മുരളി ഗോപിയുടെ ‘ദൃശ്യം 2’ ലുക്ക് ചർച്ചയാകുന്നു, ഒരു സന്തോഷം കൂടി പങ്കുവെച്ച് താരം

മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മോഹൻലാൽ-ജീത്തു ജോസഫ് ഒന്നിക്കുന്ന ചിത്രമാണിത് 2013 ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യ ഭാഗം വലിയ വിജയമായിരുന്നു. ചിത്രത്തിന്റെ വിജയമാണ് രണ്ടാം ഭാഗത്തിനായുള്ള ആകാംക്ഷ പ്രേക്ഷകരുടെ ഇടയിൽ വർദ്ധിപ്പിക്കുന്നത്.

ദൃശ്യം 2 ന്റെ ചിത്രീകരണം അവസാനിച്ചുവെങ്കിലും ഇന്നും ചിത്രത്തിന്റെ കഥയെ കുറിച്ചോ അഭിനേതാക്കളെ കുറിച്ചോ കൃത്യമായ വിവരംപ്രേക്ഷകർക്ക് ഇല്ല. വളരെ ചുരുക്കം ചില താരങ്ങളേയും അവരുടെ കഥാപാത്രങ്ങളേയും മാത്രമാണ് പ്രേക്ഷകർക്ക് അറിയാവുന്നത്. ആദ്യ ഭാഗം വൻ വിജയമായിരുന്നത് കൊണ്ട് തന്നെ രണ്ടാം ഭാഗത്തെ കുറിച്ച് അറിയാൻ പ്രേക്ഷകർ വലിയ താൽപര്യമാണ്. ഇപ്പോഴിത ചിത്രത്തിനെ കുറിച്ചള്ള ഒരു വിശേഷം പങ്കുവെച്ച് നടൻ മുരളി ഗോപി രംഗത്തെത്തിയിരിക്കുകയാണ്.

 മുരളി ഗോപിയുടെ  ചിത്രം

നടൻ മുരളി ഗേപിയുടെ പേരും രണ്ടാം ഭാഗത്തിൽ ഉയർന്ന് കേട്ടിരുന്നു. എന്നാൽ കഥാപാത്രത്തിന്റെ പേരോ മറ്റ് വിവരങ്ങളൊ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നില്ല. ഇപ്പോഴിത കഥാപാത്രത്തെ കുറിച്ചുള്ള ചെറിയ സൂചന നൽകിയിരിക്കുകയാണ് താരം. കഥാപാത്രത്തിന്റ ചിത്രവും മുരളി ഗോപി പങ്കുവെച്ചിട്ടുണ്ട്. ദൃശ്യം 2വിന്റെ ഡബ്ബിംഗ് പൂര്‍ത്തിയായി എന്ന് കുറിച്ച് കൊണ്ടാണ് കഥാപാത്രത്തിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. മുരളി ഗോപിയുടെ ദൃശ്യം 2 ലുക്ക് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്.

ഷാജോണിന്റെ കഥാപാത്രം

ഇതിന് മുൻപും മുരളി ഗോപി തന്റെ കഥാപാത്രത്തിന്റെ ചിത്രം പങ്കുവെച്ചിരുന്നു. അന്ന് നിരവധി ചോദ്യവുമായി ആരാധകർ രംഗത്തെത്തിയിരുന്നു. എന്നാൽ പ്രതികരിക്കാൻ താരം തയ്യാറായിരുന്നില്ല. എന്നാൽ ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ചിത്രം പ്രേക്ഷകരിൽ ഏറെ ആകാംക്ഷ ജനിപ്പിച്ചിട്ടുണ്ട്. ആദ്യ ഭാഗത്തിൽ കലാഭവൻ ഷാജോൺ അവതരിപ്പിച്ച സഹദേവൻ എന്ന കഥാപാത്രവുമായി വളരെ സാമ്യമുണ്ട് മുരളി ഗോപി പങ്കുവെച്ച ചിത്രത്തിന്. സഹദേവനായിട്ടാണോ താരം എത്തുന്നതെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. എന്നാൽ താരത്തിന്റെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടായിട്ടില്ല.

താരങ്ങൾ

ദൃശ്യത്തിന്റെ ആദ്യഭാഗത്തിലുള്ള ഭൂരിഭാഗം താരങ്ങളും രണ്ടാം ഭാഗത്തിലും എത്തുന്നുണ്ട്. ജോർജ്ജ്കുട്ടിയായി മോഹൻലാൽ എത്തുമ്പോൾ ഭാര്യ റാണിയായ മീന തന്നെയാണ് എത്തുന്നത്. ഹൻസിബ,എസ്തർ, സിദ്ദിഖ്, ആശ ശരത്ത് എന്നിവരും ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഇവരെ കൂടാതെ ഗണേഷ് കുമാര്‍, മുരളി ഗോപി, സായ് കുമാര്‍ തുടങ്ങിയ താരങ്ങളും ഇത്തവണ സിനിമയുടെ ഭാഗമാകുന്നുണ്ട്. എന്നാൽ ആദ്യഭാഗത്തിലേതുപോലെ ത്രില്ലർ ചിത്രമായിരിക്കില്ല ദൃശ്യം2. കുടുംബ ചിത്രമായിരിക്കും. ഒരു ദുരന്തത്തിൽ നിന്നും കുടുംബത്തെ രക്ഷിച്ച ജോർജുകുട്ടിയുടേയും കുടുംബത്തിന്റേയും പിന്നീടുള്ള ജീവിതമാണ് ദൃശ്യം - 2 വിലൂടെ പറയുന്നതെന്ന് സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞിരുന്നു.

സംവിധായകന് പറയാനുള്ളത്

കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് സെപ്റ്റംബര്‍ 21-ന് ആണ് ദൃശ്യം2 ന്റെ ചിത്രീകരണം ആരംഭിച്ചത്. തൊടുപുഴയിലും കൊച്ചിയിലുമായിട്ടായിരുന്നു ചിത്രത്തിന്റെ ലൊക്കേഷനുകൾ. 56 ദിവസത്തെ ഷെഡ്യൂളുമായി ആരംഭിച്ച ദൃശ്യം 2വിന്റെ ചിത്രീകരണം 46 ദിവസം കൊണ്ട് തന്നെ പൂര്‍ത്തിയായിരുന്നു. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ജീത്തു ജോസഫ് തന്നെയാണ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ തന്നെയാണ്.

ഫേസ്ബുക്ക് പോസ്റ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X