എന്റെ അടുത്ത തിരക്കഥ മമ്മൂട്ടിയ്ക്ക് വേണ്ടി, മെഗാസ്റ്റാറിന്റെ ആ കഴിവിനെ കുറിച്ച് മുരളി ഗോപി

മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മെഗാസ്റ്റാർ മമ്മൂട്ടി.വ്യത്യസ്തമായ അഭിനയത്തിലൂടെയും വേഷ പകർച്ചയിലൂടെയും എന്നും അതിശയിപ്പിക്കുന്ന താരമാണ് മമ്മൂട്ടി. തനിക്ക് കിട്ടുന്ന ഏത് വേഷവും അതിന്റേതായ തന്മയത്വത്തോടെയാണ് മെഗാസ്റ്റാർ പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കുന്നത്. എത്രകാലം കഴിഞ്ഞാലും മമ്മൂട്ടിയുടെ കഥാപാത്രങ്ങൾ പ്രേക്ഷകർക്കിടയിൽ ചർച്ചാ വിഷയമായിരിക്കും. കാലത്തിനോടൊപ്പം സഞ്ചരിക്കുന്ന നടനാണ് മമ്മൂക്ക.

mammootty-murali gopy

അതീവ ഗ്ലാമറസായി റായ് ലക്ഷ്മി, നടിയുടെ പുതിയ ചിത്രം വൈറലാകുന്നു

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രമായിരുന്നു വൺ. കാത്തിരിപ്പിനൊടുവിൽ ചിത്രം തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിത മമ്മൂട്ടിയെ കുറിച്ച് നടൻ മുരളി ഗോപി പറഞ്ഞ വാക്കുകൾ സമൂഹമാധ്യമങ്ങളിലും സിനിമാകോളങ്ങളിലും വൈറലാവുകയാണ്.

ഭാഷ കൈകാര്യം ചെയ്യുന്ന രീതി

സിനിമയിൽ മമ്മൂട്ടി ഭാഷ കൈകാര്യം ചെയ്യുന്ന രീതിയെ കുറിച്ചായിരുന്നു മുരളിഗോപി പറഞ്ഞത്.
മെഗാസ്റ്റാറിന്റെ ആ കഴിവിനെ പ്രശംസിക്കുകയും ചെയ്തു. അടുത്തതായി താൻ എഴുതുന്ന തിരക്കഥയിൽ മമ്മൂട്ടി ആയിരിക്കും നായകനെന്നും മുരളി ഗോപി ബിഹൈന്‍ഡ്‌ വുഡ്സിന് നല്‍കിയ അഭിമുഖത്തിൽ പറഞ്ഞു.

മമ്മൂട്ടിയുടെ കഴിവ്

നടന്റെ വാക്കുകൾ ഇങ്ങനെ...''ഭാഷ, എഴുതുന്ന വാക്ക്, ഭാഷയുടെ പ്രകാശനം, അതിന്റെ പോസസ് (Pauses), അതിന്റെ നുവാന്‍സിംഗ് (Nuancing) ... അതേറ്റവും നന്നായിട്ട് സ്ക്രീനില്‍ കൊണ്ട് വരുന്ന ചുരുക്കം ചില അഭിനേതാക്കളില്‍ ഒരാളാണ് മമ്മൂട്ടി സാര്‍. അപ്പോള്‍, ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ അതാണ്‌ ഞാന്‍ പറയുന്നത്, റൈറ്ററിന്റെ ഒരു ഡ്രീം ആണ് അങ്ങനെയുള്ളവര്‍. ഭാഷയുടെ ആത്മാവ് മനസ്സിലാക്കി, പെര്‍ഫോം ചെയ്യുന്ന അഭിനേതാക്കള്‍ എന്ന് പറയുന്നത് . കൂടാതെ "പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തുന്ന 'എമ്പുരാന്‍' എന്ന ചിത്രത്തിന് ശേഷം താന്‍ എഴുതുന്ന തിരക്കഥയില്‍ മമ്മൂട്ടിയായിരിക്കും നായകനെന്നും മുരളി ഗോപി വെളിപ്പെടുത്തി.

മമ്മൂട്ടിയുടെ വൺ

ഏറ്റവും പുതിയ മമ്മൂട്ടി ചിത്രമായ വണ്ണിൽ മുരളി ഗോപിയും ഒരു പ്രധാനകഥാപാത്രമായു എത്തിയിരുന്നു. ചിത്രത്തിൽ പ്രതിപക്ഷനേതാവായിട്ടാണ് മുരളി ഗോപി എത്തിയത്. മികച്ച പ്രേക്ഷകാഭിപ്രായമാണ് ചിത്രത്തന് ലഭിക്കുന്നത്. കേരള മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രൻ എന്നു കഥാപാത്രത്തെയാണ് വണ്ണിൽ മമ്മൂട്ടി അവതരിപ്പിച്ചത്. മെഗാസ്റ്റാറിനോടൊപ്പം വൻ താരനിരയായിരുന്നു ചിത്രത്തിൽ അണിനിരന്നത്. സിദ്ദിഖ്, ജോജു , നിമിഷ, മാത്യൂ തോമസ്, ഗായത്രി അരുൺ , ശങ്കർ രാമകൃഷ്ണൻ എന്നിങ്ങനെ പ്രമുഖ താരങ്ങളായിരുന്നു ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ് ചിത്രം. കടയ്ക്കൽ ചന്ദ്രനെ പോലെയുള്ള ഒരു മുഖ്യമന്ത്രിയെ വേണമെന്നാണ് സിനിമ കണ്ടതിന് ശേഷം പ്രേക്ഷകർ പറയുന്നത്.

ദി പ്രീസ്റ്റ്

വണ്ണിനോടൊപ്പം തന്നെ മെഗാസ്റ്റാർ ചിത്രമായ ദി പ്രീസ്റ്റും തിയേറ്ററുകൾ മികച്ച വിജയം നേടി മുന്നേറുകയാണ്. ലോക്ക് ഡൗണിന് ശേഷം പുറത്തിറങ്ങിയ ആദ്യത്തെ മമ്മൂട്ടി ചിത്രമാണ് ദി പ്രീസ്റ്റ്. കുടുംബ പ്രേക്ഷകരെ ഒന്നടങ്കം തിയേറ്ററുകളിൽ എത്തിക്കാനും പ്രീസ്റ്റിന് കഴിഞ്ഞു മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിച്ച ചിത്രമാണിത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X