'അവൻ ആദിത്യൻ സോമൻ, തന്തയുടെ പേര് വേണം ചേർക്കാൻ, അമ്പിളി സാധു പെണ്ണ്, അവരുടെ വീട് അവൻ വിൽക്കാൻ നോക്കി'

അന്തരിച്ച നടന്‍ ജയന്റെ ബന്ധുത്വത്തെ ചൊല്ലിയുള്ള പ്രശ്നങ്ങൾ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ജയന്‍ തന്റെ അച്ഛനാണെന്ന് തെളിയിക്കാനുള്ള നിയമപോരാട്ടത്തിലാണ് മുരളി ജയൻ. എന്നാൽ എന്നാല്‍ ഇതിനെ ചോദ്യം ചെയ്ത് ജയന്റെ അനുജന്റെ മകള്‍ ലക്ഷ്മിയും സഹോദരന്‍ ആദ്യത്യനും രംഗത്ത് എത്തി. ഡിഎൻഎ ടെസ്റ്റ് നടത്താൻ മുരളി ജയൻ തയ്യാറായിട്ടും ആദിത്യനും ബന്ധുക്കളും അനുകൂലമായി പ്രതികരിച്ചിട്ടില്ല. ഇപ്പോഴിതാ ആദിത്യൻ പേരിനൊപ്പം ജയൻ എന്ന് ചേർത്തതിനെ വിമർശിക്കുകയാണ് മുരളി ജയൻ.

ആദിത്യൻ ജയനല്ല അവൻ ആദിത്യൻ സോമൻ. എല്ലാ മനുഷ്യരും സ്വന്തം അച്ഛന്റെ പേര് മാത്രമെ ഉപയോ​ഗിക്കാവൂ സർനെയിമായി. പിണറായി വിജയൻ ആദിത്യന്റെ അച്ഛന്റെ ചേട്ടനായിരുന്നുവെങ്കിൽ സോമൻ നായർക്ക് ജനിച്ച ആദിത്യൻ പിണറായിയെന്ന് ഇടുമായിരുന്നോ?. സ്വന്തം തന്തയുടെ പേരെ ഇടാവൂ. മുരളി ജയൻ എന്ന പേര് ഞാനിട്ടതല്ല.

Adithyan Jayan Murali Jayan
Photo Credit: Ambili Devi / Adithyan Jayan

എന്റെ യഥാർത്ഥ പേര് മുരളീധരൻ എന്നാണ്. പലരും പേര് മാറ്റ് രക്ഷപ്പെടാറുണ്ടല്ലോ. അങ്ങനെയാണ് ഞാൻ പേരിലെ ധരൻ വെട്ടി‌ മുരളി മാത്രം ആക്കിയത്. അതിനുശേഷമാണ് പത്ര വാർത്തകൾ വരുന്നത്. പിന്നീട് ഞാൻ കെപിഎസി നാടക ട്രൂപ്പിൽ ചേർന്നു. അവിടെ നിന്ന് അവർ ഇട്ട് തന്ന പേരാണ് അച്ഛന്റെ പേര് കൂടി ചേർത്ത് മുരളി ജയൻ എന്നത്. അതിനുശേഷം ‍ഞാൻ കൂടുതൽ അറിയപ്പെടുന്നയാളായി മാറി.

ആദിത്യന്റെ അച്ഛൻ സോമൻ നായരുടെ സ്വഭാവം വളരെ മോശമായിരുന്നു. കുടുംബം നോക്കാറില്ലായിരുന്നു. എന്ത് കിട്ടിയാലും അയാൾ ഒറ്റയ്ക്ക് തിന്നും. അത് മാത്രമല്ല സോമൻ നായരുടെ കയ്യിലാണ് എന്റെ അച്ഛന്റെ സ്വത്ത് മൊത്തം ചെന്ന് കയറിയത്. അന്ന് എൺപതുകളിൽ അച്ഛന് ഒമ്പത് ലക്ഷം രൂപയൊ മറ്റോ ബാങ്ക് ബാലൻസ് ഉണ്ടായിരുന്നു. തീപ്പെട്ടി കമ്പനി അടക്കമുള്ളവയും ഉണ്ടായിരുന്നു.

