For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോളുണ്ടായപ്പോള്‍ ബാലു ആദ്യം വിളിച്ചു! അവസാനത്തെ സന്ദേശം ഇപ്പോഴും ഫോണിലുണ്ടെന്നും അല്‍ഫോണ്‍സ്!

  |

  വയലിനിലെ മാന്ത്രിക സ്പര്‍ശത്തിലൂടെ ആരാധകമനസ്സില്‍ ഇടംനേടിയ അതുല്യ പ്രതിഭകളിലൊരാളായിരുന്നു ബാലഭാസ്‌ക്കര്‍. വേദികളില്‍ നിന്നും വേദികളിലേക്കുള്ള പ്രയാണത്തിനിടയിലാണ് അപ്രതീക്ഷിതമായി അദ്ദേഹം യാത്രയായത്. വടക്കുന്നാഥ ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ് തലസ്ഥാന നഗരിയിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ പള്ളിപ്പുറത്ത് വെച്ചായിരുന്നു അദ്ദേഹവും കുടുംബവും അപകടത്തില്‍പ്പെട്ടത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ മകളായ തേജസ്വിനി മരിച്ചിരുന്നു. 16 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു ബാലുവിനും ലക്ഷ്മിക്കും ഇടയിലേക്ക് മകളെത്തിയത്. മകളുടെ ജനനത്തിന് ശേഷം ജാനിയെക്കുറിച്ച് വാചാലനായിരുന്ന ബാലുവിനെക്കുറിച്ചായിരുന്നു സുഹൃത്തുക്കള്‍ പറഞ്ഞത്. വെന്റിലേറ്ററില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നതിനിടയില്‍ അടുത്ത സുഹൃത്തായ സ്റ്റീഫന്‍ ദേവസി ബാലുവിനെ സന്ദര്‍ശിച്ചിരുന്നു. തിരിച്ചുവരുമെന്നുള്ള പ്രതീക്ഷ നല്‍കിയതിന് ശേഷമായിരുന്നു ആ വിയോഗം.

  മമ്മൂട്ടിയെ കടത്തിവെട്ടി കുഞ്ഞുമറിയം! വിവാഹ ചടങ്ങിലെ താരമായി ദുല്‍ഖറിന്‍റെ മകള്‍! ചിത്രങ്ങള്‍ വൈറല്‍

  പ്രിയതമനും കുഞ്ഞോമനയും തന്നെ വിട്ട് പോയതറിയാതെ ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്നു ലക്ഷ്മി. നാളുകള്‍ക്ക് ശേഷമാണ് താരം ആരോഗ്യം വീണ്ടെടുത്തത്. വീല്‍ചെയറിന്റെ സഹായത്തോടെയാണ് ലക്ഷ്മി ഇപ്പോള്‍ കഴിയുന്നത്. ബാലു പണിയിപ്പിച്ച വീട്ടില്‍ അമ്മയ്ക്കും ഹോംനഴ്‌സിനുമൊപ്പം കഴിയുകയാണ് ലക്ഷ്മി. ബാലഭാസ്‌ക്കറിന്റെ മരണവുമായ ബന്ധപ്പെട്ട ദുരൂഹതകളെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പിതാവായ സികെ ഉണ്ണി ഡിജിപിക്കും മുഖ്യമന്ത്രിക്കും നിവേദനം നല്‍കിയിരുന്നു. അപകട സമയത്ത് ആരാണ് വാഹനമോടിച്ചതെന്ന കാര്യത്തെക്കുറിച്ചും ബാലുവിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുമൊക്കെ അന്വേഷിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിട്ടുള്ളത്. ലക്ഷ്മിയുമായി കൂടിയാലോചിച്ചതിന് ശേഷമാണ് ഇത്തരമൊരു കാര്യം ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ബാലുവുമായുള്ള ബന്ധത്തെക്കുറിച്ചും അപകടം സംഭവിക്കുന്നതിന് മുന്‍പ് തനിക്കയച്ച സന്ദേശത്തെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞ് സംഗീത സംവിധായകനായ അല്‍ഫോണ്‍സ് രംഗത്തെത്തിയിട്ടുണ്ട്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്.

