെട്ടു. മുംബൈക്കാരിയാണ് മുമൈദ് ഖാൻ. അച്ഛൻ പാകിസ്താനിൽ നിന്നുളളയാളാണ്. അമ്മ തമിഴ്നാട്ടുകാരിയും. തെലുങ്ക് സിനിമാ രംഗത്താണ് മുമെെത് ഖാൻ കൂടുതൽ തിളങ്ങിയത്.
അടുത്ത കാലത്തായി മുമെെത് ഖാൻ സിനിമ രംഗത്ത് സജീവമല്ല. പഴയ താരത്തിളക്കം ഒരു പരിധി വരെ മുമെെദ് ഖാന് നഷ്ടപ്പെട്ടിട്ടുണ്ട്. തന്റെ കരിയറിനെയും ജീവിതത്തെയും കുറിച്ച് മുമെെദ് ഖാൻ മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. 2016 ൽ തനിക്കുണ്ടായ അപകടത്തെക്കുറിച്ച് മുമെെദ് ഖാൻ സംസാരിച്ചു.

മുറിയിൽ തലയിടിച്ച് വീഴുകയായിരുന്നു മുമൈത് പറയുന്നു. 14 ദിവസം കോമയിലായിരുന്നു. സർജറി കഴിഞ്ഞ് എട്ട് മാസം നടക്കരുത്. മൂന്ന് മാസം റിക്കവറിക്ക് വേണം. ഞാൻ ഒരു മാസം കൊണ്ട് പുറത്ത് വന്നു. ഡോക്ടർമാർക്ക് പേടിയുണ്ടായിരുന്നു. പക്ഷെ ഞാൻ ആത്മവിശ്വാസം നൽകി. രണ്ട് വർഷം സിനിമകളൊന്നും ചെയ്തില്ല. വർക്കൗട്ട് നിർത്തി. എന്റെ ബ്ലഡ് പ്രഷർ കൂടാൻ പാടില്ലായിരുന്നെന്നും മുമൈദ് ഖാൻ ഓർത്തു.
ആളുകൾ നമ്മളെ സ്നേഹിക്കുകയും വെറുക്കുകയും ചെയ്യും. വെറുക്കുന്നവരെ ശ്രദ്ധിക്കരുത്. അവർക്ക് വേണ്ടി നമ്മുടെ വ്യക്തിത്വം മാറ്റരുതെന്നും മുമെെത് ഖാൻ വ്യക്തമാക്കി. കുടുംബമാണ് തന്നെ എല്ലാ കാര്യത്തിലും പിന്തുണയ്ക്കുന്നത്. അവരാണ് തനിക്കെല്ലാം. തന്നെക്കുറിച്ച് വന്ന ഗോസിപ്പുകളെക്കുറിച്ചും മുമെെദ് ഖാൻ സംസാരിച്ചു. കരിയറിൽ നിന്നും ബ്രേക്ക് എടുത്തപ്പോൾ വന്ന ഗോസിപ്പ് ഞാൻ റെക്കോഡിംഗ് ഡാൻസറായി മാറിയെന്നാണ്. ഇവർ കളിയാക്കുകയാണോ എന്ന് തോന്നി.

ഒരു ക്ലിക്കിന് വേണ്ടി ഇങ്ങനെയും എഴുതി. ചെയ്തോളൂ, അവർ കുടുംബം പുലർത്തുന്നത് ഞാൻ കാരണമാണ്. സിനിമാ രംഗത്തേക്ക് തിരിച്ച് വന്നപ്പോൾ ഒരാൾ എഴുതിയത് എന്ന് മൂന്ന് ജാതികളിലായി മൂന്ന് ഭർത്താക്കൻമാർ ഉണ്ടെന്നാണ്. ഒരു പൊസിഷനിൽ എത്തുമ്പോൾ ഇങ്ങനെ സംഭവിക്കും. ഞാനത് ഉൾക്കൊള്ളുന്നു. എന്റെ ജോലിയുടെ ഭാഗമായാണ് ഇത്തരം വസ്ത്രങ്ങൾ ധരിക്കുന്നത്. കോർപ്പറേറ്റ് ജോലി ചെയ്യുന്നവർക്ക് കാഷ്വൽ വസ്ത്രം ധരിച്ച് ഓഫീസിൽ പോകാൻ പറ്റില്ല. ഫോർമൽസ് ധരിക്കണം. ഇതും അതുപോലെയാണ്. എന്റെ ജോലിയാണിത്.
തനിക്ക് കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടില്ലെന്നും മുമൈത് ഖാൻ വ്യക്തമാക്കി. ആർക്കും എന്നെയതിന് സമീപിക്കാനുള്ള ധൈര്യം ഇല്ലായിരുന്നു. ഞാൻ അടിക്കുമെന്ന് അവർക്കറിയാമെന്നും മുമെെദ് ഖാൻ വ്യക്തമാക്കി. സിനിമകൾക്ക് പുറമെ ചില ഷോകളിലും മുമെെദ് ഖാൻ വ്യക്തമാക്കി.


Click it and Unblock the Notifications