അതെല്ലാം ഈ സോമൻ നായർ വിറ്റു, പെണ്ണ് പിടിച്ച് കളഞ്ഞു. മക്കൾക്ക് പോലും കൊടുത്തിട്ടില്ല. സോമൻ നായരുടെ കുടുംബം നശിച്ച് പോകുന്നത് കാണാൻ എനിക്ക് ഇന്നും ഇഷ്ടമാണ്. അച്ഛന്റെ അമ്മയുടെ ബോഡി കാണാൻ ചെന്ന എന്നേയും അമ്മയേയും അയാൾ പിടിച്ച് തള്ളിയത് മറക്കില്ല. മനസാക്ഷി കാണിച്ചില്ല. അയാളുടെ കുടുംബം നശിച്ച് നശിച്ച് തീരുകയാണ്. എന്റെ മണം അടിച്ചാൽ ആദിത്യൻ ജില്ല വിടും. അവന്റെ ചേട്ടൻ കണ്ണനും അങ്ങനെ തന്നെ.

ഡിഎൻഎ ടെസ്റ്റിന് ആദിത്യനൊന്നും തയ്യാറാകാത്തത് ഞാൻ ജയന്റെ മകനാണെന്ന് തെളിയും എന്നതുകൊണ്ടാണ്. അവർ പിന്നെ എന്ത് ചെയ്യും മുരളി ജയൻ പറഞ്ഞു. അമ്പിളി ദേവിയും ആദിത്യനും തമ്മിൽ പ്രശ്നങ്ങളുണ്ടായ സമയത്ത് അമ്പിളിയെ നേരിട്ട് പോയി കണ്ടപ്പോഴുള്ള അനുഭവവും മുരളി ജയൻ പങ്കുവെച്ചു. അമ്പിളി ദേവിയെ എനിക്ക് അറിയില്ലായിരുന്നു. ഞാൻ കണ്ടിട്ടുമില്ലായിരുന്നു.

Adithyan Jayan Murali Jayan
Photo Credit: Ambili Devi / Adithyan Jayan

അമ്പിളി ദേവിയുടെ വീട്ടിൽ പോയി സംസാരിക്കാം എന്ന് ഒരിക്കൽ ഞാൻ തീരുമാനിച്ചു. ആദിത്യൻ എന്റെ അനിയനാണല്ലോ. അങ്ങനെ അവരുടെ വീട്ടിൽ ചെന്നു. അച്ഛനാണ് ആ​ദ്യം ഇറങ്ങി വന്നത്. പേര് പറഞ്ഞപ്പോൾ അകത്ത് വന്നിരിക്കാൻ പറഞ്ഞു. അമ്പിളി ദേവിയെ കാണാനാണ് വന്നതെന്ന് അച്ഛൻ ചോദിച്ചപ്പോൾ പറഞ്ഞു. അമ്പിളി ഉറങ്ങുകയാണ് വിളിക്കാമെന്ന് അച്ഛൻ പറഞ്ഞു. കുറച്ച് കഴിഞ്ഞപ്പോൾ അമ്പിളിയും അച്ഛനും അമ്മയും വന്നു. അമ്പിളിയോടാണ് ഞാൻ സംസാരിച്ചത്.

എന്തായാലും എല്ലാം സംഭവിച്ചു. സ്വഭാവികമാണ്. ഇതൊക്കെ തലയിൽ എഴുത്താണ്. ഞാനും ഇങ്ങനെ കുറേ അനുഭവിക്കുന്നുണ്ട്. എന്തായാലും ഇങ്ങനെയൊക്കെ ആയല്ലോ. അവൻ ആശുപത്രിയിൽ അല്ലേ... എല്ലാവരും കൂടി ഒന്ന് പോയി കാണൂവെന്ന് പറഞ്ഞു. അന്ന് കോടതിയും കേസുമൊന്നും ആയിട്ടില്ല. അങ്ങനെ പോയി കണ്ടാൽ ആദിത്യന് തിരിച്ച് വരാൻ തോന്നിയാലോയെന്ന് പറ‍ഞ്ഞു.

ഉടനെ അമ്പിളിയുടെ അമ്മ പറഞ്ഞു ഇനി അവനെ ഈ വീട്ടിൽ കയറ്റില്ല. കയറ്റിയാൽ‌ ഞങ്ങളെ അവൻ കൊല്ലും. അമ്മ ഒരു ദിവസം ചായയുമായി ചെന്നപ്പോൾ ആദിത്യൻ ബെഡ് റൂമിൽ ഉടുതുണി ഇല്ലാതെ നിൽക്കുകയായിരുന്നുവത്രെ. അവരുടെ വീട് വിൽക്കാനും ആദിത്യൻ ശ്രമിച്ചത്രെ. അമ്പിളി സാധുവായൊരു പെണ്ണാണ്. ഇന്റസ്ട്രിയിൽ വന്നിട്ട് ഇത്ര വർഷമായി പക്ഷെ ഒരു പേരുദോഷവും കേൾപ്പിച്ചിട്ടില്ല. ഡീസന്റാണെന്നും മുരളി ജയൻ പറഞ്ഞു.

More from Filmibeat

Read more about: ambili devi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X