'മൈ ന്യൂ ഇൻട്രൊഡക്ഷൻ, അടുത്ത ജന്മത്തിൽ ​ഗോപിയായി ജനിക്കണം'; മയോനിക്കൊപ്പമുള്ള ചിത്രം പങ്കിട്ട ​ഗായകന് വിമർശനം

തെന്നിന്ത്യയിൽ ഏറ്റവും വിലപിടിപ്പുള്ള സം​ഗീത സംവിധായകരിൽ ഒരാളാണ് ​​ഗായകൻ കൂടിയായ ​ഗോപി സുന്ദർ. തെലുങ്കിലാണ് ​സം​ഗീത സംവിധായകൻ ഇപ്പോൾ കൂടുതൽ ശ്രദ്ധ കൊടുത്തിരിക്കുന്നത്.​ ​ഗോപി സുന്ദർ സോഷ്യൽമീഡിയയിൽ വളരെ സജീവമാണ്. അതുകൊണ്ട് തന്നെ തന്റെ വ്യക്തി ജീവിതത്തിലേയും സ്വകാര്യ ജീവിതത്തിലേയും വിശേഷങ്ങളെല്ലാം ​ഗോപി സുന്ദർ സോഷ്യൽമീഡിയയിൽ പങ്കുവെക്കുകയും ചെയ്യും. അതിൽ ഏറ്റവും കൂടുതൽ വിമർശനം വരാറുള്ളത് പെൺ സു​ഹൃത്തുക്കൾ നിരവധി ​ഗോപി സുന്ദറിനുണ്ടെന്നതിന്റെ പേരിലാണ്.

അതിന് കാരണം മുമ്പ് വിവാഹിതനും രണ്ട് ആൺകുട്ടികളുടെ അച്ഛനുമായിരുന്നുവെന്നതും അഭയ ഹിരൺമയി, അമൃത സുരേഷ് എന്നിവരുമായി പ്രണയത്തിലായിരുന്നുവെന്നതുമാണ്. ഒരു സമയം വരെ നിരന്തരമായി അമൃത സുരേഷിനൊപ്പമുള്ള ചിത്രങ്ങളും മറ്റുമെല്ലാം ​ഗോപി സുന്ദർ സോഷ്യൽമീഡിയയിൽ പങ്കിടാറുണ്ടായിരുന്നു.

Gopi Sundar Priya Nair

എന്നാൽ അടുത്ത കാലത്തായി ഇരുവരും പരസ്പരമുള്ള ചിത്രങ്ങളോ വീഡിയോയോ ഒന്നും തന്നെ പോസ്റ്റ് ചെയ്യാറില്ല. ഇപ്പോൾ ​ഗോപിയുടെ സോഷ്യൽമീഡിയ പോസ്റ്റുകളിൽ എപ്പോഴും നിറഞ്ഞ് നിൽക്കാറുള്ള ഒരാൾ ​ഗായിക കൂടിയായ മയോനിയെന്ന് അറിയപ്പെടുന്ന പ്രിയ നായരാണ്. ഇപ്പോഴിതാ ​പ്രിയയെ കുറിച്ചും ​ഗോപി സുന്ദറും ​ഗോപിയെ കുറിച്ച് പ്രിയയും സോഷ്യൽമീഡിയയിൽ പങ്കിട്ട പോസ്റ്റാണ് വൈറലാകുന്നത്.

മൈ ന്യൂ ഇൻട്രൊഡക്ഷൻ... സിങ്ങർ പ്രിയ നായർ എന്നാണ് പാട്ടിന്റെ ലിങ്കും പ്രിയയ്ക്കൊപ്പമുള്ള ചിത്രവും പങ്കിട്ട് ​ഗോപി സുന്ദർ കുറിച്ചത്. ​ഗോപി സുന്ദറിന്റെ സം​ഗീതത്തിൽ പിറന്ന ​ഗാനത്തിന് പിന്നണി പാടാൻ സാധിച്ച സന്തോഷത്തിലാണ് പ്രിയയും. ഹരിദാസ് സംവിധാനം ചെയ്യുന്ന താനാരാ എന്ന ചിത്രത്തിൽ പിന്നണി പാടികൊണ്ടാണ് മലയാളത്തിലേക്ക് പ്രിയ അരങ്ങേറിയിരിക്കുന്നത്. ചിത്രത്തിലെ സോന ലഡ്‌കി എന്ന പാട്ടാണ് പ്രിയ നായർ ആലപിച്ചിരിക്കുന്നത്.

