twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഈ പോരാട്ടം വിജയിച്ചേ മതിയാകൂ, കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ പിന്തുണയുമായി മുരളി ഗോപിയും ടൊവിനോയും

    |

    ലോകം മുഴുവന്‍ വ്യാപിച്ച കൊവിഡ് 19 നോട് പൊരുതുകയാണ് കേരളവും. മറ്റുള്ള സംസ്ഥാനങ്ങളിലെ അവസ്ഥയുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിന് ആശ്വസിക്കാനുള്ള വകയുണ്ട്. കൃത്യമായ ചികിത്സയും മറ്റ് കരുതലുകളുമാണ് കേരളത്തിലെ ഈ വിജയത്തിന് പിന്നില്‍. വീണ്ടും വൈറസ് സാന്നിധ്യം പിടിമുറുക്കുന്നതിന് മുന്‍പ് അതിനെ വകവരുത്താനുള്ള ശ്രമത്തിലാണ് ജനങ്ങളും സര്‍ക്കാരും.

    കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ സര്‍ക്കാരിനും പൊതുജനങ്ങള്‍ക്കുമൊപ്പം സിനിമാ താരങ്ങളുമുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയവര്‍ക്കൊപ്പം നടന്‍ മുരളി ഗോപിയും ടൊവിനോ തോമസുമടക്കമുള്ള താരങ്ങളുണ്ട്. കേരള പോലീസിന്റെ മുന്നറിയിപ്പായി തയ്യാറാക്കിയ വീഡിയോയിലാണ് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി പ്രത്യക്ഷപ്പെടുന്നത്. കൊവിഡിനെതിരെയുള്ള കൊച്ചിയ്ക്ക് പത്ത് കല്‍പ്പനങ്ങളില്‍ ആദ്യത്തേത് എന്ന് പറഞ്ഞാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

    murali-gopy

    'വളരെ പ്രധാനപ്പെട്ടൊരു കാര്യം പറയാനാണ് ഞാന്‍ ഈ മാസ്‌ക് അഴിച്ചത്. എന്തെങ്കിലും ആവശ്യത്തിന്, സോറി അത്യാവശ്യത്തിന് പുറത്തിറങ്ങേണ്ടി വന്നാല്‍ നിര്‍ബന്ധമായും ഈ മാസ്‌ക് ധരിക്കുക. പൊതുസ്ഥലങ്ങളിലും വാഹനങ്ങളിലുമൊക്കെയുള്ള സാനിറ്റൈസര്‍, നിര്‍ബന്ധമായും ഉപയോഗിക്കുക. വെളുക്കെ വെളുക്കെ വെള്ളം കോരിയിട്ട് പടിക്കല്‍ കൊണ്ട് പോയി കലം ഉടയ്ക്കരുതെന്നും' മുരളി ഗോപി പറയുന്നു.

    നമ്മള്‍ കേട്ടിട്ടില്ലേ ബുദ്ധിമാന്മാര്‍ മറ്റുള്ളുവരുടെ അബദ്ധത്തില്‍ നിന്നും പാഠം പഠിക്കും. മണ്ടന്മാര്‍ അവരുടെ സ്വന്തം ജീവിതത്തില്‍ വരാന്‍ കാത്തിരിക്കും. പല രാജ്യങ്ങളും കൊവിഡ് 19 നെ വളരെ നിസാരമായി കണ്ടത് കൊണ്ടാണ് ഇന്ന് അവര്‍ക്ക് സംഭവിച്ച ദുരന്തങ്ങള്‍ നമ്മള് കാണുന്നത്. ഒരു ദുരന്തം വന്ന് കണ്‍മുന്നില്‍ നില്‍ക്കുമ്പോള്‍ നമുക്ക് വേണ്ടത് തിരിച്ചറിവും അച്ചടക്കവുമാണ്. അത് കൊണ്ട് സര്‍ക്കാരിന്റെയും പോലീസിന്റെയും നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക എന്ന് ടൊവിനോ പറയുന്നു.

     tovino

    Recommended Video

    പ്രവാസികള്‍ക്ക് ധൈര്യം പകര്‍ന്ന് മോഹന്‍ലാല്‍ | FilmiBeat Malayalam

    കൊവിഡിനെതിരെയുള്ള പോരാട്ടം ഇതുവരെ വിജയിച്ചത് നിങ്ങള്‍ നല്‍കിയ പിന്തുണ കൊണ്ട് മാത്രമാണ്. അതിന് വളരെ നന്ദി. ഇനി അടുത്ത മിഷന്‍ നമ്മുടെ ജില്ലയെ എങ്ങനെ പൂര്‍ണമായും സേഫ് സോണിലെത്തിക്കുക എന്നതിനാണ്. ഈ പോരാട്ടം മുന്നില്‍ നിന്ന് നയിക്കേണ്ടത് നിങ്ങളാണെന്ന് ഐപിഎസുകാരനായ എസ് കലിരാജ് മഹേഷ് കുമാറും വീഡിയോയില്‍ പറയുന്നുണ്ട്. പങ്കാളിയാകു.. പോരാളിയാകു. കാരണം ഈ പോരാട്ടം നമുക്ക് ജയിച്ചേ മതിയാവൂ എന്ന് മോഹന്‍ലാലും പറഞ്ഞ് കൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.

    English summary
    Murali Gopy And Tovino's Viral Video About Covid 19 Commandments
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X