For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയോ സുരേഷ് ഗോപിയോ ചെയ്യേണ്ട വേഷം അന്ന് മുരളിക്ക് കൊടുത്തു, സിനിമ വന്‍വിജയമായി

  |

  മലയാള സിനിമയിലെ മികച്ച നടന്‍മാരില്‍ ഒരാളായി തിളങ്ങിനിന്ന താരമായിരുന്നു മുരളി. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമെല്ലാം അദ്ദേഹം മോളിവുഡില്‍ അഭിനയിച്ചിരുന്നു. മുരളി അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം ഇന്നും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്നവയാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലെല്ലാം അഭിനയിച്ച താരമാണ് നടന്‍. വിവിധ ഭാഷകളിലായി 150ലധികം സിനിമകളില്‍ മുരളി അഭിനയിച്ചിരുന്നു.

  കൂടാതെ നെയ്ത്തുക്കാരന്‍ എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച നടനുളള ദേശീയ പുരസ്‌കാരവും നടന് ലഭിച്ചിരുന്നു. മുരളിയുടെ കരിയറില്‍ ഇറങ്ങിയ മികച്ച സിനിമകളിലൊന്നായിരുന്നു ലാല്‍സലാം. വേണു നാഗവളളി സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാല്‍, മുരളി, ഗീത, ഉര്‍വ്വശി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരുന്നത്. സ്റ്റീഫന്‍ നെട്ടൂരാനായി മോഹന്‍ലാല്‍ എത്തിയ ചിത്രത്തില്‍ ഡികെ ആന്റണി എന്ന കഥാപാത്രത്തെയാണ് മുരളി അവതരിപ്പിച്ചിരുന്നത്. ചെറിയാന്‍ കല്‍പ്പകവാടിയുടെ കഥയിലാണ് വേണു നാഗവളളി ലാല്‍സലാം അണിയിച്ചൊരുക്കിയത്.

  രാഷട്രീയ പശ്ചാത്തലത്തിലുളള സിനിമയില്‍ മികച്ച പ്രകടനമാണ് മോഹന്‍ലാലിനൊപ്പം മുരളിയും കാഴ്ചവെച്ചത്. നൂറ്റമ്പതിലധികം ദിവസമാണ് ലാല്‍ സലാം കേരളത്തിലെ തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. മികച്ച വിജയമാണ് തിയ്യേറ്ററുകളില്‍ നിന്ന് സിനിമ നേടിയിരുന്നത്. അതേസമയം ലാല്‍സലാം സിനിമയിലേക്ക് മുരളിയെ കാസ്റ്റ് ചെയ്തതിനെ കുറിച്ച് ഒരഭിമുഖത്തില്‍ തിരക്കഥാകൃത്ത് ചെറിയാന്‍ കല്‍പ്പകവാടി തുറന്നുപറഞ്ഞിരുന്നു.

  മമ്മൂട്ടിയോ സുരേഷ് ഗോപിയോ ചെയ്യേണ്ടിയിരുന്ന വേഷത്തിന് അവസാനം നറുക്കുവീണത് മുരളിക്കാണെന്ന് തിരക്കഥാകൃത്ത് പറയുന്നു. ഞാന്‍ പട്ടത്ത് താമസിക്കുന്ന സമയത്ത് തൊട്ടടുത്ത ഫ്‌ളാറ്റിലായിരുന്നു മുരളി താമസിച്ചിരുന്നത്. അന്ന് മുരളി ചെറിയ റോളുകള്‍ ചെയ്തുകൊണ്ടു നില്‍ക്കുന്ന സമയമായിരുന്നു. അന്ന് പുളളിക്ക് ഫോണ്‍ പോലും എന്റെ ഫോണ്‍ നമ്പറായിരുന്നു. മുരളിയുടെ ഡേറ്റിന് ആള്‍ക്കാര് വിളിക്കുമ്പോ ഞാനാ ഫോണ്‍ എടുക്കുന്നേ. അങ്ങനെയൊരു ബന്ധം ഞങ്ങള്‍ തമ്മിലുണ്ട്.

  അപ്പോഴാണ് ലാല്‍സലാം എഴുതപ്പെടുന്നത്. അന്ന് വേണുചേട്ടന്‍ എന്റെ മുറിയില്‍ വരുന്നു, ഞങ്ങളുടെ എഴുത്ത് നടക്കുകയായിരുന്നു. അപ്പോഴാണ് മുരളി വരുന്നത്. മുരളി സഖാവാണ്. ഈ കമ്മ്യൂണിസ്റ്റ് ചരിത്രങ്ങളും കഥകളുമെല്ലാം മുരളിക്ക് അറിയാം. മുരളി വിചാരിച്ചിരുന്നില്ല അന്നൊന്നും മുരളി അഭിനയിക്കുമെന്ന്. ഞങ്ങളും വിചാരിക്കുന്നില്ല. നെട്ടുരാന്റെ ക്യാരക്ടറില്‍ മോഹന്‍ലാലും ഡികെ ആന്റണിയായി ഒന്നുകില്‍ മമ്മൂട്ടിയോ അല്ലെങ്കില്‍ സുരേഷ് ഗോപിയോ അങ്ങനെയാണ് മനസിലുണ്ടായിരുന്നത്.

