മോഹന്‍ലാലിന് മുന്‍പ് മംഗലശ്ശേരി നീലകണ്ഠനായി തീരുമാനിച്ചത് മറ്റൊരു നടനെ! സിനിമ ഉണ്ടാകാന്‍ കാരണം ഈ നടി
മോഹന്‍ലാലിന്റെ കരിയറില്‍ വലിയ വിജയമായി മാറിയ സിനിമകളിലൊന്നായിരുന്നു ദേവാസുരം. ഐവി ശശിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മംഗലശ്ശേരി നീലകണ്ഠന്‍ എന്ന കഥാപാത്രമായി മികച്ച പ്രകടനാണ് സൂപ്പര്‍ താരം കാഴ്ചവെച്ചത്. 1993ല്‍ പുറത്തിറങ്ങിയ ദേവാസുരം തിയ്യേറ്ററുകളില്‍ നൂറില്‍ അധികം ദിവസം ഓടിയ ചിത്രം കൂടിയായിരുന്നു. ഇന്നും മലയാളി പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന മോഹന്‍ലാല്‍ കഥാപാത്രങ്ങളിലൊന്നാണ് മംഗലശ്ശേരി നീലകണ്ഠന്‍.
മോഹന്‍ലാലിനൊപ്പം രേവതി, ഇന്നസെന്റ്, നെപ്പോളിയന്‍ തുടങ്ങിയ താരങ്ങളും മികച്ച പ്രകടനായിരുന്നു ചിത്രത്തില്‍ കാഴ്ചവെച്ചത്. നടനും സംവിധായകനുമായ രഞ്ജിത്തിന്റെ തിരക്കഥയിലായിരുന്നു ഐവി ശശി മോഹന്‍ലാല്‍ ചിത്രം ഒരുക്കിയത്. ദേവസുരം പുറത്തിറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇപ്പോഴും ടെലിവിഷന്‍ ചാനലുകളില്‍ വന്നാല്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിക്കാറുളളത്.

മോഹന്‍ലാലിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായാണ് മംഗലശ്ശേരി നീലകണ്ഠന്‍ ഇപ്പോഴും അറിയപ്പെടുന്നത്. അതേസമയം ദേവാസുരത്തിന്റെ വിജയത്തെ കുറിച്ച് സംവിധായകന്‍ ഐവി ശശി മുന്‍പ് ഒരഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായി മാറിയിരുന്നു. ദേവാസുരം പിറവിയെടുക്കാന്‍ കാരണം ആരാണെന്നും അഭിമുഖത്തില്‍ സംവിധായകന്‍ തുറന്നുപറഞ്ഞിരുന്നു.

അന്നത്തെ ലേഡീ സൂപ്പര്‍സ്റ്റാറും തന്റെ ഭാര്യയുമായ സീമയാണ് സിനിമ ഉണ്ടാകാന്‍ കാരണമായത് എന്നാണ് ഒരു ചാനല്‍ അഭിമുഖത്തില്‍ ഐവി ശശി പറഞ്ഞത്. കളളനും പോലീസും എന്ന സിനിമ കഴിഞ്ഞ് സാമ്പത്തികമായി തകര്‍ന്നുനില്‍ക്കുകയായിരുന്നു അനുഗ്രഹ വിബികെ മേനോന്‍. ആ സമയത്ത് തിരക്കഥാകൃത്ത് രഞ്ജിത്ത് ദേവാസുരത്തിന്റെ കഥ മേനോനോടും ഐവി ശശിയോടും പറഞ്ഞു.
Recommended Video

കഥ പറഞ്ഞുതീരുന്നത് വരെ നടന്‍ മുരളിയായിരുന്നു ഐവിശശിയുടെ മനസില്‍ മംഗലശ്ശേരി നീലകണ്ഠന്റെ വേഷമിടാന്‍ കണ്ടുവെച്ചത്. എന്നാല്‍ കഥ കേട്ടയുടന്‍ മേനോന്‍ പറഞ്ഞു ഇത് മോഹന്‍ലാല്‍ ചെയ്യേണ്ട സിനിമയാണ്. നീലകണ്ഠനെ അനശ്വരമാക്കാന്‍ ലാലിനെ കൊണ്ട് സാധിക്കും. മോഹന്‍ലാലിനെ തേടി ഈ കഥയും ആയി ചെല്ലുമ്പോള്‍ രണ്ട് കൊല്ലത്തേക്ക് അദ്ദേഹത്തിന്റെ ഡേറ്റ് ഇല്ലെന്ന് പറഞ്ഞു.

എന്നാല്‍ ഈ കഥ കേട്ടയുടന്‍ രണ്ട് സിനിമകള്‍ മാറ്റിവെച്ചുകൊണ്ട് ദേവാസുരത്തിനായി മോഹന്‍ലാല്‍ തന്റെ ഡേറ്റ് നല്‍കി. ഡേറ്റ് കിട്ടികഴിഞ്ഞപ്പോള്‍ പിന്നെ പണമായിരുന്നു പ്രധാന പ്രശ്‌നം. ആ സമയത്ത് ആണ് സീമ മുന്നോട്ടുവന്നത്. ദേവാസുരം തുടങ്ങുവാനുളള പണം നിര്‍മ്മാതാവിന് അന്ന് നല്‍കി സഹായിച്ചത് സീമയാണ്. മോഹന്‍ലാല്‍ എന്ന നടന്റെ സിനിമാജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ട ചിത്രമായി മാറുകയായിരുന്നു ദേവാസുരം.

ദേവാസുരം പുറത്തിറങ്ങി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിനിമയുടെ രണ്ടാം ഭാഗമായ രാവണപ്രഭു പുറത്തിറങ്ങിയത്. മംഗലശ്ശേരി നീലകണ്ഠനായും മകന്‍ കാര്‍ത്തികേയനുമായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തിയത്. ദേവാസുരത്തിന്റെ രണ്ടാം ഭാഗവും തിയ്യേറ്ററുകളില്‍ വിജയമായി മാറിയിരുന്നു. ഇരട്ടവേഷങ്ങളില്‍ മികച്ച പ്രകടനാണ് ലാലേട്ടന്‍ കാഴ്ചവെച്ചിരുന്നത്


Click it and Unblock the Notifications