'റിയൽ ലൈഫ് കൺവിൻസിങ് സ്റ്റാർ... ആർക്കും ഒരു പരാതിയുമില്ല'; മയോനിയെ തിരക്കിയവർക്ക് മറുപടിയുമായി ഗോപി സുന്ദർ
സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദറിന്റെ പാട്ടുകളെക്കാൾ കഴിഞ്ഞ കുറച്ച് കാലങ്ങളായി സോഷ്യൽമീഡിയയിൽ ചർച്ചയാകാറുള്ളത് അദ്ദേഹത്തിന്റെ വ്യക്തി ജീവിതമാണ്. വിവാഹിതനും രണ്ട് ആൺകുട്ടികളുടെ പിതാവുമായ ഗോപി സുന്ദറിന് നിരവധി റിലേഷൻഷിപ്പുകൾ ഉണ്ടായിട്ടുണ്ട്. താലികെട്ടിയെ സ്ത്രീയെ വിവാഹമോചനം ചെയ്യാതെയാണ് പതിനാല് വർഷത്തോളം അഭയ ഹിരൺമയി എന്ന ഗായികയ്ക്കൊപ്പം ഗോപി സുന്ദർ ലിവിങ് റിലേഷൻഷിപ്പിൽ കഴിഞ്ഞത്.
അന്ന് ഭാര്യ പ്രിയ ഗോപി സുന്ദറിന് എതിരെ രംഗത്ത് എത്തിയിരുന്നു. രണ്ട് വർഷം മുമ്പ് അഭയ ഹിരൺമയിയുമായുള്ള ബന്ധവും ഗോപി സുന്ദർ അവസാനിപ്പിച്ചു. ശേഷം ഗായിക അമൃത സുരേഷുമായി ഏറെക്കാലം പ്രണയത്തിലായിരുന്നു ഗോപി. അതും അടുത്ത കാലത്ത് അവസാനിച്ചു. തങ്ങൾ വേർപിരിഞ്ഞുവെന്ന് അമൃതയാണ് അടുത്തിടെ വെളിപ്പെടുത്തിയത്.

അമൃത പോയശേഷം ഗോപിയുടെ പേരിനൊപ്പം എപ്പോഴും ഉയർന്ന് കേൾക്കുന്നത് യുവ ഗായിക മയോനിയുടെ പേരാണ്. മയോനിയെ ചേർത്തുപിടിച്ചുള്ള ചിത്രങ്ങൾ ഗോപി സുന്ദർ പങ്കുവെച്ച് തുടങ്ങിയതോടെയാണ് അത്തരത്തിൽ വാർത്തകൾ തലപൊക്കിയത്. മയോനിയുടെ യഥാർത്ഥ പേര് പ്രിയ നായർ എന്നാണ്. അടുത്തിടെ 47-ാം ജന്മദിനം ഗോപി സുന്ദർ ആഘോഷിച്ചതും മയോനിക്കൊപ്പമായിരുന്നു.
എന്റെ എക്കാലത്തെയും മികച്ച ജന്മദിനം എന്നാണ് അന്ന് ഗോപി സുന്ദർ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് കുറിച്ചത്. ഗോപി സുന്ദറുമായുള്ള റിലേഷൻഷിപ്പ് അവസാനിപ്പിച്ചുവെന്ന് അമൃത വെളിപ്പെടുത്തിയശേഷം അമൃതയെ ഒഴിവാക്കിയതുപോലെ മയോനിയേയും ഒഴിവാക്കിയോ എന്നുള്ള ചോദ്യങ്ങളുമായി വിമർശകർ ഗോപി സുന്ദറിന്റെ സോഷ്യൽമീഡിയ പേജുകളിൽ എത്തിയിരുന്നു.
അത്തരത്തിൽ തന്നെ വിമർശിച്ചവർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ ഗോപി സുന്ദർ. മയോനിക്കൊപ്പം ഒരു അരുവിയിൽ നിൽക്കുന്ന ചിത്രമാണ് ഗോപി സുന്ദർ പങ്കിട്ടത്. ഇത് ഞങ്ങളുടെ ഹാപ്പി സ്‌പേസ് എന്നാണ് മയോനിയെ ചേർത്ത് പിടിച്ചുള്ള ഫോട്ടോയ്ക്ക് തലക്കെട്ടായി ഗോപി സുന്ദർ കുറിച്ചത്. ഇരുവരും അവധി ആഘോഷത്തിനിടെ പകർത്തിയ ചിത്രമാണ് പങ്കിട്ടിരിക്കുന്നത്. പതിവുപോലെ ഇത്തവണയും വിമർശിച്ചും അനുകൂലിച്ചുമെല്ലാം ആളുകൾ കമന്റ് ബോക്സിൽ എത്തി.
റിയൽ ലൈഫ് കൺവിൻസിങ് സ്റ്റാർ... ആർക്കും ഒരു പരാതിയുമില്ല... എന്നാണ് ഒരാൾ ഗോപി സുന്ദറിനെ പരിഹസിച്ച് കുറിച്ചത്. ഗോപിയിസം, ഗോപി അണ്ണൻ ഉയിർ, അണ്ണൻ പൊളിയാണ് എന്നിങ്ങനെയെല്ലാം കമന്റുകളുണ്ട്. അതേസമയം ഗോപി സുന്ദറിന് ഒരു മുഖമേയുള്ളു മറ്റുള്ളവരെപോലെയല്ലല്ലോയെന്ന് താരത്തിന്റെ ഫോളോവേഴ്സിൽ ഒരാൾ കുറിച്ചു.

