ജയന്റെ മകനാണെന്ന് പറഞ്ഞപ്പോൾ സീമയുടെ പ്രതികരണം, എനിക്കവരെ ഇഷ്ടമേയല്ല: മുരളി ജയൻ

അന്തരിച്ച നടൻ ജയന്റെ മകനാണെന്ന അവകാശ വാദവുമായി രം​ഗത്ത് വന്ന് വാർത്താ പ്രാധാന്യം നേടിയ ആളാണ് മുരളി ജയൻ. ജയന്റെ വീട്ടിൽ നിന്നിരുന്ന ആളാണ് തന്റെ അമ്മയെന്നും കഷ്ടപ്പാടുകളുടെ കാലത്ത് ജയനും അമ്മയ്ക്കുമെല്ലാം തുണയായത് തന്റെ അമ്മയാണെന്നും മുരളി ജയൻ പറയുന്നു. പേരും പ്രശ്സതിയും വന്ന കാലത്ത് ജയന്റെ ചുറ്റുമുള്ളവർ തന്നെയും അമ്മയെയും ആ വീട്ടിൽ നിന്ന് അകറ്റുകയായിരുന്നു. ഇങ്ങനെയൊരു മകനുണ്ടെന്ന് സിനിമാ ലോകം അറിയാൻ വേണ്ടിയായിരുന്നു അതെന്നും മുരളി ജയൻ പറയുന്നു. ഇപ്പോഴിതാ നടി സീമയെക്കുറിച്ച് സംസാരിക്കുകയാണ് മുരളി ജയൻ. തനിക്കിഷ്ടമില്ലാത്ത നടിയാണ് സീമയെന്ന് മുരളി പറയുന്നു.

എന്റെ അച്ഛന്റെ കൂടെ അവർ നായികയായി അഭിനയിച്ച സിനിമകളും പാട്ടുകളും ഹിറ്റാണ്. കണ്ണും കണ്ണും എല്ലാം സൂപ്പർഹിറ്റാണ്. പക്ഷെ എനിക്കീ നടിയെ ഇഷ്ടമേയല്ല. കാരണം ഞാൻ ഈ നടിയെ വിളിച്ചു. അവരെ കാണണമെന്ന ആ​ഗ്രഹം കൊച്ചിലേയുണ്ട്. ജയന്റെ മകനാണെന്ന് പറഞ്ഞപ്പോൾ അവർ കാര്യമാക്കിയില്ല. ചേച്ചി ആദ്യം എന്നെയൊന്ന് കണ്ട് നോക്ക്, അദ്ദേ​ഹത്തിന്റെ കൂടെ ഒരുപാട് സിനിമകളിൽ അഭിനയിച്ചതല്ലേ, അടി മുതൽ മുടി വരെ കണ്ടതല്ലേ. അതിനാൽ ചേച്ചി എന്നെയൊന്ന് കണ്ട് നോക്ക് എന്ന് ഞാൻ പറഞ്ഞു. എന്നെയൊന്ന് കണ്ട ശേഷം ചേച്ചി വിശ്വസിച്ചാൽ മതിയെന്നും പറഞ്ഞു.

Murali Jayan  Seema

മകളുടെ വീട്ടിലേക്ക് പോകുകയാണ്, വന്നിട്ട് കാണാമെന്ന് ചേച്ചി പറഞ്ഞു. നമ്പർ സേവ് ചെയ്യെന്ന് പറഞ്ഞപ്പോൾ ശരിയെന്ന് പറഞ്ഞ് അവർ കട്ട് ചെയ്തു. രണ്ടാഴ്ച ആയിട്ടും അനക്കമൊന്നുമില്ല. അങ്ങനെ ഞാൻ അങ്ങോട്ട് വിളിച്ചു. ഹലോ ആരാണെന്ന് ചോദിച്ചു. അവർ നമ്പർ സേവ് ചെയ്തിട്ടുണ്ടായിരുന്നില്ല. മുരളി ആണെന്ന് ഞാൻ. ഏത് മുരളിയെന്ന് അവർ. ജയൻ സാറിന്റെ മകനാണെന്ന് പറഞ്ഞപ്പോൾ ഫോൺ കട്ട് ചെയ്യ്, ഫോൺ കട്ട് ചെയ്യ് എന്ന് പറഞ്ഞു.

ഞാൻ കട്ട് ചെയ്തു. ആ സ്പോ‌ട്ടിൽ നമ്പർ വരെ ഡിലീറ്റ് ചെയ്ത് കളഞ്ഞു. എനിക്കത് കൊണ്ട് അവരെ ഇഷ്ടമേയല്ല. ആത്മാർത്ഥതയുള്ള സ്ത്രീയാണെങ്കിൽ അങ്ങനെ ചെയ്യില്ലായിരുന്നു. സീമയെന്ന നടി ഐവി ശശി എന്ന വ്യക്തിയുടെ ഭാര്യയായല്ല ലോകത്ത് അറിയപ്പെടുന്നത്. അവർ അറിയപ്പെടുന്നത് ജയന്റെ നായികയായാണ്. ആത്മാർത്ഥത ഈ ഫീൽഡിൽ ആർക്കുമില്ല. അതുകൊണ്ട് തനിക്ക് സീമയെ ഇഷ്ടമേയല്ലെന്ന് മുരളി ജയൻ പറയുന്നു. ബി​ഗ് ഡ്രീം ഫിലിം ഹൗസ് എന്ന യൂട്യൂബ് ചാനലിലാണ് പരാമർശം.

Murali Jayan

അമ്മയും താനും ജയന്റെ വീട്ടിൽ നിന്നും പുറത്ത് പോയതിനെക്കുറിച്ച് നേരത്തെ മുരളി ജയൻ സംസാരിച്ചിട്ടുണ്ട്. സിനിമാ നടനായി വെച്ചടി വെച്ചടി കയറി വന്നപ്പോൾ ചില ആളുകളുടെ സംസാരം മോശമായി. ഇങ്ങനെ ഒരു സ്ത്രീയും മകനും അവിടെയുള്ളത് സിനിമയിലെ ഭാവിയെ തകർക്കാൻ സാധ്യതയുണ്ട്, അതുകൊണ്ട് കുഞ്ഞിനെയും തള്ളയെയും എത്രയും പെട്ടെന്ന് വീട്ടിൽ നിന്ന് മാറ്റുന്നതാണ് നല്ലതെന്ന് പറഞ്ഞു. ഈ സംസാരങ്ങൾ അമ്മ കേട്ടു. അമ്മയ്ക്ക് അദ്ദേഹത്തേക്കാൾ രണ്ട് വയസ് കൂടുതലുണ്ട്. ഞാൻ എന്റെ മകനെയും കൊണ്ട് മാറിത്തരാം, ഇവൻ സിനിമയിൽ വലിയ ആളായിക്കോട്ടെ എന്ന് പറഞ്ഞ് അമ്മ അവിടെ നിന്നും ഇറങ്ങുകയായിരുന്നെന്നാണ് മുരളി ജയൻ പറയുന്നത്. അച്ഛൻ മരിക്കുമ്പോൾ തനിക്ക് 9 വയസാണെന്നും മുരളി ജയൻ പറഞ്ഞിട്ടുണ്ട്.

More from Filmibeat

Read more about: jayan seema
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X