  അന്ന് അങ്ങനെയെ ചിന്തിക്കാന്‍ ഒക്കത്തുളളു. ടിവി തോമസിനെ ഓര്‍മ്മിപ്പിക്കുന്ന, അതുപോലെ ഒരു വലിയ ക്യാരക്ടറല്ലേ. അപ്പോ എഴുതിവരട്ടെ നോക്കാം. അപ്പോഴും മമ്മൂട്ടിയും സുരേഷ് ഗോപിയും തന്നെയായിരുന്നു ഞങ്ങളുടെ മനസില്‍. അപ്പോ ഈ സമയത്ത് മുരളി ഇങ്ങനെ കയറി ഇറങ്ങി പോയികൊണ്ടിരിക്കുകയാണ്. അപ്പോ ഏതോ ഒരു സമയത്ത് ഞങ്ങള്‍ക്ക്, അന്ന് മുരളി നൂറ് ശതമാനം സഖാവാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം മുഴുവന്‍ മനസിലുളള ആളല്ലേ. അതിന്റെ ബോഡി ലാംഗ്വേജും, അതിന്റെ പറയുന്ന ലാംഗ്വേജും വാക്കുകളുമെല്ലാം പുളളിക്ക് അറിയാം.

  അപ്പോ അന്ന് ഏതോ ഒരു നിമിഷം മുരളി വന്നിട്ടങ്ങ് പോയി. ഞാന്‍ വൈകുന്നേരം വരാം നിങ്ങളുടെ എഴുത്ത് നടക്കട്ടെ എന്ന് പറഞ്ഞു. അങ്ങനെയിരിക്കെ ഞാന്‍ വേണുചേട്ടനോട് ചോദിച്ചു. നമുക്ക് ഡികെ ആന്റണി എന്ന കഥാപാത്രം മുരളിക്ക് കൊടുത്താലോ എന്ന്. അപ്പോ വേണുചേട്ടനും പറഞ്ഞു, ഞാനും അത് പറയാന്‍ തുടങ്ങുവാരുന്നു എന്ന്. അന്ന് ഭയങ്കര റിസ്‌കാണ് എടുത്തതെങ്കിലും മുരളി കുറെ നല്ല സിനിമകള്‍ ചെയ്തിട്ടുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കഴിവ് ഞങ്ങള്‍ക്കൊക്കെ അറിയാം. എന്നാല്‍ ധൈര്യം കാണിക്കണം.

  ഇക്കയും ഏട്ടനും മാത്രമല്ല യുവതാരങ്ങളും താരങ്ങളായെത്തിയ സിനിമകള്‍ | FilmiBeat Malayalam

  വൈകുന്നേരം ആയപ്പോ എന്ത് വന്നാലും ഈ ക്യാരക്ടറ് മുരളി തന്നെ ചെയ്താ മതിയെന്ന് ഞങ്ങളങ്ങ് തീരുമാനിച്ചു. അന്ന് ലാലും ഞങ്ങളുടെ തീരുമാനത്തെ അനുകൂലിച്ചു. അദ്ദേഹം വരട്ടെ നല്ലൊരു ആക്ടറല്ലെ എന്ന് പറഞ്ഞു. പിന്നാലെ മുരളി വൈകുന്നേരം വന്നപ്പോ മുരളിയാണ് ഇത് ചെയ്യുന്നതെന്ന് പറഞ്ഞു. അപ്പോ ഞെട്ടികൊണ്ട് മുരളി പറഞ്ഞു ഞാനോ, മുരളി ത്രില്ലിലായി. കാരണം വലിയൊരു കഥാപാത്രമല്ലേ ചെയ്യുന്നത്. അങ്ങനെ മുരളിയുമായിട്ട് ആ സിനിമ ചെയ്തു. മുരളി ഗംഭീരമായിട്ട് പെര്‍ഫോം ചെയ്തു. മുരളി ഒരു വലിയ നടനായി അംഗീകരിക്കപ്പെട്ട സിനിമയായിരുന്നു അത്.

  Read more about: mammootty suresh gopi murali
  English summary
  Murali's Role In Lal Salam Was Initailly Planned For Mammootty Or Suresh Gopi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X