'മതിലിന് പുറത്ത് നടക്കുന്നത് എന്റെ വിഷയമല്ല, വീടിനുള്ളിൽ കയറിയാൽ കളി മാറും'; വിമർശകരോട് ഗോപി സുന്ദർ!
കഴിഞ്ഞ രണ്ട് ദിവസമായി ഏറ്റവും കൂടുതൽ സൈബർ ലോകത്ത് ചർച്ച ചെയ്യപ്പെടുന്നത് ഗോപി സുന്ദറും ഗായിക അമൃത സുരേഷും ചേർന്ന് നിൽക്കുന്ന ഒരു ചിത്രമാണ്. സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദറിന്റെ നെഞ്ചോട് ചേർന്ന് നിൽക്കുന്ന ചിത്രങ്ങളാണ് അമൃത സുരേഷ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.
ഗോപി സുന്ദറും അമൃത സുരേഷ് നൽകിയ അതേ ക്യാപ്ഷനോടെ ചിത്രം പങ്കുവെച്ചിട്ടുണ്ട്. 'പിന്നിട്ട കാതങ്ങൾ മനസിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പ് കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്' എന്ന കുറിപ്പോട് കൂടിയാണ് ചിത്രം പങ്കുവെച്ചത്.
ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന സൂചനകളാണ് ചിത്രം നൽകുന്നത്. ഗോപി സുന്ദറിനും അമൃതയ്ക്കും ആശംസകൾ നേർന്ന് ഒട്ടേറെയാളുകൾ കമന്റ് ചെയ്യുകയും ചെയ്തിരുന്നു. സംഗീത ലോകത്തുള്ള ഇരുവരുടേയും സുഹൃത്തുക്കളും ആശംസകൾ നേർന്നിരുന്നു.
അതേസമയം ഫോട്ടോ വൈറലായതോട നിരവധി സൈബർ അറ്റാക്കുകളും ഇരുവർക്കും നേരെ ഉണ്ടായിരുന്നു. അമൃതയുടെ പഴയ വിവാഹ ബന്ധവുമായി കൂട്ടിച്ചേർത്തും ഗോപി സുന്ദറിന്റെ പഴയ പ്രണയങ്ങൾ ചേർത്തുവെച്ചുമാണ് സൈബർ ആക്രമണമുണ്ടായത്.

മുമ്പ് ഗായികയും മോഡലുമായ അഭയ ഹിരൺമയിയുമായി ഗോപി സുന്ദർ പ്രണയത്തിലായിരുന്നു. നിരവധി പൊതുപരിപാടികളിൽ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു.
ആ സമയങ്ങളിലും ഗോപി സുന്ദർ വിമർശനം കേൾക്കേണ്ടി വന്നിരുന്നു. ശേഷം ഒരു അഭിമുഖത്തിൽ പങ്കെടുത്തപ്പോൾ സൗബർ അറ്റാക്കുകൾക്കും വിമർശനങ്ങൾക്കുമുള്ള മറുപടിയെ കുറിച്ച് ചോദിച്ചപ്പോൾ ഗോപി സുന്ദർ പറഞ്ഞ വാക്കുകൾ വൈറാലയിരുന്നു.
തന്റെ വീടിന്റെ മതിലിന് പുറത്ത് നടക്കുന്ന കാര്യങ്ങൾ മൈൻഡ് ചെയ്യാറില്ലെന്നും എന്നാൽ വീട്ടിൽ കയറി കളിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ തട്ടികളയുമെന്നുമാണ് ഗോപി സുന്ദർ പറഞ്ഞത്.

'എന്റെ വീടിനൊരു മതിലുണ്ട്. ഈ മതിലിന് പുറത്ത് എന്ത് സംഭവിച്ചാലും ഞാനെന്റെ വീട്ടിൽ ബിരിയാണിയുണ്ടാക്കി കഴിക്കും. മതിൽക്കെട്ടിന് പുറത്ത് എന്ത് സംഭവിച്ചാലും ഞാൻ മൈൻഡ് ചെയ്യാറില്ല.'
'എന്റെ ജോലിയും ചെയ്ത് ഭക്ഷണവും കഴിച്ച് ഞാൻ സുഖമായി കഴിയും. എന്റെ വീടിന്റെ കോമ്പൗണ്ടിൽ കയറി ഒരാൾ എന്തെങ്കിലും പറഞ്ഞാൽ അവന്റെ കാര്യം തീർന്നു. എനിക്ക് പത്ത് പതിനെട്ട് പട്ടികളുണ്ട്.'
'ഒന്നുകിൽ അവരെ വിട്ട് കടിപ്പിക്കും. ജീവൻ രക്ഷയ്ക്കായി ഞാൻ കൈയ്യിൽ കിട്ടുന്ന സാധനം എടുത്ത് അടിച്ച് കൊല്ലും. സെൽഫ് ഡിഫൻസ് എടുത്ത് ഞാൻ കൊല്ലും. എന്നെ അക്രമിക്കാൻ വന്നവനെ ആത്മരക്ഷാർത്ഥം എനിക്ക് കൊല്ലാം.'
'വീട്ടിനകത്ത് കയറിയാൽ ഞാൻ തട്ടിക്കളയും' എന്നാണ് ഗോപി സുന്ദർ ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

ഗോപി സുന്ദറിന്റേയും അമൃതയുടേയും സോഷ്യൽമീഡിയ പോസ്റ്റിന് പിന്നാലെ ഗോപിയുടെ മുൻ കാമുകി അഭയ ഹിരൺമയി പങ്കുവെച്ച കുറിപ്പും വൈറലായിരുന്നു. പല ചോദ്യങ്ങൾക്കുമുള്ള ഉത്തരം പറയാതെ പറയുമ്പോലെയുള്ള കുറിപ്പായിരുന്നു അഭയ ഹിരൺമയി പങ്കുവെച്ചത്.
പിറന്നാൾ ദിനത്തിലായിരുന്നു താരത്തിന്റെ കുറിപ്പ്. 'എന്തൊരു സംഭവബഹുലമായ വർഷം. ഇത് എനിക്ക് ഒരു റോളർ കോസ്റ്റർ റൈഡായിരുന്നു. എന്നാൽ ഈ നിമിഷത്തിൽ ഞാൻ സമാധാനത്തിലാണ്.'
'എന്നെ മറ്റൊരു തലത്തിലേക്കെത്തിക്കുന്ന പ്രകൃതിയുടെ പാത ഞാൻ ഒരുപാട് സ്‌നേഹിക്കുന്നു. ലോകത്തിൽ നിന്ന് എനിക്ക് ഇത്രയും സ്‌നേഹം ലഭിക്കുന്നുവെന്നത് വിശ്വസിക്കാനെ കഴിയുന്നില്ല.'
'ഈ സ്‌നേഹത്തിന് മുന്നിൽ ഞാൻ വിനയാന്വിതയാണ്. ഇനി ഞാനൊരു മികച്ച സംഗീതജ്ഞയും മനുഷ്യനും അതിലുപരി നല്ല ഹൃദയത്തിന് ഉടമയുമായിരിക്കും' എന്നാണ് അഭയ ഹിരൺമയി കുറിച്ചത്.


Click it and Unblock the Notifications