For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കളർഫുൾ ഡ്രസ്സിൽ നൃത്തം ചെയ്ത് ​ഗോപി സുന്ദർ..., 'ഏത് മരുന്നാണ് കഴിച്ചതെന്ന്' ആരാധകൻ, കലക്കൻ മറുപടി നൽകി താരം!

  |

  സോഷ്യൽമീഡിയയുടെ ഉപയോ​ഗം ആളുകളിൽ വർധിച്ചതോടെ സെലിബ്രിറ്റകളുടെ ജീവിതത്തിൽ അടക്കം കടന്നുകയറി ആളുകൾ അഭിപ്രായം പറയാനും പരിഹസിക്കാനും തുടങ്ങി. സെലിബ്രിറ്റികളുടെ കുറിപ്പുകളോ ഫോട്ടോകളോ ഇഷ്ടപ്പെട്ടില്ലെങ്കിൽ പരസ്യമായി ആക്ഷേപിക്കുന്ന രീതിയും കൂടുതലാണ്. സാധാരണക്കാരുടെ ജീവിതത്തിലും ഇതൊക്കെ നടക്കുന്നുണ്ട്.

  പക്ഷെ സെലിബ്രിറ്റികളുടെ കാര്യങ്ങളാണ് വാർത്തയാകുന്നത് എന്ന് മാത്രം. അടുത്തിടെയായി നിരന്തരം കളികയാക്കലും പരിഹാസവും ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന സെലിബ്രിറ്റിയാണ് ​ഗോപി സുന്ദർ. ‍

  Also Read: 'നമ്മൾ എതിർത്താലും അവൾ അവനെ കെട്ടുമായിരുന്നു'; മഞ്ജിമയുടെ വിവാഹത്തെ കുറിച്ച് അച്ഛൻ വിപിൻ മോഹൻ

  ​ഗായിക അമൃത സുരേഷുമായുള്ള ബന്ധം പരസ്യപ്പെടുത്തിയ ശേഷം ​ഗോപി സുന്ദറിന്റെ ഒരു ഫോട്ടോ സോഷ്യൽമീഡിയയിൽ എവിടെയെങ്കിലും കണ്ടാൽ പോലും ചിലർ മനപൂർവം മോശം കമന്റുകൾ കുറിക്കാറുണ്ട്.

  കുറച്ച് നാളുകളായി നിരന്തരം പരിഹാസവും ചുച്ഛവും കേട്ട് മടുത്തതിനാൽ ഇപ്പോൾ അത്തരം കമന്റുകൾ കണ്ടാൽ ഉടൻ തന്നെ ​ഗോപി സുന്ദർ മറുപടി കൊടുക്കും. ആരാധകരുടെ പരിഹാസത്തിനും തെറിവിളിക്കും നിന്ന് കൊടുക്കാതെ കൃത്യമായി പ്രതികരിക്കുന്ന താരം കൂടിയാണ് ​ഗോപി സുന്ദർ.

  ഇപ്പോഴിത തന്റെ അവധി ആഘോഷത്തിനിടയിൽ പകർത്തിയ ഒരു വീഡിയോ സോഷ്യൽമീഡയയിൽ പങ്കുവെച്ചിരിക്കുകയാണ് ​ഗോപി സുന്ദർ. കളർഫുൾ വസ്ത്രവും തൊപ്പിയും ധരിച്ച് നൃത്തം ചെയ്യുന്ന ​ഗോപി സുന്ദറാണ് വീഡിയോയിൽ ഉള്ളത്.

  മൈ ലൈഫ് മൈ റൂൾസ് എന്നാണ് ​ഗോപി സുന്ദർ വീഡിയോയ്ക്ക് ക്യാപ്ഷൻ നൽകിയത്. എവിടെ നിന്ന് പകർത്തിയതാണ് വീഡിയോ എന്നത് ​ഗോപി സുന്ദർ വെളിപ്പെടുത്തിയിട്ടില്ല. പതിവ് പോലെ ​ഗോപി സുന്ദറിന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതും കമന്റുകൾ നിറയാൻ തുടങ്ങി.

  ഇത്തവണയും പരിഹാസ കമന്റുകൾക്ക് കുറവുണ്ടായില്ല. നൃത്തം ചെയ്യുന്ന വീഡിയോ വൈറലായപ്പോൾ ഒരാൾ കമന്റിലൂടെ ​ഗോപി സുന്ദറിനോട് ചോദിച്ചത് ഏത് മരുന്ന് കഴിച്ചത് എന്നാണ്.

