twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നാടൻ ഭക്ഷണം ഉണ്ടാക്കാൻ അറിയുന്ന ഫീമെയിൽ കുക്കിനെ വേണം, ഗോപി സുന്ദറിന് ലഭിച്ച രസകരമായ മറുപടികൾ

    |

    സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് സംഗീത സംവിധായകൻ ഗോപി സുന്ദർ. അദ്ദേഹത്തിന്റെ പല പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്. ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്നത് ഗോപി സുന്ദറിന്റെ ഫേസ്ബുക്ക് പോസ്റ്റാണ്. ഗോപിയുടെ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. വീട്ടിലേയ്ക്ക് ഒരു പെൺകുക്കിനെ തേടിയുള്ളതായിരുന്നു ഗോപിസുന്ദറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

    gopi sundar

    ഒരു വിധത്തിൽ തല്ല് കിട്ടാതെ രക്ഷപ്പെട്ടു, ആദ്യത്തേയും അവസാനത്തേയും ഗാനമേളയെ കുറിച്ച് മനോജ് കെ ജയൻഒരു വിധത്തിൽ തല്ല് കിട്ടാതെ രക്ഷപ്പെട്ടു, ആദ്യത്തേയും അവസാനത്തേയും ഗാനമേളയെ കുറിച്ച് മനോജ് കെ ജയൻ

    Recommended Video

    കിടിലൻ വായന വിദ്യയുമായി ഇക്ക | FilmiBeat Malayalam

    വീട്ടിലേക്ക് ഒരു പെൺ കുക്കിനെ വേണം. നല്ല നാടൻ ഫുഡ് ഉണ്ടാക്കാൻ അറിയാവുന്ന ആളു മതി. വിശദാംശങ്ങൾ മെയിൽ ഐഡിയിലേക്ക് അയയ്ക്കുക'. സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്. ഒരു ന്യായമായ പോസ്റ്റ് ആണെങ്കിലും രസകരമായ കമന്റുകളാണ് ഇതിന് ലഭിക്കുന്നത്. കുക്കിനെ തേടുമ്പോൾ പാടാൻ അവസരം ചോദിക്കുന്നവരുമുണ്ട്. പാടാൻ അവസരം തന്നാൽ കുക്ക് ആകാമെന്നാണ് ഒരാൾ പറയുന്നത്. നല്ല നാടൻ ഫുഡ് ഉണ്ടാക്കാൻ അറിയുന്നവർക്ക് ഈ മെയിൽ ഐഡി ഒന്നും ഉണ്ടാകില്ലെന്നാണ് മറ്റൊരു കൂട്ടർ പറയുന്നത്. ആണുങ്ങൾ ഉണ്ടാക്കിയാൽ ഫുഡ് ആകില്ലേയെന്ന കമന്‍റും ഉണ്ട്. ആ പാവം മുനുഷ്യൻ ഒരു കുക്കിനെ അല്ലേ ആവശ്യപ്പെട്ടുള്ളു, അതിനുള്ള റിപ്ലൈ കൊടുക്കട്ട സുഹൃത്തുകളെ, അല്ലെങ്കിൽ നിങ്ങളുടെ ഫാൻസ്‌ മെസ്സേജ് ഉള്ളിൽ ജോലി കിട്ടാൻ ആഗ്രഹിക്കുന്നവന്റെ മെസ്സേജസ് മുങ്ങി പോകും'- ഇങ്ങനെയാണ് മറ്റൊരാളുടെ കമന്റ്. എന്തായാലും ഗോപി സുന്ദറിന്റെ പോസ്റ്റ് വൈറലായിട്ടുണ്ട്.

    സോഷ്യൽ മീഡിയയിൽ സജീവമാണ് ഗോപി സുന്ദർ, ലോക്ക് ഡൗണിൽ തന്നെ ഏറെ വിഷമിപ്പിച്ച കാഴ്ച പങ്കുവെച്ച് ഗോപി രംഗത്തെത്തിയിരുന്നു. ലോക്ക് ഡൗൺ കാലത്ത് എന്നെ കഷ്ടപ്പെടുന്നത് എന്നെപ്പോലുള്ളവരല്ല. ഞാനൊക്കെ വീട്ടില്‍ സേഫ് ആണ്.വീട്ടില്‍ തന്നെ സ്റ്റുഡിയോ ഉണ്ട്. ഇഷ്ടമുണ്ടെങ്കില്‍ വര്‍ക്ക് ചെയ്യാം, വര്‍ക്ക് ചെയ്യാതെ ഇരിക്കാം. ഗാനമേളയ്ക്ക് ഒക്കെ പോകുന്ന കലാകാരന്മാരില്ലേ. ഗായകരും ഉപകരണങ്ങള്‍ വായിക്കുന്നവരുമൊക്കെ.അവരുടെ പ്രോഗ്രാംസ് മൊത്തം ബ്ലോക്ക് ആയിപ്പോയി-ഗോപി ,സുന്ദർ ഏഷ്യനെറ്റ് ഓൺലൈന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

    തൃപ്പൂണിത്തുറയിലെ വീട്ടിലാണ് താരം ഉള്ളത്. ലോക്ക് ഡൗൺ കാലം തന്റെ വർക്കിനെ ബാധിച്ചിട്ടില്ല എന്നാണ് ഗോപി സുന്ദർ പറയുന്നത്. അതു പോലെ തന്നെ തന്റെ സ്റ്റുഡിയോയിലെ ജീവനക്കാർക്ക് അവധി നൽകിയിട്ടുണ്ടെന്നും സംഗീത സംവിധായകൻ പറയുന്നു . നാടിന്‍റെ പ്രതിസന്ധികാലത്ത് ഒത്തൊരുമിച്ച് നില്‍ക്കേണ്ടതും ആവശ്യമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് പണം സംഭാവന ചെയ്തിട്ടുണ്ടെന്നും ഗോപി പറയുന്നു.

    English summary
    Music Director Gopi Sundar Need A Female cook
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X