മുരളി ഗോപിയുടെ കുടുംബ ചിത്രം, വീണ്ടും ഒരു ഹാപ്പി ഫാമിലി; 'കനകരാജ്യം' പോസ്റ്റര്‍ ചര്‍ച്ചയാവുന്നു
ഇന്ദ്രന്‍സും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് കനകരാജ്യം. ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധേയമാവുന്നു. ജനപ്രിയതാരം പൃഥ്വിരാജ് സുകുമാരന്‍ ആണ് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. മുരളി ഗോപി, ലിയോണ ലിഷോയ്, ഇനാര ബിന്ത് ഷിഫാസ് എന്നിവരുമായുള്ള ഒരു കുടുംബ ഫോട്ടോയുടെ മാതൃകയിലാണ്ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ദ്രന്‍സായിരുന്നു പോസ്റ്ററില്‍. അതും കുടുംബ ഫോട്ടോയുടെ മാതൃകയിലുള്ളതായിരുന്നു.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആലപ്പുഴയില്‍ നടന്ന രണ്ട് യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഈ കുടുംബചിത്രം ഒരുക്കിയിരിക്കുന്നത്. 'സത്യം മാത്രമേ ബോധിപ്പിക്കൂ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സാഗര്‍ ആണ് സംവിധായകന്‍. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
ശ്രീജിത്ത് രവി, ദിനേശ് പ്രഭാകര്‍, കോട്ടയം രമേഷ്, രാജേഷ് ശര്‍മ്മ, ഉണ്ണി രാജ്, അച്ചുതാനന്ദന്‍, ജയിംസ് ഏല്യാ, ഹരീഷ് പെങ്ങന്‍, രമ്യ സുരേഷ്, സൈനാ കൃഷ്ണ, ശ്രീവിദ്യാ മുല്ലശ്ശേരി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹരിനാരായണന്‍, മനു മന്‍ജിത്ത്, ധന്യ സുരേഷ് മേനോന്‍ എന്നിവരുടെ വരികള്‍ക്ക് അരുണ്‍ മുരളീധരന്‍ ഈണം പകര്‍ന്നിരിക്കുന്നു.
അഭിലാഷ് ശങ്കര്‍ ഛായാഗ്രഹണവും, അജീഷ് ആനന്ദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം - പ്രദീപ് എം.വി, മേക്കപ്പ് - പ്രദീപ് ഗോപാലകൃഷ്ണന്‍, കോസ്റ്റ്യൂം ഡിസൈന്‍ - പ്രദീപ് മട്ടന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജിത്ത് പിരപ്പന്‍കോട്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - സനു സജീവന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - ശ്രീജേഷ് ചിറ്റാഴ, പ്രൊഡക്ഷന്‍ മാനേജര്‍ - അനില്‍ കല്ലാര്‍, അസോസിയേറ്റ് ഡയറക്ടര്‍: ജിതിന്‍ രാജഗോപാല്‍, അഖില്‍ കഴക്കൂട്ടം, ജോ ജോര്‍ജ്, സൗണ്ട് ഡിസൈന്‍: സച്ചിന്‍ സി, ശബ്ദ മിശ്രണം: എം.ആര്‍ രാജാകൃഷ്ണന്‍, പിആര്‍ഒ.- ആതിര ദില്‍ജിത്ത് പി ശിവപ്രസാദ്, സ്റ്റില്‍സ് - അജി മസ്‌ക്കറ്റ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍


Click it and Unblock the Notifications











