എല്ലാവരും കാണാതെ പോയത് മുരളി ഗോപിയുടെ മാസ്! പൃഥ്വിയോ മോഹന്‍ലാലോ അല്ല യഥാര്‍ത്ഥ താരം മുരളിയാണ്!!
സോഷ്യല്‍ മീഡിയയിലെങ്ങും ലൂസിഫര്‍ തരംഗമാണ്. മോഹന്‍ലാലിനെ നായകനക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തിന് നല്ല പ്രതികരണണാണ് തുടക്കത്തിലെ ലഭിച്ചിരിക്കുന്നത്. കേരളത്തിലാകമാനം നാനൂറോളം തിയറ്ററുകളിലായിരുന്നു ലൂസിഫറെത്തിയത്. ആഗോളതലത്തില്‍ 3070 ഓളം തിയറ്ററുകളും ലൂസിഫറിന് ലഭിച്ചിരുന്നു. വരും ദിവസങ്ങളില്‍ ബോക്‌സോഫീസില്‍ സകല റെക്കോര്‍ഡുകളും ലൂസിഫര്‍ തകര്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
സംവിധാനം ചെയ്ത കന്നിച്ചിത്രം തന്നെ ഹിറ്റാക്കിയതിന് പൃഥ്വിരാജിന്റെ സംവിധാനത്തിനും മോഹന്‍ലാലിന്റെ സ്‌ക്രീന്‍ പ്രസന്‍സിനുമെല്ലാം കൈയടി ലഭിച്ചിരുന്നു. എന്നാല്‍ അവിടെ മറ്റൊരു താരത്തിന്റെ ഉദയമാണെന്ന് കണ്ടെത്തിയത് ട്രോളന്മാരാണ്. തിരക്കഥാകൃത്ത് മുരളി ഗോപിയെ കുറിച്ചാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.

മുരളി ഗോപിയുടെ തിരക്കഥ
മോഹന്‍ലാല്‍, മമ്മൂട്ടി ഫാന്‍സിന്റെ കഥ പറഞ്ഞെത്തിയ രസികന്‍ എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയാണ് മുരളി ഗോപി സിനിമാ രചനയിലേക്ക് എത്തുന്നത്. ലാല്‍ ജോസിന്റെ സംവിധാനത്തിലെത്തിയ ചിത്രം അന്ന് ശ്രദ്ധിക്കപ്പെട്ടിരുന്നു. ശേഷം ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ടിയാന്‍, കമ്മാരസംഭവം, എന്നിങ്ങനെ മുരളി ഗോപിയുടെ തിരക്കഥയില്‍ എത്തിയത് നിരവധി സിനിമകളാണ്. ഈ സിനിമകള്‍ക്കെല്ലാം വ്യത്യസ്ത പ്രതികരണങ്ങളായിരുന്നു ലഭിച്ചിരുന്നത്. ഈ സിനിമകള്‍ക്ക് ഒന്നും തന്നെ ഹിറ്റ് ചിത്രമാവാന്‍ സാധിച്ചിട്ടില്ലെന്നുള്ളതാണ് ശ്രദ്ധേയം. ഇക്കൂട്ടത്തിലേക്കാണ് മുരളി ഗോപിയുടെ തിരക്കഥയില്‍ ലൂസിഫറും എത്തിയിരിക്കുന്നത്.

മികച്ച തിരക്കഥ തന്നെ
മുരളി ഗോപി തന്റെ സിനിമകള്‍ക്ക് വേണ്ടി കണ്ടെത്തുന്ന ഓരോ കഥയം പുതുമയുള്ള പ്രമേയമാണ്. എങ്കിലും ബോക്‌സോഫീസില്‍ തിളങ്ങാന്‍ ഈ സിനിമകള്‍ക്കൊന്നും കഴിഞ്ഞിട്ടില്ല. അവസാനമെത്തിയ ലൂസിഫര്‍ ഈ കുറവുകളൊക്കെ പരിഹരിച്ചിരിക്കുകയാണ്. നല്ലൊരു തിരക്കഥയെ എങ്ങനെ ഉപയോഗിക്കണമെന്ന് പൃഥ്വിരാജിന് അറിയാമായിരുന്നെന്നും അതാണ് ലൂസിഫറില്‍ കാണാന്‍ കഴിയുന്നതെന്നുമാണ് ആരാധകര്‍ പറയുന്നത്. ലൂസിഫര്‍ ഹിറ്റായതോടെ മുരളി ഗോപിയെ അഭിനന്ദിച്ച് ട്രോളന്മാരും രംഗത്ത് എത്തിയിരിക്കുകയാണ്.

അതൊക്കെ അറിയാം
ലൂസിഫര്‍ കണ്ടതിന് ശേഷം മുരളി ഗോപിയോട് മലയാളികള്‍ക്ക് ചോദിക്കാനുള്ളത് എല്ലാവര്‍ക്കും മനസിലാകുന്ന രീതിയില്‍ നല്ല കഥ ഒക്കെ എഴുതാന്‍ അറിയാമോ എന്നാണ്. അത്രയധികം നല്ല കഥയാണ് മുരളി ഗോപിയുടേത്.

