അമ്മയെ അച്ഛൻ വിവാഹം ചെയ്തിരുന്നില്ല, താരമായപ്പോൾ ആ വീട്ടിൽ സംഭവിച്ചത്, അമ്മ സ്വയം ഇറങ്ങി: മുരളി ജയൻ

അന്തരിച്ച നടൻ ജയന്റെ മകനാണെന്ന അവകാശവാദവുമായി രം​ഗത്ത് വന്ന മുരളി ജയൻ എന്ന വ്യക്തി നേരത്തെ പല തവണ വാർത്തകളിൽ ഇടം പിടിച്ചതാണ്. പേരും പ്രശ്സതിയും വന്ന കാലത്ത് ജയന്റെ ചുറ്റുമുള്ളവർ തന്നെയും അമ്മയെയും ആ വീട്ടിൽ നിന്ന് അകറ്റുകയായിരുന്നു എന്നാണ് മുരളി ജയൻ പറയുന്നത്. പുതിയ അഭിമുഖത്തിലും മുരളി ജയൻ ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. തന്റെ അമ്മയെ ജയൻ വിവാഹം ചെയ്തിരുന്നില്ലെന്ന് മുരളി ജയൻ പറയുന്നു. സേഫ്​ഗാർഡ് എന്റർടെയിൻമെന്റ്സിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.

അമ്മ ആ വീട്ടിലെ സഹായിയായിരുന്നു. പലരും പറയുന്നത് ജോലിക്ക് നിന്നിരുന്ന ആളെന്നാണ്. അങ്ങെനെയാെന്നുമില്ല. അമ്മയ്ക്ക് സ്വന്തമായി തീപ്പെട്ടി കമ്പനിയിൽ ജോലി ഉണ്ടായിരുന്നു. അന്നത്തെ കാലഘട്ടത്തിനനുസരിച്ചുള്ള സാമ്പത്തികം ഉണ്ടായിരുന്നു. അമ്മ ആദ്യം വിവാഹം ചെയ്തിരുന്നു. ആ ബന്ധത്തിൽ രണ്ട് മക്കൾ ജനിച്ചു. പിന്നെ ആ വിവാഹ ബന്ധം വേർപെട്ടു. അച്ഛന്റെ ( ജയൻ) കുടുംബം സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടപ്പോൾ സഹായിച്ച വ്യക്തിയാണ് അമ്മ. ഒരുവിധം ജീവിതം മെച്ചപ്പെട്ടപ്പോൾ ഇനി തങ്കമ്മ ജോലിക്കൊന്നും പോകേണ്ട, നീ എന്റെ മോളായി ഈ വീട്ടിൽ താമസിക്കണം, നീയാണ് ഞങ്ങളെയെല്ലാം രക്ഷപ്പെടുത്തിയത് എന്ന് ഭാരതിയമ്മ ( ജയന്റെ അമ്മ) പറഞ്ഞു.

Murali Jayan  Jayan

അങ്ങനെ അമ്മയെ ആ വീട്ടിൽ പിടിച്ച് നിർത്തുകയായിരുന്നു. എട്ട് വർഷം ആ വീട്ടിലെ അം​ഗത്തെ പോലെ അവിടെ താമസിക്കുകയായിരുന്നു. ഇദ്ദേഹത്തിൽ (ജയൻ) നിന്നും മോശമായ പെരുമാറ്റമോ സംസാരമോ ഇല്ല. വളരെ നീറ്റായ വ്യക്തിയായിരുന്നു അച്ഛൻ. തങ്ങളെ സഹായിച്ച ആൾ എന്ന നിലയിൽ അമ്മയ്ക്ക് ജീവിതം കൊടുക്കാൻ അദ്ദേഹം തയ്യാറായി. ഭാരതിയമ്മ വിവാഹത്തിന് അനുമതി നൽകി. അങ്ങനെ അമ്മയ്ക്ക് വാ​ഗ്ദാനം കൊടുത്തു, ഞാൻ ജനിക്കുന്നു.അമ്മയെ അച്ഛൻ വിവാഹം ചെയ്തില്ല. ഭാര്യയെന്ന് പറയണമെങ്കിൽ താലി കെട്ടണം. അപ്പോൾ ഭാര്യയല്ല.

കൊല്ലം ജില്ലാ ആശുപത്രിയിലാണ് എന്നെ പ്രസവിച്ചത്. പ്രസവശ്രുശ്രൂഷയെടുത്തത് ഭാരതിയമ്മയാണ്. എന്റെ രണ്ട് വയസ് വരെ ഞങ്ങൾ അവിടെ താമസിച്ചു. ആ സമയത്ത് അദ്ദേഹം സിനിമയിലെത്തി. പിന്നെ ബന്ധുക്കളായി. അതുവരെയും ഒരു മനുഷ്യൻ അവർക്കില്ലായിരുന്നു എന്നാണ് അമ്മ പറഞ്ഞത്. ജയൻ തരം​ഗം ഉണ്ടായ ശേഷമാണ് ഞാൻ ജയന്റ അളിയനാണ്, അമ്മാവന്റെ മോനാണ് എന്ന് പറഞ്ഞ് ആളുകൾ വന്നത്.

Murali Jayan  Jayan

സിനിമാ നടനായി വെച്ചടി വെച്ചടി കയറി വന്നപ്പോൾ ചില ആളുകളുടെ സംസാരം മോശമായി. ഇങ്ങനെ ഒരു സ്ത്രീയും മകനും അവിടെയുള്ളത് സിനിമയിലെ ഭാവിയെ തകർക്കാൻ സാധ്യതയുണ്ട്, അതുകൊണ്ട് കുഞ്ഞിനെയും തള്ളയെയും എത്രയും പെട്ടെന്ന് വീട്ടിൽ നിന്ന് മാറ്റുന്നതാണ് നല്ലതെന്ന് പറഞ്ഞു. ഈ സംസാരങ്ങൾ അമ്മ കേട്ടു. അമ്മയ്ക്ക് അദ്ദേഹത്തേക്കാൾ രണ്ട് വയസ് കൂടുതലുണ്ട്.

ബേബി മോന്റെ (ജയൻ) സിനിമാ ഭാവിയാണല്ലോ നിങ്ങളുടെ വിഷയം, ഞാൻ എന്റെ മകനെയും കൊണ്ട് മാറിത്തരാം, ഇവൻ സിനിമയിൽ വലിയ ആളായിക്കോട്ടെ എന്ന് പറഞ്ഞ് അമ്മ അവിടെ നിന്നും ഇറങ്ങുകയായിരുന്നെന്ന് മുരളി പറയുന്നു. അച്ഛൻ മരിച്ചിട്ട് 45 വർഷമാകുന്നു. അന്ന് എനിക്ക് 9 വയസാണെന്നും മുരളി ജയൻ പറയുന്നുണ്ട്. മലയാള സിനിമാ രം​ഗത്തെ താരമായിരുന്നു ജയൻ. ജയൻ തരം​ഗം അലയടിച്ച ആ കാലഘട്ടം ഇന്നും ചർച്ചയാകാറുണ്ട്. ജയന്റെ ഓർമകൾ ഇപ്പോഴും സഹപ്രവർത്തകർ പങ്കുവെക്കാറുണ്ട്.

More from Filmibeat

Read more about: jayan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X