ഗോപി സുന്ദറിന് ഒരു മുഖമേയുള്ളൂവെന്ന് തോന്നുന്നു. എന്നാൽ ചിലർക്ക് ഇരട്ടമുഖങ്ങളുണ്ട്. നമുക്ക് അത് പക്ഷെ മനസിലാവാറില്ല എന്നായിരുന്നു കമന്റിന്റെ പൂർണരൂപം. ജെനുവിനായി ജീവിക്കുന്ന ഒരാളെ കാണുന്നത് ഉന്മേഷദായകമാണ്. നിങ്ങൾ നിങ്ങളോട് തന്നെ സത്യസന്ധത പുലർത്തുക.
മറ്റുള്ളവരുടെ മുന്നിൽ വളരെ മാന്യമായി പ്രത്യക്ഷപ്പെടുമ്പോൾ സ്വന്തം ഇരുണ്ട വശങ്ങൾ മറയ്ക്കുന്നവരുണ്ട് എന്നാണ് മറ്റൊരാൾ ഗോപിയെ പ്രശംസിച്ച് കുറിച്ചത്.
തന്റെ റിലേഷൻഷിപ്പുകളെല്ലാം എപ്പോഴും പരസ്യമാക്കിയിട്ടുള്ള വ്യക്തിയാണ് ഗോപി സുന്ദർ. ഇമേജ് തകരുമെന്ന് ഭയന്ന് ഒരിക്കലും ഒന്നും ഗോപി സുന്ദർ മറച്ചുവെച്ചിട്ടുമില്ല. റിയൽ ലൈഫ് കൺവിൻസിങ് സ്റ്റാറെന്ന പേര് ഗോപി സുന്ദറിന് വീണത് അമൃതയുടെ വെളിപ്പെടുത്തൽ വൈറലായ ശേഷമാണ്. ഗോപി സുന്ദറുമായുള്ള പ്രണയം തകർന്നശേഷം അദ്ദേഹത്തെ കുറ്റപ്പെടുത്തി അമൃത സംസാരിച്ചിട്ടില്ല. ഇപ്പോഴും ഇരുവർക്കും ഇടയിൽ സൗഹൃദമുണ്ട്.
ബാലയുമായുള്ള വിഷയത്തിൽ അമൃത അടുത്തിടെ സൈബർ ബുള്ളിയിങ് നേരിട്ടപ്പോൾ അമൃതയെ പിന്തുണച്ച് എത്തിയവരിൽ ഒരാൾ ഗോപി സുന്ദറായിരുന്നു. തുണ്ടും പെരുമാനിയുമാണ് ഗോപി സുന്ദർ സംഗീത സംവിധാനം നിർവഹിച്ച ഏറ്റവും പുതിയ മലയാള സിനിമകൾ.


Click it and Unblock the Notifications