  മമ്മൂട്ടിയും മോഹന്‍ലാലും ആസിഫ് അലിയുമൊക്കെ അര്‍ജുനെയും നിഖിതയേയും കാണാനെത്തി! ചിത്രങ്ങള്‍ കാണൂ!!!

  ബാലുവിനെക്കുറിച്ച് അറിഞ്ഞത്

  ബാലുവിനെക്കുറിച്ച് അറിഞ്ഞത്

  റെക്‌സ് ബാന്‍ഡുമായി ബന്ധപ്പെട്ട് കോട്ടയത്തുള്ള സമയത്താണ് ബാലുവിനെക്കുറിച്ച് അറിഞ്ഞത്. കൂട്ടത്തിലെ ബെന്നിച്ചേട്ടനാണ് അദ്ദേഹത്തെക്കുറിച്ച് പറഞ്ഞത്. ബാലുവിന്റെ പുതിയ സിനിമയുടെ റെക്കോര്‍ഡിങ്ങിനായി പോയിരുന്നു അവര്‍. ശാസ്്ത്രീയ സംഗീതത്തിലും വയലിനിലുമെല്ലാം നല്ല അറിവും അടിത്തറയുമുള്ള പുതിയ പയ്യന്‍ വന്നിട്ടുണ്ടെന്നായിരുന്നു അന്നവര്‍ പറഞ്ഞത്. അങ്ങനെയൊക്കെ കേട്ടപ്പോള്‍ത്തന്നെ ആളെ പരിചയപ്പെടണമെന്ന ആഗ്രഹമുണ്ടായിരുന്നു. റിയാലിറ്റി ഷോയ്ക്കിടയില്‍ വെച്ചായിരുന്നു അത് സാധ്യമായത്. കുറേക്കാലം ആ പരിപാടിക്കായി തങ്ങള്‍ ഒരുമിച്ചിരുന്നുവെന്നും അദ്ദേഹം ഓര്‍ത്തെടുക്കുന്നു.

   ഇങ്ങനെ നടന്നാല്‍ മതിയോ?

  ഇങ്ങനെ നടന്നാല്‍ മതിയോ?

  റിയാലിറ്റി ഷോയിലൂടെ തുടങ്ങിയ ബന്ധം പിന്നീട് വേദികളിലേക്കുമെത്തി. പല പരിപാടികള്‍ക്കുമായി തങ്ങള്‍ ഒരുമിച്ചിരുന്നു. അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു. കുടുംബത്തിലെ കാര്യങ്ങളെക്കുറിച്ചും അറിയാമായിരുന്നു. ഇങ്ങനെ പോവുന്നതിനിടയിലാണ് കുഞ്ഞിന്‍രെ കാര്യത്തെക്കുറിച്ച് ചോദിച്ചത്. ഒരു കുഞ്ഞുണ്ടായാല്‍ ജീവിതം മാറി മറിയുമെന്നും അന്ന് പറഞ്ഞിരുന്നു. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ബാലുവിന്റെയും ലക്ഷ്മിയുടെയും ജീവിതത്തിലേക്ക് തേജയെത്തിയപ്പോള്‍ അദ്ദേഹം ആദ്യം വിളിച്ചതും തന്നെയായിരുന്നു. ഞങ്ങള്‍ക്ക് വേണ്ടി ഒരുപാട് പ്രാര്‍ത്ഥിച്ചയാളാണ് ചേട്ടന്‍. അതിനാല്‍ത്തന്നെ ഈ സന്തോഷം ആദ്യം പങ്കുവെക്കുന്നതും ചേട്ടനോടാണെന്നായിരുന്നു അന്ന് ബാലു പറഞ്ഞത്.