ഒന്നും വെറുതേയാവില്ല..
മുരളി ഗോപിയുടെ കഥയില്‍ ഒരു സിനിമ ചെയ്യാന്‍ പൃഥ്വിരാജ് തയ്യാറെടുത്തിട്ടുണ്ടെങ്കില്‍ ആ സിനിമയിലെ നായകനായി ലാലേട്ടന്‍ വന്നിട്ടുണ്ടെങ്കില്‍ അന്നേ ആരാധകര്‍ പറഞ്ഞിട്ടുണ്ട്. ആ വരവ് ചുമ്മാതായിരിക്കില്ലെന്ന്. അത് സത്യമാണെന്ന് ഇന്ന് തെളിയിക്കപ്പെട്ടു.

ഒടുവില്‍ അംഗീകരിക്കപ്പെട്ടു
ലൂസിഫറിനെ കുറിച്ചുള്ള നല്ല അഭിപ്രായങ്ങള്‍ കേള്‍ക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷം തരുന്നത് മോഹന്‍ലാല്‍, പൃഥ്വിരാജ് എന്നിവരുടെ തിരിച്ച് വരവില്ല. അത് മുരളി ഗോപിയുടെ തിരക്കഥയെ ജനങ്ങള്‍ അവസാനം അംഗീകരിച്ചു എന്നതിലാണ്.

വിജയം തേടി എത്തും..
എന്തൊക്കെ സംഭവിച്ചാലും നിങ്ങള്‍ നിങ്ങളുടെ വര്‍ക്കില്‍ കോണ്‍സെന്‍ട്രേറ്റ് ചെയ്യുക. വിജയം തനിയെ നിങ്ങളെ തേടി എത്തും. സ്വന്തം പ്രവര്‍ത്തിയിലൂടെ നടന്‍ മുരളി ഗോപി അതാണ് തെളിയിച്ചിരിക്കുന്നത്.

വിജയം അനിവാര്യമാണ്!!
കഴിഞ്ഞ പടം വരെ മോശമാണെന്ന് പറയിപ്പിച്ചവരെ കൊണ്ട് ലൂസിഫര്‍ കിടിലമാണെന്ന് പറയിപ്പിക്കാന്‍ മുരളി ഗോപിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അവിടെ മുരളി ഗോപി എന്ന നടന്റെയും തിരക്കഥാകൃത്തിന്റെയും വിജയമാണ്.

പൃഥ്വിയ്ക്ക് അറിയാം
മോഹന്‍ലാല്‍ എന്ന നടന്റെ അടുത്ത കാലത്തിറങ്ങിയ സിനിമകളെ എല്ലാം കടത്തിവെട്ടുന്ന പ്രകടനമായിരുന്നു ലൂസിഫറിലേത്. മോഹന്‍ലാല്‍ എന്ന നടനെയും മുരളി ഗോപിയുടെ തിരക്കഥയെയും എങ്ങനെയാണ് അവതരിപ്പിക്കേണ്ടതെന്ന് പൃഥ്വിരാജ് തെളിയിച്ച് തന്നു.

മികച്ച കഥാപാത്രം
ലൂസിഫറിന് വേണ്ടി തിരക്കഥ ഒരുക്കിയ മുരളി ഗോപിയുടെ മികച്ച കഥാപാത്രങ്ങളില്‍ ഒന്ന് ടൊവിനോയുടെ കഥാപാത്രമായിരുന്നു. ജതിന്‍ രാമദാസ് എന്ന കഥാപാത്രത്തിലെത്തുന്ന ടൊവിനോയുടെ കരിയറിലെ ചെറിയതും വലുതമായൊരു വേഷമായിരുന്നിത്.

സാനിയയും മിന്നിച്ചു
മുരളി ഗോപി മാത്രമല്ല ക്വീനിലൂടെ ശ്രദ്ധേയായ നടി സാനിയ അയ്യപ്പനും ലൂസിഫറില്‍ നല്ല പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.

ആദ്യത്തെ സംഭവം
ഒരുപാട് സിനിമകള്‍ക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ടെങ്കിലും മുരളി ഗോപിയുടെ ഒരു സിനിമയ്ക്ക് പോസീറ്റിവ് റിവ്യൂ കിട്ടുന്നത് ഇത് ആദ്യത്തെ സംഭവമാണ്. എല്ലാവര്‍ക്കും താരം തന്നെ നന്ദി പറഞ്ഞിട്ടുണ്ട്.

ബോക്‌സോഫീസ് തകര്‍ക്കും
മുരളി ഗോപിയുടെ കിടുക്കാച്ചി സ്‌ക്രീപ്റ്റ്. ദീപക് ദേവിന്റെ രോമാഞ്ചിഫിക്കേഷന്‍. രാജുവേട്ടന്റെ കൊലകൊല്ലി സംവിധാനം. പിന്നെ മോഹന്‍ലാലിന്റെ മാസും സ്‌ക്രീന്‍ പ്രസന്‍സും. എല്ലാം കൂടി ചുരുക്കി പറഞ്ഞാല്‍ ബോക്‌സോഫീസ് തകരും.

സിംപിള്‍ മറുപടി
ലൂസിഫര്‍ കണ്ടിറിങ്ങിയ ശേഷം മോഹന്‍ലാലിനോട് സിനിമയെ പറ്റി ചോദിച്ചപ്പോള്‍ ഞാന്‍ അഭിനയിച്ചുവെന്നെ ഉള്ളു. രാജുവും മുരളിയുമാണ് താരങ്ങള്‍ എന്നായിരുന്നു പറഞ്ഞത്.


Click it and Unblock the Notifications











