എഴുത്തിനിടയില്‍ അഭിനയവും! ആദ്യം നോ പറഞ്ഞു! ദൃശ്യം 3ലേക്ക് മുരളി ഗോപി എത്തിയത് ഇങ്ങനെ
ദൃശ്യമെന്ന ചിത്രം കണ്ടവരാരും ഐജി ബാസ്റ്റിനെ മറന്നിരിക്കാനിടയില്ല. മുരളി ഗോപിയായിരുന്നു ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. വ്യത്യസ്തമാര്‍ന്ന ലുക്കും, സംഭാഷണവുമൊക്കെയായി മുരളിയും കൈയ്യടി നേടിയിരുന്നു. ഗീത പ്രഭാകറിന്റെ സുഹൃത്തും, സഹപ്രവര്‍ത്തകനുമായ ബാസ്റ്റിന്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളിലൊന്ന് കൂടിയാണ്. ഈ കഥാപാത്രം എല്ലാവരും ഏറ്റെടുത്തു എന്നറിഞ്ഞതില്‍ ഒത്തിരി സന്തോഷം. ഈ ചിത്രത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായാണ് കാണുന്നതെന്നായിരുന്നു മുരളി ഗോപി പറഞ്ഞത്. ആ ക്യാരക്ടറില്‍ ഒരുപാട് വര്‍ക്ക് ചെയ്യാനുണ്ടെന്ന് തോന്നിയിരുന്നു. ദൃശ്യം 2 ല്‍ ഉണ്ടായിരുന്നെങ്കിലും, അത് തിയേറ്റര്‍ റിലീസായിരുന്നില്ലല്ലോ. ഇത് തിയേറ്ററില്‍ കാണേണ്ട ചിത്രമായിരുന്നുവെന്ന് അന്ന് ഒരുപാട് പേര്‍ പറഞ്ഞിരുന്നു. ആ വിഷമമെല്ലാം ദൃശ്യം 3 മാറ്റിത്തന്നു.
ദൃശ്യത്തിലേക്ക് കോള്‍ വന്നപ്പോള്‍ ഞാന്‍ എഴുത്തിലായിരുന്നു. വേറെ പ്രൊജക്റ്റുകളൊന്നും കമ്മിറ്റ് ചെയ്യുന്നുണ്ടായിരുന്നില്ല. എഴുത്തിനൊപ്പമായി ഇത് ചെയ്യാനാവുമോയെന്ന തരത്തിലുള്ള ആശങ്കകളൊക്കെയുണ്ടായിരുന്നു. പ്രത്യേകിച്ച് മുന്‍ധാരണയൊന്നുമില്ലാതെയാണ് ഞാന്‍ കഥാപാത്രങ്ങള്‍ ഏറ്റെടുക്കാറുള്ളത്. അതുകൊണ്ട് തന്നെ ഈ ക്യാരക്ടറിന്റെ പോക്കിനെക്കുറിച്ചും ഐഡിയകളൊന്നുമില്ലായിരുന്നു. ലാലേട്ടനൊപ്പമുള്ള അനുഭവം പറഞ്ഞറിയിക്കാനാവാത്തതാണ്. ജോര്‍ജുകുട്ടിയുടെ മള്‍ട്ടിപ്ലിള്‍ ലയറുള്ളൊരു വാക്കിംഗുണ്ട്. അതിന് ഓപ്പോസിറ്റായി വന്നത് ഞാനായിരുന്നു.

ഒരു ക്രൈം നടന്നാല്‍, അത് എങ്ങനെ അന്വേഷിക്കണം. അതിലെ ലൂപ് ഹോള്‍ എന്തൊക്കെയാണ് എന്നൊക്കെ അന്വേഷിച്ചിരുന്നു. ജീത്തുവിനോട് ഞാന്‍ കുറേ സജഷന്‍സ് പറഞ്ഞിരുന്നു. എഴുത്തുകാരനും, സംവിധായകനും ഒരാളാവുമ്പോള്‍ നമ്മള്‍ പറയുന്നതൊക്കെ അദ്ദേഹത്തിന് പെട്ടെന്ന് മനസിലാവും, അദ്ദേഹം എല്ലാം പരിഗണിക്കുന്നുണ്ടായിരുന്നു. പുള്ളി ഓപ്പണാണ്, ഓരോന്ന് ചെയ്യുമ്പോഴും ഞാന്‍ അഭിപ്രായം ചോദിക്കുന്നുണ്ടായിരുന്നു. ജോര്‍ജുകുട്ടിയും കുടുംബവും മലയാളികളുടെ സ്വന്തം വീട്ടിലെ ആളുകള്‍ പോലെയായി മാറിക്കഴിഞ്ഞിരിക്കുകയാണ് ഇപ്പോള്‍. അതിനാല്‍ത്തന്നെ അവര്‍ക്കറിയണം, അടുത്തത് എന്താണ് നടക്കുന്നതെന്ന്.
ജോര്‍ജുകുട്ടിയുടെ റേഞ്ച് എന്താണെന്ന് ശരിക്കും മനസിലാക്കിയിട്ടുള്ള ഒരേയൊരു വ്യക്തിയാണ് തോമസ് ബാസ്റ്റിന്‍. ഒരു ഒന്നൊന്നര സ്‌ക്രീന്‍ പ്രസന്‍സ്. അതും, പോലീസ് ലുക്കില്‍. ഈ ക്യാരക്ടറിന് ഒരു സെപ്പറേറ്റ് ക്ലാസുണ്ട്. മുരളി ഗോപിക്ക് മാത്രമേ അത് ചേരൂ. രണ്ട് വര്‍ഷമായി നിങ്ങള്‍ പ്രതിയാക്കാന്‍ നോക്കുന്ന ആ കുട്ടിയെ വെറും പത്ത് മിനിറ്റ് കൊണ്ട് അയാള്‍ ഇരയാക്കി. പുള്ളിക്കാരന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും മികച്ചത്. ലാലേട്ടന് ശേഷം ക്യാരക്ടര്‍ മീറ്റര്‍ പിടിച്ച് ചെയ്ത മറ്റൊരു നടനാണ് മുരളി ഗോപി. നിന്നോടാരാ ഇരിക്കാന്‍ പറഞ്ഞത് എന്ന ഡയലോഗിലുണ്ട് എല്ലാം. ജോര്‍ജുകുട്ടിക്ക് ഇത്രയ്ക്കും വലിയ ഹൈപ്പ് കിട്ടാന്‍ ഒരു കാരണം മുരളി ഗോപിയുടെ കഥാപാത്രത്തെ പറ്റി രണ്ടിലും മൂന്നിലും പറയുന്ന ചില ഡയലോഗുകളാണ്.


Click it and Unblock the Notifications