ലൂസിഫറിന് മാത്രമുള്ള അപൂര്‍വ്വ നേട്ടം! അച്ഛന്‍മാരായി തുടങ്ങിവെച്ചത് മക്കളിലൂടെ മുന്നേറുന്നു! കാണൂ!

Recommended Video

ലൂസിഫറിന് മാത്രമുള്ള അപൂര്‍വ്വ നേട്ടം | filmibeat Malayalam

സിനിമാപ്രേമികളെല്ലാം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് ലൂസിഫറിനെക്കുറിച്ചാണ്. കാത്തിരിപ്പ് അവസാനിപ്പിച്ച് അവതരിച്ച സ്റ്റീഫന്‍ നെടുമ്പള്ളിക്കും സംഘത്തിനുമൊപ്പമാണ് ആരാധകര്‍. മോഹന്‍ലാല്‍, പൃഥ്വിരാജ്, ടൊവിനോ തോമസ് എന്നിവരുടെ ആരാധകരും സിനിമയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. അപ്രതീക്ഷിതമായെത്തിയ പ്രളയത്തില്‍ നിന്നും ബോക്‌സോഫീസിനെ കരകയറ്റി പൂര്‍വ്വാധികം ശക്തിയോടെ പഴയ പ്രൗഢിയിലേക്ക് തിരിച്ചെത്തിച്ചിരിക്കുകയാണ് ലൂസിഫര്‍. ഈ സിനിമയുടെ വരവോടെ പല കാര്യങ്ങളും മാറി മറിയുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും ആരാധകര്‍ പറഞ്ഞിരുന്നു. സംവിധാനമെന്ന ലക്ഷ്യം പൂര്‍ത്തീകരിച്ച പൃഥ്വിരാജിന് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചത്.

പത്രപ്രവര്‍ത്തകനായി ജോലി ചെയ്ത് വരുന്നതിനിടയിലാണ് മുരളി ഗോപി സിനിമയിലേക്കെത്തിയത്. അഭിനേതാവായും എഴുത്തുകാരനായും അദ്ദേഹം മികവ് തെളിയിച്ചിരുന്നു. ടിയാന്റെ സെറ്റില്‍ വെച്ചാണ് പൃഥ്വിയും മുരളിയും കൂടുതല്‍ അടുത്തത്. ഇന്ദ്രജിത്തിനെപ്പോലെ തന്നെയാണ് തനിക്ക് ലാലേട്ടനെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. മുരളിയുമായും അടുത്ത സൗഹൃദമാണ്. അദ്ദേഹത്തിന്റെ സിനിമാകാഴ്ചപ്പാടുകളെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ടായിരുന്നുവെന്നും പൃഥ്വി പറഞ്ഞിരുന്നു. ഇവര്‍ ഇരുവരും മോഹന്‍ലാലിനായി ഒരുമിച്ചപ്പോള്‍ അത് മറ്റൊരു അപൂര്‍വ്വ നേട്ടം കൂടിയായി മാറുകയായിരുന്നു.

അച്ഛന്‍മാരായി തുടങ്ങിവെച്ചത്

അച്ഛന്‍മാരായി തുടങ്ങിവെച്ചത്

മലയാള സിനിമയിലെ മികച്ച കൂട്ടുകെട്ടുകളിലൊന്നായിരുന്നു മോഹന്‍ലാലും സുകുമാരനും. നിരവധി സിനിമകള്‍ക്ക് വേണ്ടിയാണ് ഇരുവരും ഒരുമിച്ചത്. വില്ലനായും നായകനായും തിളങ്ങിയിരുന്നു അദ്ദേഹം. മോഹന്‍ലാല്‍,മമ്മൂട്ടി, സുരേഷ് ഗോപി, രതീഷ് തുടങ്ങിയവര്‍ക്കൊപ്പമെല്ലാം അദ്ദേഹം അഭിനയിച്ചിരുന്നു. അഭിനേതാവായും സംവിധായകനായും തിളങ്ങിയതാണ് ഭരത് ഗോപി. മോഹന്‍ലാല്‍-സുകുമാരന്‍ കൂട്ടുകെട്ടിനെ അണിനിരത്തി അദ്ദഹം സിനിമയൊരുക്കിയിരുന്നു.

