'‍ഞങ്ങൾക്ക് എന്ത് സംഭവിച്ചുവെന്ന് ആദ്യം നോക്കും, 10 വർഷം മുമ്പേ ​ഗോപി സുന്ദർ ഫാനാണ്'; അമൃതയും ​ഗോപി സുന്ദറും!

'മുമ്പൊരു വിവാഹം കഴിച്ചിരുന്നു, പത്ത് വർഷം ലിവിങ് ടു​ഗെതറിലായിരുന്നു, ഒരു പെൺകുഞ്ഞിന്റെ അമ്മയല്ലേ?' തുടങ്ങി എ‌ണ്ണിയാൽ തീരാത്ത കാരണങ്ങൾ നിരത്തിയാണ് ​ഗോപി സുന്ദർ-അമൃത സുരേഷ് പ്രണയത്തെ പലരും ട്രോളുന്നതും വിമർശിക്കുന്നതും.

കൂടാതെ വിദ്വേഷം തീർക്കാനായി സോഷ്യൽമീഡിയയിൽ ഇരുവരുടേയും പേജുകളിൽ കയറി വായിൽ തോന്നിയതെല്ലാം പറയുകയും ചെയ്യുന്നുണ്ട് സൈബറിടത്തിൽ വിളയാടുന്നവരിൽ ചിലർ. രണ്ട് മാസം മുമ്പാണ് അമൃത സുരേഷ് ​ഗോപി സുന്ദറും തങ്ങളുടെ പ്രണയം പരസ്യപ്പെടുത്തിയത്. ശേഷം സൈബർ ബുള്ളിയിങ് ആരംഭിച്ചു.

ചിലർ ​ഗോപി സുന്ദറിന്റെ മുൻകാല ജീവിതം ചികഞ്ഞെടുത്ത് കൊണ്ടുവന്ന് വിമർശിക്കാൻ തുടങ്ങി. പലപ്പോഴായി പരിഹാസവും വിമർശനവും കൂടിയാപ്പോൾ‌ അമൃതയും ​ഗോപി സുന്ദറും ഇതിനെതിരെ പ്രതികരിച്ച് രം​ഗത്തെത്തുകയും ചെയ്തിരുന്നു.

ഇരുവരും പ്രണയം പരസ്യപ്പെടുത്തിയ ശേഷം താരങ്ങൾ ചെയ്യുന്ന ഓരോ കാര്യങ്ങൾക്ക് പിന്നാലെയും സഞ്ചരിച്ച് കുറ്റപ്പെടുത്തുന്ന രീതിയും സോഷ്യൽമീഡിയയിൽ കൂടിയിട്ടുണ്ട്.

വിമർശനങ്ങൾ ഒരു വഴിക്ക് നടക്കുമ്പോഴും അമൃതയും ​ഗോപി സുന്ദറും തങ്ങളുടെ പുതിയ ജീവിതം ആഘോഷമാക്കുകയാണ്. കഴിഞ്ഞ ദിവസം ഇരുവരും ചേർന്ന് ചെയ്ത മ്യൂസിക്ക് വീഡിയോ റിലീസ് ചെയ്യുകയും ചെയ്തിരുന്നു.

ഞങ്ങൾക്ക് ഇന്ന് എന്ത് സംഭവിച്ചുവെന്ന് ആദ്യം നോക്കും

അമൃതയും ​ഗോപി സുന്ദറും ‌തന്നെയാണ് മ്യൂസിക്ക് വീഡിയോയിൽ പാടി അഭിനയിച്ചിരുന്നത്. തൊന്തരവ് എന്ന് പേരിട്ടിരിക്കുന്ന മ്യൂസിക്ക് വീഡിയോ പ്രേക്ഷകർക്കുള്ള തങ്ങളുടെ പാർട്ടി ട്രീറ്റാണെന്നാണ് അമൃതയും ​ഗോപി സുന്ദറും പറയുന്നത്.

ചുരുങ്ങിയ സമയം കൊണ്ട് മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. തങ്ങളുടെ പ്രണയ ജീവിതത്തെ കുറിച്ചും മ്യൂസിക്ക് വീഡിയോയെ കുറിച്ചുമുള്ള വിശേഷങ്ങൾ ജാങ്കോ സ്പേസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് ​ഗോപി സുന്ദറും അമൃത സുരേഷും.

'അമൃതയുടെ വ്യത്യസ്തമായൊരു ശബ്ദമാണ് തൊന്തരവ് മ്യൂസിക്ക് വീഡിയോയിൽ കേൾക്കാൻ സാധിക്കുക.'