  പൊതുവെ ഇത്തരം മനപൂർവമുള്ള കളിയാക്കലുകൾക്ക് അപ്പോൾ തന്നെ മറുപടി കൊടുക്കുന്ന ​ഗോപി സുന്ദർ ഇത്തവണയും തന്നെ ചൊറിഞ്ഞ വ്യക്തിക്ക് അർഹിച്ച മറുപടി തന്നെ കൊടുത്തു. 'എന്റെ മാതാപിതാക്കൾ എന്നെ ജനിപ്പിച്ചപ്പോൾ തന്നെ എനിക്ക് തന്ന സമ്മാനമാണ്.'

  Also Read: 'പുകവലിക്കൊപ്പം മദ്യപാനം, ശ്രീനി ചേട്ടനൊക്കെ സ്വയം പീഡിപ്പിച്ച് നശിച്ചു, നല്ല മനുഷ്യനാണ്'; ശാന്തിവിള ദിനേശ്

  'അല്ലാതെ നിന്നെപ്പോലെ പുറത്തുപോയി മരുന്ന് അന്വേഷിക്കേണ്ട ആവശ്യം എനിക്കില്ല' ​ഗോപി സുന്ദർ മറുപടിയായി കുറിച്ചു. ഇത് കൂടാതെ വേറെയും നിരവധി കമന്റുകൾ‌ ​ഗോപി സുന്ദറിനെ അനുകൂലിച്ചും പ്രതികൂലിച്ചും വരുന്നുണ്ട്.

  അനുപമ പരമേശ്വരനും നിഖില്‍ സിദ്ധാര്‍ഥയും ഒന്നിച്ച തെലുങ്ക് ചിത്രം 18 പേജെസ് തിയറ്ററുകളില്‍ പ്രദർശനം തുടരുന്നുവെന്നതാണ് ​ഗോപി സുന്ദറിന്റെ പുതിയ സന്തോഷം. ചിത്രത്തിന് സം​ഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ​ഗോപി സുന്ദറാണ്.

  അതിൽ ഒരു ​ഗാനം ആലപിച്ചിരിക്കുന്നത് നടൻ സിമ്പുവാണ്. ആ ​ഗാനം അടുത്തിടെ വൈറലായിരുന്നു. കൂടാതെ അമൃതയ്ക്കൊപ്പം സ്റ്റേജ് ഷോകളും മറ്റുമായി തിരക്കിലുമാണ് ​ഗോപി സുന്ദർ. നടൻ ബാലയുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തി പത്ത് വർഷങ്ങൾക്ക് ശേഷമാണ് അമൃത ​ഗോപി സുന്ദറുമായി പ്രണയത്തിലായത്.

  അമൃത ജീവിതത്തിലേക്ക് വരും മുമ്പ് ​ഗോപി സുന്ദർ അഭയ ഹിരൺമയിയുമായി പ്രണയത്തിലാണ്. അതിന് മുമ്പ് പ്രിയ എന്നൊരു സ്ത്രീയെ വിവാഹം ചെയ്യുകയും ചെയ്തിരുന്നു ​ഗോപി സുന്ദർ.

  ആ ബന്ധത്തിൽ രണ്ട് ആൺകുട്ടികളും ​ഗോപി സുന്ദറിനുണ്ട്. അമൃതയുടെ മകൾ അവന്തികയും ​ഗോപി സുന്ദറുമായി നല്ല സൗഹൃദത്തിലാണ്. ജീവിതം മാറിയത് ​ഗോപി സുന്ദർ വന്നശേഷമാണെന്ന് അമൃത പലപ്പോഴായി പറഞ്ഞിട്ടുണ്ട്.

  മാത്രമല്ല ​ഗോപി സുന്ദറിന്റെ സം​ഗീതത്തിൽ നിരവധി ​ഗാനങ്ങൾ അമൃത ആലപിക്കുകയും ചെയ്തു. തങ്ങൾ എങ്ങനെയാണ് പ്രണയത്തിലായതെന്ന് വെളിപ്പെടുത്താൻ ​ഗോപി സുന്ദറും അമ‍ൃതയും ഇതുവരെ തയ്യാറായിട്ടില്ല.

  Read more about: gopi sundar
  English summary
  Music Director Gopi Sundar Reacted To Negative Comments, Latest Social Media Post Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X