മമ്മൂട്ടിയ്ക്ക് വേണ്ടി എന്നാണ് സ്‌ക്രീപ്റ്റ് ഒരുക്കുന്നത്! മുരളി ഗോപിയുടെ മാസ് മറുപടി ഇങ്ങനെ
മുരളി ഗോപി ഒരുക്കിയ തിരക്കഥയിലാണ് മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ എത്തിയിരിക്കുന്നത്. മലയാളക്കരയിലെ എക്കാലത്തെയും റെക്കോര്‍ഡുകള്‍ തകര്‍ത്ത് കൊണ്ടാണ് ലൂസിഫറിന്റെ യാത്ര. റിലീസിനെത്തി ആദ്യ ഏട്ട് ദിവസം കൊണ്ട് ബോക്‌സോഫീസില്‍ 100 കോടി സ്വന്തമാക്കിയിരിക്കുകയാണ് ലൂസിഫര്‍. ഫോറം കേരളയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ലൂസിഫറിനെ കുറിച്ചുള്ള വിശേഷങ്ങള്‍ താരം പങ്കുവെച്ചിരിക്കുയാണ്. അതിനിടെ മമ്മൂട്ടിയ്ക്ക് വേണ്ടി എന്നാണ് തിരക്കഥ ഒരുക്കുന്നതെന്ന ചോദ്യത്തിന് കിടിലന്‍ മറുപടി പറഞ്ഞിരിക്കുകയാണ് മുരളി ഗോപി.
മമ്മൂട്ടി എന്റെ പ്രിയ അഭിനേതാക്കളില്‍ ഒരാളാണ്. അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യണമെന്നത് എന്റെ ആഗ്രഹങ്ങളില്‍ ഒന്നാണ്. പക്ഷെ അദ്ദേഹമാണ് നമ്മള്‍ എഴുതണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. ഒരുപാട് പ്ലാന്‍സ് ഉണ്ടെനിക്ക്. അത് ഞാനിപ്പോള്‍ പറയുന്നില്ല. മമ്മൂട്ടി സാറിനെ പോലെ ഒരു ആക്ടറെ എന്റെ സ്‌ക്രീപ്റ്റില്‍ കിട്ടുക എന്ന് പറയുന്നത് വലിയൊരു ബഹുമതിയായിരിക്കും. അത്തരമൊരു അവസരത്തിന് വേണ്ടിയാണ് ഞാനും കാത്തിരിക്കുന്നതെന്നും മുരളി പറയുന്നു.

രസികന്‍ എന്ന ദിലീപ് ചിത്രത്തിലൂടെയായിരുന്നു മുരളി ഗോപി തിരക്കഥ ഒരുക്കി തുടങ്ങിയത്. അവസാനം ദിലീപിന്റെ കമ്മാരസംഭവം വരെ ഒരുപാട് സിനിമകള്‍ക്ക് തിരക്കഥ ഒരുക്കിയെങ്കിലും എഴുതുന്ന സിനിമകള്‍ സാമ്പത്തികമായി പരാജയപെടുന്നതായിരുന്നു സ്ഥിരമായി കണ്ട് വന്നത്. എന്നാല്‍ ലൂസിഫറിലൂടെ അതിനൊരു തീരുമാനം ആയിരിക്കുകയാണ്.
മലയാളക്കരയിലെ സകലമാന റെക്കോര്‍ഡുകളും മുരളി ഗോപിയുടെ തിരക്കഥയിലൂടെ തകര്‍ന്നിരിക്കുകയാണ്. ആദ്യമായി നൂറ് കോടി നേടിയ പുലിമുരുകന്‍ 38 ദിവസം കൊണ്ടായിരുന്നു ആ നേട്ടത്തിലെത്തിയത്. എന്നാല്‍ ലൂസിഫര്‍ വെറും ഏട്ട് ദിവസം കൊണ്ടാണ് ചരിത്രം വിജയം നേടിയത്. വരും ദിവസങ്ങളില്‍ നൂറ് കോടിയ്ക്ക് പകരം 200 കോടിയിലെത്താന്‍ സിനിമയ്ക്ക് കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല.


Click it and Unblock the Notifications