twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമയിലെ മദ്യപാന- പുകവലി രംഗങ്ങള്‍ ഒഴിവാക്കണം! പ്രതികരണവുമായി സിനിമാലോകം

    |

    സിനിമയിലെ പല രംഗങ്ങള്‍ക്കും നിയന്ത്രണം വരുന്നത് സര്‍വ്വ സാധാരണമാണ്. എന്നാലിപ്പോള്‍ സിനിമയിലെ മദ്യപാന- പുകവലി രംഗങ്ങള്‍ ഒഴിവാക്കണമെന്ന ആവശ്യവുമായി നിയമസഭാ സമിതി രംഗത്ത് വന്നിരിക്കുകയാണ്. കുട്ടികള്‍ അനുകരിക്കുന്നതിനാല്‍ ഇത്തരം രംഗങ്ങള്‍ ഒവിവാക്കിയ ശേഷം മാത്രമേ സിനിമകള്‍ക്കും സീരിയലുകള്‍ക്കും സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കാവു എന്നാണ് ശൂപാര്‍ശ.നിലവില്‍ ഇത്തരം രംഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍ക്കുന്നതാണ് ചട്ടം. വാര്‍ത്തയ്ക്ക് പ്രതികരണവുമായി സിനിമാലോകം ഒന്നടങ്കം എത്തിയിരിക്കുകയാണ്. നടന്മാരായ മുരളി ഗോപി, ഹരീഷ് പേരടി, രഞ്ജിത്ത് ശങ്കര്‍ തുടങ്ങിയവരെല്ലാം സോഷ്യല്‍ മീഡിയ പേജിലൂടെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ്.

    movie

    മുരളി ഗോപിയുടെ വാക്കുകള്‍

    കലാസൃഷ്ടിയുടെ സ്വതന്ത്ര പ്രക്രിയകളെ ചങ്ങലയ്ക്കിടുന്ന ഇത്തരം നീക്കങ്ങള്‍ പമ്പര വിഡ്ഢിത്തത്തില്‍ നിന്ന് പിറക്കുന്നതാണ് എന്ന് വിശ്വസിക്കാന്‍ എളുപ്പമാണ്. പക്ഷെ ഇതിനെ, ഇവിടെ വച്ച്, ഇപ്പോള്‍ നേരിട്ടില്ലെങ്കില്‍ വളരെ വലിയ അവകാശ ധ്വംസനങ്ങളിലേക്ക് അത് നയിക്കപ്പെടും എന്ന കാര്യത്തില്‍ തര്‍ക്കമേ വേണ്ട, പ്രത്യേകിച്ചും ബഹുപാര്‍ട്ടി പ്രാതിനിധ്യം ഉള്ള ഒരു നിയമസഭാ സമിതി ഇതിന്റെ ചുക്കാന്‍ പിടിക്കുമ്പോള്‍. ഇതില്‍ പ്രകടമാകുന്നത് ജനാധിപത്യമൂല്യങ്ങളെക്കുറിച്ചുള്ള ശുദ്ധ അറിവില്ലായ്മയാണ്. ഇത്തരം വിഡ്ഢിത്തങ്ങള്‍ക്കെതിരെ പൊരുതിയില്ലെങ്കില്‍ ഇതിനും ''വലിയ വില കൊടുക്കേണ്ടി വരും''.

    ഹരീഷ് പേരടി പറയുന്നതിങ്ങനെ..

    വില്ലന്‍മാരുടെ ക്ഷേമം കൂടി കണക്കിലെടുത്ത് ഇത് എപ്പഴോ നിരോധിക്കേണ്ടതാണ്.ടേക്കുകള്‍ കൂടുമ്പോള്‍ എത്ര കോലയാണ് ഒരോ വില്ലനും കുടിക്കുന്നത്.

    സിനിമ തന്നെ നിരോധിക്കണം എന്നാണ് എന്റെ അഭിപ്രായം. അല്ലെങ്കില്‍ മിക്കി മൗസ്, ടോം & ജെറി സിനിമകള്‍ക്ക് മാത്രമേ പ്രദര്‍ശനാനുമതി കൊടുക്കാവൂ. ടി.വിയില്‍ കൊച്ചു ടീവി മാത്രം മതി. എന്നുമാണ് സംവിധായകന്‍ വി സി അഭിലാഷ് പറഞ്ഞിരിക്കുന്നത്.

    English summary
    Murali Gopy and Hareesh Peradi opens about smoking and drinking scenes
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X