10 വർഷം മുമ്പേ ​ഗോപി സുന്ദർ ഫാനാണ്

'പലരും എന്നോട് ചോദിച്ചിരുന്നു ഇത് നീ തന്നെയാണോ പാടിയതെന്ന്. പുതിയ അനുഭവമായിരുന്നു തൊന്തരവിന് വേണ്ടി പാടിയപ്പോൾ ലഭിച്ചത്. ഞങ്ങൾ പാപ്പുവിനോട് ഒരു സന്ദർഭമുണ്ടാക്കിയ ശേഷം പറയുകയൊന്നുമായിരുന്നില്ല. എല്ലാ സ്വഭാവിക സംഭവിക്കുകയായിരുന്നു. പാപ്പുവിനും ഇഷ്ടമാണ് ഇപ്പോൾ.'

'എല്ലാം മനസിലാക്കി എടുക്കാൻ കുറച്ച് സമയം അവൾക്ക് കൊടുത്തിരുന്നു അത്രമാത്രം. ബാക്കിയൊക്കെ ഒരു ഫ്ലോയിൽ സംഭവിച്ചു. പ്രായത്തേക്കാൾ പക്വതയുള്ള കുട്ടിയാണ് പാപ്പു. ഇപ്പോൾ എന്നെ പറ്റിയുള്ള പരാതികളൊക്കെ അവൾ പറയുന്നതും ചേട്ടനോടാണ്. ഞങ്ങൾ പ്രണയ ചിത്രങ്ങൾ പങ്കുവെക്കുന്നത് ഷോയ്ക്ക് വേണ്ടിയല്ല.'

ഞങ്ങളുടെ സന്തോഷത്തിന് വേണ്ടിയാണ്

'അത് അങ്ങനെ പങ്കുവെക്കുന്നത് ഞങ്ങളുടെ സന്തോഷത്തിന് വേണ്ടിയാണ്. സ്നേഹം പ്രകടിപ്പിക്കാനുള്ളതല്ലോ.... അത് കാണിക്കുക തന്നെ വേണം. ഞങ്ങളുടെ ഇഷ്ടം കണ്ട് ആർക്കെങ്കിലും അവരുടെ പ്രണയം പറയാൻ പറ്റിയാൽ നല്ലതല്ലേ.'

'കാണാൻ താൽപര്യപ്പെടാത്തവർക്ക് കാണാതിരിക്കാം. ഞങ്ങൾ രാവിലെ ഉണരുന്നത് തന്നെ ഇന്ന് ഞങ്ങൾക്ക് എന്ത് സംഭവിച്ചുവെന്ന വാർത്തയാണ് വന്നിരിക്കുന്നതെന്ന് നോക്കാൻ വേണ്ടിയാണ്. ശരിക്കുമുള്ള കണ്ടന്റ് പോലുമല്ല. പലതും അവരായി സ്വയം ഉണ്ടാക്കിയ കണ്ടന്റാണ് പബ്ലിഷ് ചെയ്യുന്നത്.'

പാപ്പുവിലേക്ക് പോലും അത്  വളരെ പെട്ടന്ന് എത്തുന്നുണ്ട്

'പാപ്പുവിലേക്ക് പോലും അത് വളരെ പെട്ടന്ന് എത്തുന്നുണ്ട്. പക്ഷെ അവൾ അതൊന്നും വിശ്വസിക്കുന്ന കൂട്ടത്തിലല്ല. കാര്യങ്ങൾ‌ മനസിലാക്കാൻ അവൾക്കറിയാം. ചില പുതിയ വാർത്തകൾ അവൾ തന്നെ പറഞ്ഞ് തരാറുമുണ്ട്.'

'ഞാൻ പത്ത് വർഷം മുമ്പെ ​ഗോപി സുന്ദർ ഫാനാണ്. അന്ന് അത് പറഞ്ഞിട്ടുമുണ്ട്' ​ഗോപി സുന്ദറും അമൃതയും പറയുന്നു. അടുത്തിടെ ​ഗോപി സുന്ദറും അമൃതയും പഴനി ക്ഷേത്രം സന്ദർശിച്ച് പൂമാലകൾ കഴുത്തിലണിഞ്ഞ് നിൽക്കുന്ന ചിത്രങ്ങൾ വൈറലായിരുന്നു.

More from Filmibeat

Read more about: gopi sundar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X