For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമൃത സുരേഷിനൊപ്പമുള്ള സെല്‍ഫിയുമായി വീണ്ടും ഗോപി സുന്ദര്‍; പൊങ്കാലയുമായി പിന്നാലെ സോഷ്യല്‍ മീഡിയയും

  |

  സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ വിഷയമാണ് സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷുമായുള്ള അടുത്ത ബന്ധം. ഇരുവരും ഒരുമിക്കുന്നുവെന്നും പുതിയ ജീവിതം ആരംഭിക്കുന്നുവെന്നും അറിയിച്ച് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു തുടങ്ങിയതു മുതല്‍ എല്ലാ കണ്ണുകളും അവരിലേക്കാണ്.

  നടന്‍ ബാലയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം സംഗീതവും മോഡലിങ്ങും മ്യൂസിക് ബാന്റുമൊക്കെയായി വളരെ സജീവമായി നില്‍ക്കുന്ന സമയത്താണ് ഗോപിസുന്ദറുമായുള്ള അടുത്ത ബന്ധത്തിന്റെ ചിത്രങ്ങള്‍ അമൃത പങ്കുവെച്ചത്.

  ആദ്യ വിവാഹത്തില്‍നിന്ന് നിയമപരമായി ബന്ധം വേര്‍പെടുത്താതെ ഗായിക അഭയ ഹിരണ്‍മയിയുമായി ദീര്‍ഘനാള്‍ ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു ഗോപി സുന്ദര്‍. അതിനിടെയാണ് അമൃതയും ഗോപിയും പുതിയ ചിത്രങ്ങള്‍ ഇരുവരും സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുന്നത്.

  കഴിഞ്ഞ ദിവസങ്ങളില്‍ അമൃത ഗോപി സുന്ദറിനൊപ്പമുള്ള റെക്കോര്‍ഡിങ് സെഷന്റെ ചിത്രങ്ങള്‍ പങ്കുവെച്ചതിനെ തുടര്‍ന്ന് വലിയ തോതില്‍ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ട്രോളുകളും അധിക്ഷേപങ്ങളും കൊണ്ട് കമന്റ് ബോക്‌സ് നിറഞ്ഞു കവിഞ്ഞപ്പോള്‍ ഒടുവില്‍ അമൃത സുരേഷിന് കമന്റ് ബോക്‌സ് അടച്ചു പൂട്ടേണ്ടി വന്നു.

  Also Read: മകന്‍ ജനിച്ച ശേഷം അദ്ദേഹത്തിനൊപ്പം ജീവിച്ചിട്ടില്ല; ഭര്‍ത്താവ് രവിചന്ദ്രനുമായി പിരിഞ്ഞതിനെ പറ്റി ഷീല

  ഇപ്പോഴിതാ വീണ്ടും ഇരുവരുമൊന്നിച്ചുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്. വിന്‍ഡ് എന്ന ക്യാപ്ഷനോടെയാണ് പരസ്പരം മുഖത്തു നോക്കി ചിരിക്കുന്ന ഒരു ചിത്രം ഗോപി സുന്ദര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഗോപി സുന്ദറാണ് ഈ സെല്‍ഫി പകര്‍ത്തിയിരിക്കുന്നത്.

  അമൃതയുടെയും ഗോപി സുന്ദറിന്റെയും ചിത്രങ്ങള്‍ ഇതിനകം വൈറലായി മാറിക്കഴിഞ്ഞു. അമൃത സുരേഷിന്റെ സഹോദരിയും ഗായികയുമായ അഭിരാമി സുരേഷാണ് പോസ്റ്റിന് ആദ്യം കമന്റ് രേഖപ്പെടുത്തിയത്.

  തനിക്ക് ഒരു സഹോദരനെ ലഭിച്ചുവെന്നായിരുന്നു ഗോപി സുന്ദറിനെക്കുറിച്ച് നേരത്തെ അഭിരാമി പറഞ്ഞത്. എന്റെ സഹോദരിയില്‍ പുഞ്ചിരി നിറയ്ക്കുന്ന എന്നെ മൂത്തമകളെന്ന് വിളിക്കുന്നയാളാണ് ഗോപി സുന്ദറെന്നും അഭിരാമി പറഞ്ഞിരുന്നു. ഗോപിക്കും അമൃതയ്ക്കുമൊപ്പമുള്ള ചിത്രവും അഭിരാമി പങ്കുവെച്ചിരുന്നു.

