»   » ഈ ഓണത്തിന് മുരളി ഗോപിയ്ക്ക് കിട്ടിയത് നഷ്ടപ്പെട്ടെന്ന് കരുതിയ വിലപ്പെട്ട സമ്മാനം! അതും ഇങ്ങനെ...

ഈ ഓണത്തിന് മുരളി ഗോപിയ്ക്ക് കിട്ടിയത് നഷ്ടപ്പെട്ടെന്ന് കരുതിയ വിലപ്പെട്ട സമ്മാനം! അതും ഇങ്ങനെ...

Posted By: Teresa John
Subscribe to Filmibeat Malayalam

തിരക്കിട്ട ജീവിതത്തിനിടയ്ക്ക് ഓണവും മറ്റ് ആഘോഷങ്ങളും എല്ലാവരും പഴയകാല ഓര്‍മ്മകളിലേക്ക് പോവുന്നത് പതിവാണ്. കഴിഞ്ഞ് പോവുന്ന ഓരോ നിമിഷവും തിരികെ കിട്ടാത്ത വിലപ്പെട്ട നിമിഷങ്ങളായിരിക്കും. അതിന് മധുരം പകരുന്നതിനായി ഒരു സമ്മാനം കൂടി കിട്ടിയാല്‍ എങ്ങനെ ഉണ്ടാവും.

സുഹൃത്തുകളുടെ കുരുത്തക്കേടുമായി 'മന്ദാകിനി' വരുന്നു! പിടിയിലായത് മലയാളത്തിലെ അഞ്ച് യുവതാരങ്ങള്‍!!!

ഈ ഓണത്തിന് നടനും തിരക്കഥ കൃത്തുമായ മുരളി ഗോപിയെ തേടി വിലപ്പെട്ടൊരും സമ്മാനം കിട്ടിയിരിക്കുകയാണ്. നടന്‍ ഭരത് ഗോപിയുടെ മകനായ മുരളിയോട് പലരും അച്ഛന്റെ കൂടെയുള്ള ചിത്രങ്ങള്‍ ചോദിക്കുമായിരുന്നു. ഇപ്പോള്‍ അത്തരമൊരു ചിത്രം കിട്ടിയിരിക്കുകയാണ്. അച്ഛന്റെ നെഞ്ചില്‍ ചാരി കിടക്കുന്ന മുരളിയുടെ ചിത്രമാണ് താരം ഫേസ്ബുക്കിലൂടെ തനിക്ക് ഈ ഓണത്തിന് കിട്ടിയ വിലപ്പെട്ട സമ്മനമായി പോസ്റ്റ് ചെയ്തിരിക്കുന്നത്.

 murali-gopy

'അച്ഛനുമായിയുള്ള ചിത്രങ്ങള്‍ ഉണ്ടോ?' എന്ന് ഓരോ അഭിമുഖം കഴിയുമ്പോഴും എന്നോട് ആളുകള്‍ ചോദിക്കാറുണ്ട്. 'വളരെ കുറച്ചേ ഉള്ളൂ' എന്ന് പറയുമ്പോള്‍ അതെന്താ അങ്ങനെ? എന്ന് ചോദ്യം. വിരളമായേ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മുന്നില്‍ ഒരു കുടുംബമായി ഞങ്ങള്‍ നിന്നിട്ടുള്ളൂ എന്നോര്‍ക്കുന്നു.

പ്രമുഖ താരങ്ങളുടെ പ്രണയം തകര്‍ത്തത് രണ്‍ബീര്‍ കപൂര്‍! അതിന്റെ കാരണം കേട്ടാല്‍ ചിരി വരും!

അതുകൊണ്ട് തന്നെ, ഈ ചിത്രം ഇന്നെനിക്ക് ചിറയിന്‍കീഴില്‍ നിന്ന് കസിന്‍ അയച്ചുതന്നപ്പോള്‍ വലിയ അത്ഭുതം തോന്നി. എന്നായിരുന്നു ഇത്? ഓര്‍മയില്‍ പരതി. കിട്ടി. അമ്മൂമ്മയെ കാണാന്‍ പോയ ഒരു യാത്ര. 'ഗ്രീഷ്മം' എന്ന സിനിമയിലെ ലുക്ക്. മുറ്റത്ത് കളിച്ചുകൊണ്ടുനിന്ന എന്നെയും കൂട്ടി. തിരികെവരാന്‍ ഒരുങ്ങുമ്പോള്‍ എടുത്ത ചിത്രം. ഈ ഓണസമ്മാനം എന്നെ സന്തോഷിപ്പിക്കുന്നു, വല്ലാണ്ട്.. എന്നുമാണ് മുരളി ചിത്രത്തെ കുറിച്ച് പറയുന്നത്.

English summary
Murali Gopy's facebook post

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam