ഗോസിപ്പുകള്‍ അവസാനിച്ചോ? ഇന്നാ പിടിച്ചോ! അമൃത സുരേഷിനെ ചേര്‍ത്തുനിര്‍ത്തി പുതിയ ചിത്രവുമായി ഗോപി സുന്ദര്‍

സംഗീതസംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും തമ്മിലുള്ള പുതിയ ബന്ധത്തിന്റെ പിന്നാലെയാണ് സോഷ്യല്‍ മീഡിയ. നടന്‍ ബാലയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം സംഗീതവും മോഡലിങ്ങും മ്യൂസിക് ബാന്റുമൊക്കെയായി വളരെ സജീവമായി നില്‍ക്കുന്ന സമയത്താണ് ഗോപിസുന്ദറുമായുള്ള അടുത്ത ബന്ധത്തിന്റെ ചിത്രങ്ങള്‍ അമൃത പങ്കുവെച്ചത്.

ആദ്യ വിവാഹത്തില്‍നിന്ന് നിയമപരമായി ബന്ധം വേര്‍പെടുത്താതെ ഗായിക അഭയ ഹിരണ്‍മയിയുമായി ദീര്‍ഘനാള്‍ ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു ഗോപി സുന്ദര്‍. അതിനിടെയാണ് അമൃതയും ഗോപിയും പുതിയ ചിത്രങ്ങള്‍ ഇരുവരും സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുന്നത്.

അമൃതയും അഭയയും

അഭയ ഹിരണ്‍മയിയുമായുള്ള ലിവ് ഇന്‍ റിലേഷന്‍ഷിപ്പിന്റെ പേരില്‍ വര്‍ഷങ്ങളായി ഗോപിസുന്ദര്‍ സദാചാര പൊലീസിങ്ങിനെ നേരിടുകയാണ്. ഇപ്പോഴിതാ അമൃത സുരേഷുമായുള്ള ബന്ധത്തിന്റെ പേരില്‍കൂടി വലിയ വിമര്‍ശനങ്ങള്‍ നേരിടുകയാണ്.

അതേസമയം വിമര്‍ശനങ്ങളോട് ഇതുവരെ ഇരുവരും പ്രതികരിച്ചിട്ടില്ല. പകരം ഓരോ ദിവസവും വ്യത്യസ്തമായ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ് ട്രോളന്‍മാര്‍ക്ക് മറുപടി കൊടുക്കുന്നത്.

ഇതിനിടെ ഒരിക്കല്‍ സോഷ്യല്‍ മീഡിയയില്‍ തുടരുന്ന സദാചാര പൊലീസിങ്ങിനെതിരെ ഇരുവരും തുറന്നടിച്ചിരുന്നു. മറ്റുള്ളവരുടെ സ്വകാര്യതയില്‍ അനാവശ്യമായി ഇടപെടുന്ന സോഷ്യല്‍ മീഡിയയിലെ തൊഴിലില്ലാ കൂട്ടങ്ങള്‍ക്ക് ഞങ്ങളുടെ പുട്ടും മുട്ടക്കറിയും സമര്‍പ്പിക്കുന്നുവെന്നായിരുന്നു ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഒരിക്കല്‍കൂടി പോസ്റ്റ് ചെയ്ത് അമൃതയും ഗോപി സുന്ദറും തങ്ങളുടെ അമര്‍ഷം അറിയിച്ചത്.

പുതിയ ചിത്രം

ഇപ്പോഴിതാ ഗോപി സുന്ദര്‍ അമൃത സുരേഷുമൊത്തുള്ള ഒരു പുതിയ ചിത്രം കൂടി പങ്കുവെച്ചിരിക്കുകയാണ്. അമൃതയേയും ഗോപി ടാഗ് ചെയ്തിട്ടുണ്ട്. അമൃതയെ ചേര്‍ത്തുനിര്‍ത്തിയുള്ള ഗോപിയുടെ സെല്‍ഫി ചിത്രത്തിന് ലവ് എന്ന് മാത്രമാണ് ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നത്.

പതിവുപോലെ ഇരുവരുടെയും ബന്ധത്തിന് ആശംസയും വിമര്‍ശനവുമുണ്ട്. എന്നും ഇതുപോലെ സന്തോഷമായിരിക്കുക, ഇഷ്ടമുള്ളവര്‍ക്കൊപ്പം ജീവിയ്ക്കുക, സമാധാനത്തോടെ ജീവിക്കുക എന്നതാണ് പ്രധാനം തുടങ്ങിയ കമന്റുകളാണ് കൂടുതലും. അമൃതയുടെ കുട്ടിയെ കൂടി പരിഗണിക്കണേ എന്ന് കമന്റ് ചെയ്യുന്നവരും ഉണ്ട്.

പ്രണയം വെളിപ്പെടുത്തി

ആഴ്ചകള്‍ക്ക് മുമ്പ് അഭയ ഹിരണ്‍മയിയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു പ്രണയം വെളിപ്പെടുത്തി ഗോപി സുന്ദര്‍ അമൃത സുരേഷുമായുള്ള ചിത്രം പോസ്റ്റ് ചെയ്തത്. അതിനു ചുവടെ 'പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്' എന്ന് ഒപ്പം കുറിയ്ക്കുകയും ചെയ്തിരുന്നു.

പിന്നീട് ഗുരുവായൂര്‍ ക്ഷേത്രനടയില്‍ നിന്നും തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍നിന്നുമുള്ള ചിത്രങ്ങളും ഇരുവരും പങ്കുവെച്ചിരുന്നു. അതിനിടെ ഇരുവരുമൊന്നിച്ചുള്ള ഒരു മ്യൂസിക്കല്‍ ഷോയും തിരുവനന്തപുരത്ത് അരങ്ങേറിയിരുന്നു.

Recommended Video

Gopi Sundar & Amrutha Suresh, ബാലയുടെ പ്രതികരണം കണ്ടോ, ഇതെന്റെ വൈഫാണ് | #Entertainment | FilmiBeat
വേര്‍പിരിഞ്ഞു

ഏഷ്യാനെറ്റില്‍ ഒരു കാലത്ത് വലിയ തരംഗം സൃഷ്ടിച്ച ഐഡിയ സ്റ്റാര്‍ സിങ്ങറിലൂടെ ശ്രദ്ധേയയാണ് ഗായികയാണ് അമൃത സുരേഷ്. ഷോയുടെ ടൈറ്റില്‍ വിന്നറായില്ലെങ്കിലും കഴിവുള്ള ഗായിക എന്ന നിലയില്‍ അന്ന് മുതല്‍ ആസ്വാദകര്‍ക്കിടയില്‍ അമൃതയുടെ പേര് നിറഞ്ഞുനിന്നിരുന്നു.

2010-ലാണ് നടന്‍ ബാല അമൃത സുരേഷിനെ വിവാഹം കഴിക്കുന്നത്. 2015 മുതല്‍ പിരിഞ്ഞു താമസിച്ച ഇരുവരും 2019-ല്‍ നിയമപരമായി വേര്‍പിരിഞ്ഞു. പാപ്പു എന്ന് വിളിക്കുന്ന അവന്തികയാണ് മകള്‍. മകളുടെ കസ്റ്റഡി അമൃത സുരേഷിനാണ്. ബാല അടുത്തിടെ പുനര്‍വിവാഹം ചെയ്തിരുന്നു. എലിസബത്ത് എന്നാണ് ഭാര്യയുടെ പേര്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X