 ഭരത് ഗോപിയുടെ സംവിധാനം

ഭരത് ഗോപിയുടെ സംവിധാനം

മോഹന്‍ലാല്‍, ജയറാം, പാര്‍വതി, സുകുമാരന്‍, കവിയൂര്‍ പൊന്നമ്മ, ദേവന്‍, ശങ്കരാടി, സുമിത്ര, ഫിലോമിന തുടങ്ങി വന്‍താരനിര തന്നെ അണിനിരന്ന സിനിമയായ ഉത്സവപ്പിറ്റേന്ന് സംവിധാനം ചെയ്തത് ഭരത് ഗോപിയായിരുന്നു. അഭിനയം മാത്രമല്ല സംവിധാനവും തനിക്ക് വഴങ്ങുമെന്ന് അദ്ദേഹം തെളിയിക്കുകയായിരുന്നു ഈ ചിത്രത്തിലൂടെ. അതേ പാത തന്നെയാണ് മകനായ മുരളി ഗോപിയും പിന്തുടരുന്നത്. എന്നായിരിക്കും സംവിധായകനായി അരങ്ങേറുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

അന്നും ഇന്നും നായകന്‍

അന്നും ഇന്നും നായകന്‍

അന്നും ഇന്നും നായകനായത് മോഹന്‍ലാലായിരുന്നു. നാല് പതിറ്റാണ്ട് നീണ്ടുനിന്ന സിനിമാജീവിതത്തിനിടയില്‍ ഇത്തരത്തിലുള്ള നിരവധി മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനുള്ള ഭാഗ്യം അദ്ദേഹത്തിന് ലഭിച്ചിരുന്നു. ലൂസിഫറിലേക്ക് മോഹന്‍ലാല്‍ എത്തിയപ്പോള്‍ തങ്ങള്‍ ഇരുവരും ചിന്തിച്ചതും ഇത്തരം കാര്യത്തെക്കുറിച്ചായിരുന്നുവെന്നും അദ്ദേഹത്തില്‍ നിന്നും പഴയ കാര്യങ്ങള്‍ ചോര്‍ത്തുന്നതില്‍ സന്തോഷമായിരുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. സിനിമയിലെ ഓരോ മാറ്റങ്ങളെക്കുറിച്ചും സംസാരിക്കാന്‍ തക്ക അനുഭവമുണ്ട് ലാലേട്ടനെന്നായിരുന്നു പൃഥ്വി പറഞ്ഞത്.

സുകുമാരന്റെ ആഗ്രഹം

സുകുമാരന്റെ ആഗ്രഹം

നടനായി മുന്നേറുന്നതിനിടയില്‍ എന്നെങ്കിലും സംവിധാകനാവണമെന്ന മോഹം സുകുമാരനുണ്ടായിരുന്നുവെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞത്. ആ മോഹമാണ് ഇപ്പോള്‍ പൃഥ്വി സാക്ഷാത്ക്കരിച്ചത്. മക്കളുടെ സിനിമാപ്രവേശത്തെക്കുറിച്ച് അദ്ദേഹം കൃത്യമായി പ്രവചിച്ചിരുന്നുവെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. തന്റെ മക്കളുടെ ഡേറ്റിനായി മലയാളള സിനിമ കാത്തിരിക്കുന്ന ദിനം വരുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അതല്ലേ പില്‍ക്കാലത്ത് സംഭവിച്ചത്.

സിനിമ കാണുമെന്നറിയാം

സിനിമ കാണുമെന്നറിയാം

തന്റെ സിനിമ അച്ഛന് സമര്‍പ്പിക്കുന്നുവെന്നും അച്ഛന്‍ ഇത് കാണുന്നുണ്ടാവുമെന്നറിയാമെന്നും വ്യക്തമാക്കി പൃഥ്വിരാജ് എത്തിയിരുന്നു. സിനിമയുടെ പേരിന് മുന്നോടിയായി സുകുമാരനെക്കുറിച്ചും പറയുന്നുണ്ട്. മകനെന്ന നിലയില്‍ പൃഥ്വി ചെയ്ത മികച്ച കാര്യങ്ങളിലൊന്ന് അത് തന്നെയായിരുന്നുവെന്ന് ആരാധകരും പറഞ്ഞിരുന്നു. അഭിപ്രായം പറയുന്ന കാര്യത്തില്‍ പലപ്പോഴും ഈ താരപുത്രന്‍ അച്ഛനെ അനുസ്മരിപ്പിക്കുന്നതായി മല്ലിക സുകുമാരനും പറഞ്ഞിരുന്നു.

പൃഥ്വിയുടെ മികവാണ്

പൃഥ്വിയുടെ മികവാണ്

മുരളി ഗോപിയുടെ തിരക്കഥ മാത്രമല്ല അത് സിനിമയാക്കി മാറ്റിയ പൃഥ്വിരാജും ഗംഭീര ജോലിയാണ് ചെയ്തതെന്ന് വ്യക്തമാക്കി ആരാധകരെത്തിയിരുന്നു. അദ്ദേഹത്തിന്റെ എഴുത്തിനല്ല മറിച്ച് സിനിമയെ സംവിധായകന്‍ സമീപിക്കുന്ന രീതിയാണ് മാറ്റേണ്ടതെന്ന് വ്യക്തമാക്കിയും ഒരുവിഭാഗം എത്തിയിരുന്നു. പൃഥ്വിയും മുരളി ഗോപിയും ഒരുമിച്ചപ്പോള്‍ സുകുമാരന്‍-ഭരത് ഗോപി-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ സിനിമയെക്കുറിച്ചാണ് ചിലര്‍ ഓര്‍ത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X