  Also Read: 'റോബിന്‍ പുറത്തുപോയതില്‍ ഇപ്പോള്‍ ദില്‍ഷ സന്തോഷിക്കുകയല്ലേ?' റിയാസിന് ദില്‍ഷ കൊടുത്ത മറുപടി ഇങ്ങനെ

  ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ച് മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്‌നേഹവും പ്രാര്‍ത്ഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അമൃതയും ഗോപിയും നേരത്തെ പറഞ്ഞിരുന്നു.

  റെക്കോര്‍ഡിങ്ങുകളും മറ്റുമായി തിരക്കിലായതിനാല്‍ ഇപ്പോള്‍ കൊച്ചിയിലുണ്ടെന്നും പിന്നീട് ഹൈദരാബാദിലേക്കും പോവുമെന്നും ഗോപി സുന്ദര്‍ വ്യക്തമാക്കിയിരുന്നു. ക്ഷേത്രസന്ദര്‍ശനവും സ്‌റ്റേജ് പരിപാടികളുമൊക്കെയായി സജീവമാണ് ഇരുവരും.

  അതേസമയം പുതിയ ചിത്രത്തിന് താഴെയും പൂച്ചെണ്ടുകളും കല്ലേറുകളും ഒരേപോലെ തുടരുകയാണ്. നിരവധി പേര്‍ വിമര്‍ശിച്ചും ആശംസകള്‍ നേര്‍ന്നും കമന്റുകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പക്ഷെ, ഇത്തരം വിമര്‍ശനങ്ങളോട് പ്രതികരിക്കേണ്ട എന്നാണ് ഇരുവരുടെയും ഉറച്ച നിലപാട്.

  Also Read: '95 ദിവസങ്ങൾക്ക് ശേഷം ഞാനെന്റെ ക്വീനിനെ കണ്ടു'; മുംബൈ എയർപോട്ടിൽ ഭാര്യയെ സ്വീകരിക്കാനെത്തി റോൺ‌സൺ!

  Recommended Video

  Gopi Sundar & Amrutha Suresh, ബാലയുടെ പ്രതികരണം കണ്ടോ, ഇതെന്റെ വൈഫാണ് | #Entertainment | FilmiBeat

  അതേപ്പറ്റി മുന്‍പൊരു അഭിമുഖത്തില്‍ ഗോപി സുന്ദര്‍ പറയുന്നത് ഇങ്ങനെയാണ്:' വ്യക്തിജീവിതം എപ്പോഴും സ്വകാര്യമായി വെക്കാനിഷ്ടപ്പെടുന്നയാളാണ് ഞാന്‍. എന്റെ പാട്ടിനെക്കുറിച്ച് പരസ്യമായി വിമര്‍ശിച്ചാല്‍ അത് കേള്‍ക്കാന്‍ ബാധ്യസ്ഥനാണ്. എന്നാല്‍ സ്വകാര്യ ജീവിതത്തെക്കുറിച്ച് പറയുന്നത് ഞാന്‍ വിലക്കെടുക്കാറില്ല. എന്റെ വീടിന്റെ ഗേറ്റിന് പുറത്ത് എന്ത് വിമര്‍ശനങ്ങള്‍ നടന്നാലും എന്നെ ബാധിക്കാറില്ല.' ഗോപി സുന്ദര്‍ പറയുന്നു.

  വ്യക്തിജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് പറയാനിഷ്ടമില്ലാത്തയാളാണ് താനെന്ന് അമൃത സുരേഷും മുന്‍പ് പറഞ്ഞിട്ടുണ്ട്.

  Read more about: gopi sundar singer amrutha suresh
  English summary
  Music Director Gopi Sundar shared a beautiful selfie with Singer Amritha Suressh
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X