  ഒന്നും ഒന്നും മൂന്നില്‍ ഒരുമിച്ചെത്തി

  ഒന്നും ഒന്നും മൂന്നില്‍ ഒരുമിച്ചെത്തി

  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് ഒന്നും ഒന്നും മൂന്ന്. ഗായികയും ്അഭിനേത്രിയുമായ രിമി ടോമിയാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്. താരങ്ങളും സംഗീത സംവിധായകരും ഗായകരും രാഷ്ട്രീയക്കാരുമൊക്കെ ഈ പരിപാടിയിലേക്കെത്താറുണ്ട്. മികച്ചൊരു അനുഭവമായിരുന്നു ആ പരിപാടിയെന്നും ബാലുവിനോടൊപ്പം പരിപാടിയിലേക്കേത്തിയപ്പോള്‍ ഒരുപാട് സന്തോഷിച്ചിരുന്നുവെന്നും അല്‍ഫോണ്‍സ് പറയുന്നു.

  വിശദമായി സംസാരിക്കാം

  വിശദമായി സംസാരിക്കാം

  വിദേശത്തേക്ക് പോവാനുള്ള തയ്യാറെടുപ്പുകളുമായി നീങ്ങുന്നതനിടയിലായിരുന്നു ഒരു ദിവസം ബാലു വിളിച്ചത്. പ്രത്യേകമായി ഒരു കാര്യത്തെക്കുറിച്ച് സംസാരിക്കുന്നതിന് വേണ്ടിയായിരുന്നു അന്ന് ബാലു വിളിച്ചത്, ബാലു ചെയ്യാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചായിരുന്നു അന്ന് പറഞ്ഞത്. ന്യൂയോര്‍ക്കിലേക്ക് പോവാനിരിക്കുകയാണ് താനെന്നും തിരിച്ചുവന്നതിന് ശേഷം ഇക്കാര്യത്തെക്കുറിച്ച് വിശദമായി സംസാരിക്കാമെന്നുമായിരുന്നു അന്ന് പറഞ്ഞത്.

  തിരിച്ചെത്തിയപ്പോള്‍

  തിരിച്ചെത്തിയപ്പോള്‍

  ബാലുവിന് അപകടം പറ്റിയെന്ന വാര്‍ത്തയായിരുന്നു പിന്നീട് കേട്ടത്. കൂടുതല്‍ വിവരങ്ങളറിയുന്നതിന് വേണ്ടിയായിരുന്നു അന്ന് സ്റ്റീഫനെ വിളിച്ചത്. അപ്പോള്‍ കേട്ട കാര്യങ്ങള്‍ അറിഞ്ഞത് മുതല്‍ വല്ലാത്ത അവസ്ഥയിലായിരുന്നു. ഇന്നലെ വരെ സംസാരിച്ച ഒരാള്‍ പെട്ടെന്ന് അകന്നുപോയെന്ന കാര്യം ഉള്‍ക്കാള്ളാന്‍ കഴിയുമായിരുന്നില്ല. അവസാനമായി സംസാരിച്ചതിനെക്കുറിച്ചും അന്നയച്ച വാട്‌സാപ് സന്ദേശവുമൊക്കെയായിരുന്നു ഓര്‍ത്തതെന്നും അന്നും ആ ഓര്‍മ്മകളാണ് മനസ്സിലുള്ളതെന്നും അല്‍ഫോണ്‍സ് പറയുന്നു. ബാലുവിന്റെ സ്വപ്‌ന സാക്ഷാത്ക്കാരത്തിനായി ലക്ഷ്മിയും പ്രയത്‌നിക്കുന്നുണ്ട്. ശക്തമായ പിന്തുണയുമായി സുഹൃത്തുക്കള്‍ ലക്ഷ്മിക്കൊപ്പമുണ്ട്.

  English summary
  Music director Alphonse talking about Balabhaskar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X