ലാലേട്ടനൊപ്പം മുരളി ഗോപിയുടെ വൈകിയെത്തിയ ചലഞ്ച്! മേക്കോവറില്‍ ഇരുവരും മാസാണെന്ന് ആരാധകര്‍!!
നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി ഈ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. കമ്മാരസംഭവത്തിന് ശേഷം മുരളി ഗോപി തിരക്കഥ ഒരുക്കിയ ചിത്രം തിയറ്ററുകളിലേക്ക് എത്തുകയും സൂപ്പര്‍ ഹിറ്റായി മാറുകയും ചെയ്തിരിക്കുകയാണ്. പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തിയ ലൂസിഫറിന് വേണ്ടിയായിരുന്നു മുരളി ഗോപി തിരക്കഥ ഒരുക്കിയത്. ലൂസിഫര്‍ തിയറ്ററുകള്‍ നിറഞ്ഞോടുമ്പോള്‍ 10 ഇയര്‍ ചലഞ്ചുമായി എത്തിയിരിക്കുയാണ് താരം.

കഴിഞ്ഞ മാസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം തരംഗമായ ചലഞ്ചായിരുന്നു 10 ഇയര്‍ ചലഞ്ച്. പത്ത് വര്‍ഷം മുന്‍പുള്ള ചിത്രവും ഇപ്പോഴുള്ള ചിത്രങ്ങളും ഒന്നിച്ച് പങ്കുവെക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. നടന്‍ മുരളി ഗോപി പത്ത് വര്‍ഷം മുന്‍പും ഇപ്പോഴത്തെയും ഒരു ചിത്രമാണ് ലേശം വൈകി പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ മുരളിയ്‌ക്കൊപ്പം മോഹന്‍ലാലും ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയം.
209 ല്‍ ഭ്രമരം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ എടുത്ത ചിത്രവും 2019 ല്‍ ലൂസിഫറിന്റെ ലൊക്കേഷനില്‍ നിന്ന് എടുത്ത ചിത്രവുമായിരുന്നു താരം പങ്കുവെച്ചത്. ലൂസിഫറിന് വേണ്ടി തിരക്കഥ ഒരുക്കിയത് മുരളി ഗോപിയാണെങ്കില്‍ ഭ്രമരത്തില്‍ മോഹന്‍ലാലിനൊപ്പം താരം അഭിനയിച്ചിരുന്നു. ഈ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. മുരളി ഗോപിയുടെ ചലഞ്ച് ആണെങ്കിലും അതില്‍ രണ്ടിലും മോഹന്‍ലാല്‍ ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയം.


Click it and Unblock the Notifications