എന്റെ സിനിമകളുടെ റെെറ്റ്സ് കത്തിക്കണമെന്നുണ്ട്, ഇനി ആരും കാണരുത്; ചെയ്തത് തെറ്റാണെന്ന് മുംതാസ്

​ഗ്ലാമറസ് താരമായിരുന്ന മുംതാസ് അഭിനയ രം​ഗം വിട്ട് മതാനുഷ്ഠങ്ങൾ പ്രകാരമുള്ള ജീവിതം തെരഞ്ഞെ‌ടുത്തപ്പോൾ ഇത് വലിയ വാർത്തയായതാണ്. ​ഗ്ലാമറസ് വേഷങ്ങൾ ചെയ്തതിൽ വലിയ കുറ്റബോധം ഇന്ന് മുംതാസിനുണ്ട്. ദെെവം തന്നെ ഇന്ന് ശരിയായ പാതയിലേക്ക് എത്തിച്ചെന്നും ഒരിക്കലും സിനിമാ രം​ഗത്തേക്ക് തിരിച്ച് വരില്ലെന്നും മുംതാസ് പറയുന്നു. തന്റെ ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ചും സിനിമാ രം​ഗത്തെ അനുഭവങ്ങളെക്കുറിച്ചും തുറന്ന് സംസാരിക്കുകയാണിപ്പോൾ മുംതാസ്. ബിഹെെന്റ്വുഡ്സ് ‌ടിവിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മുൻനടി.

ഖുർ ആൻ മനപാഠമാക്കലും തർജമ ചെയ്യലുമാണ് തന്റെ വലിയ ആ​ഗ്രഹമെന്ന് മുംതാസ് പറയുന്നു. അള്ളാഹുവിന്റെ മെസേജ് മുഴുവനായും മനസിലാക്കണം. അത് എല്ലാവർക്കും വേണ്ടി എഴുതിയതാണ്. എനിക്ക് വേണ്ടി മാത്രമല്ല. എന്ത് ചെയ്യണം, ചെയ്യരുത് എന്ന് ഒരു ടീച്ചർ കുട്ടിക്ക് പറഞ്ഞ് തരുന്നത് പോലെ പറഞ്ഞ് തരുന്നു.

Mumtaj

തനിക്ക് നടിയായിരുന്നപ്പോഴുള്ള ആരാധകരുടെ സ്നേഹം ഇനി വേണ്ടെന്നും മുംതാസ് പറയുന്നുണ്ട്. മറ്റൊരാളെ കണ്ടെത്തൂ, ഈ രം​ഗത്ത് ഒരുപാട് പേരുണ്ട്. ഞാൻ അഭിനയിച്ചിരുന്ന കാലത്ത് ഏറ്റവും പ്രശസ്തയായ നടിയാകാനാണ് ആ​ഗ്രഹിച്ചത്. ഞാൻ കഠിനാധ്വാനം ചെയ്തു. ആ ലോകം ഞാൻ വിട്ടു. എന്റെ സിനിമകൾ ഇനി ആരും കാണണമെന്ന ആ​ഗ്രഹമെനിക്കില്ല. അവയുടെ റെെറ്റ്സ് കിട്ടിയിരുന്നെങ്കിൽ ഞാൻ കത്തിച്ച് കളയും.

അഭിനയിച്ചിരുന്ന കാലത്ത് ഞാനിഷ്ടപ്പെട്ടിരുന്നത് ജനങ്ങളിൽ നിന്ന് ലഭിച്ച സ്നേഹമാണ്. എനിക്ക് അക്കാലത്ത് വളരെ കുറഞ്ഞ പ്രതിഫലമായിരുന്നു. നടിയായുള്ള കാലത്തെ സമ്പാദ്യം കൊണ്ടല്ല വീട് വെച്ചത്. ബി​ഗ് ബോസിൽ നിന്ന് ലഭിച്ച പണം കൊണ്ട് ഇപ്പോഴുള്ള എന്റെ വാഹനത്തിന്റെ ഡൗൺ പേയ്മെന്റ് അടയ്ക്കാൻ പറ്റി. അതിനപ്പുറം ഞാനൊന്നും ഈ രം​ഗത്ത് നിന്ന് നേടിയിട്ടില്ല. കാരണം ഇങ്ങനെയുണ്ടാക്കുന്ന പെെസയ്ക്ക് ബർക്കത്ത് ഉണ്ടാകില്ലെന്നും മുംതാസ് പറയുന്നു.

നേരത്തെയും തന്റെ ജീവിതത്തെക്കുറിച്ച് മുംതാസ് സംസാരിച്ചിട്ടുണ്ട്. ഇന്ന് ഞാനൊരു പബ്ലിക് സ്പേസിൽ നിൽക്കുമ്പോൾ ആരും എന്നെ തൊടാതിരിക്കാൻ എന്റെ ചേട്ടൻ ശ്രദ്ധിക്കുന്നു. മുമ്പ് നൂറ് പേരുടെ മുന്നിൽ ഡാൻസ് ചെയ്യുമ്പോൾ ഒപ്പം ഡാൻസ് ചെയ്യുന്നവർ എന്നെയെടുത്ത് ഉയർത്തും. എല്ലാവരും റെസ്പെക്ട്ഫുൾ ആയ ആളുകളാണ്. പക്ഷെ അവർക്കെന്നെ തൊടാൻ അനുവാദമില്ല. പക്ഷെ ഞാനതിന് സമ്മതിച്ചു. ഞാൻ ഹീറോകൾക്കൊപ്പം ഡ‍ാൻസ് ചെയ്തിട്ടുണ്ട്. എന്ത് തരത്തിലുള്ള ​ഗാനങ്ങളാണ് ഞാൻ ചെയ്തതെന്ന് ആളുകൾ കണ്ടതാണ്. അതെല്ലാം തന്നെ ഇപ്പോൾ വേട്ടയാടുന്നുണ്ടെന്നും മുംതാസ് തുറന്ന് പറഞ്ഞു. ഹിജാബ് എന്ന ലിബറേറ്റ് ചെയ്തു. സ്വാതന്ത്ര്യവും ലിബറേഷനും രണ്ടാണ്. ലിബറേഷനിൽ ഉത്തരവാദിത്വമുണ്ടെന്നും മുംതാസ് അഭിപ്രായപ്പെ‌ട്ടു.

More from Filmibeat

Read more about: mumtaj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X