വാഹനത്തിന് മുകളിലിരിക്കുന്ന പ്രിയ നായർക്കൊപ്പം നിൽക്കുന്ന ഗോപി സുന്ദറിന്റെ ചിത്രം വൈറലായതോടെ പതിവുപോലെ ​ഗോപി സുന്ദറിന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ടുള്ള കമന്റുകൾ നിറയാറായി. മലയാള സിനിമയിൽ പിന്നണി പാടാൻ സാധിച്ച സന്തോഷം പ്രിയയും ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെ പങ്കിട്ടിട്ടുണ്ട്. എന്റെ എല്ലാമെല്ലാമായ ഇതിഹാസ താരം ഗോപി സുന്ദർ ഈണം പകർന്ന ഒരു മനോഹര ഗാനത്തിലൂടെ മലയാള സംഗീത ഇൻഡസ്‌ട്രിയിലേക്കുള്ള എൻ്റെ അരങ്ങേറ്റം സാധ്യമായതിൽ സന്തോഷമുണ്ട്.

എനിക്ക് വളരെ പ്രത്യേകതയുള്ള ഒരാളോടൊപ്പം പാടാനുള്ള ഈ അത്ഭുതകരമായ അവസരത്തിന് നന്ദി. സ്നേഹം സ്നേഹം എന്നാണ് ​ഗോപി സുന്ദറിനൊപ്പമുള്ള ഫോട്ടോ പങ്കിട്ട് പ്രിയ കുറിച്ചത്. രണ്ട് പേരുടെ സോഷ്യൽമീഡിയ പോസ്റ്റിന് താഴെയും അസഭ്യം നിറഞ്ഞ ഭാഷയിൽ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Gopi Sundar Priya Nair

ചിലതിനൊക്കെ അതേ നാണയത്തിൽ തന്നെ ​ഗോപി സുന്ദർ മറുപടി നൽകിയിട്ടുമുണ്ട്. എടുക്കുമ്പോൾ നല്ലൊരു വണ്ടി എടുത്തിരുന്നെങ്കിൽ ഇങ്ങനെ മാറി മാറി വണ്ടി മാറ്റേണ്ടായിരുന്നു. പ്രത്യേകിച്ച് ടെസ്റ്റ്‌ ഡ്രൈവ് ഒക്കെ അവലൈബിളായിട്ടുള്ള താങ്കളെ പോലുള്ളവർക്ക്, ലഭിക്കുന്ന സംഗീതത്തെയൊക്കെ നെഞ്ചോട് ചേർക്കുന്ന മഹാവിസ്മയമാണ് അങ്ങ്.

മെയിൽ സിങ്ങേഴ്സിന് വല്ലപ്പോഴുമൊക്കെ അവസരമുണ്ടാവുമ്പോൾ പറയണേ, ഓരോ ആഴ്ചയിലും ഓരോ ഇൻട്രൊഡക്ഷൻ... കൊള്ളാം അണ്ണാ..., ഗോപി അണ്ണാ ഗോപി അണ്ണന് പറ്റിയ പേര് ശ്രീകൃഷ്ണൻ എന്നാണ്, അടുത്ത ജന്മത്തിൽ ​ഗോപിയായി ജനിക്കണം എന്നിങ്ങനെ നീളുന്നു കമന്റുകൾ. ഇതിന് മുമ്പും പ്രിയക്കൊപ്പമുള്ള ചിത്രങ്ങൾ താരം പങ്കുവെച്ച് എത്തിയിരുന്നു. ഗോപി സുന്ദറിന്റെ കഴിഞ്ഞ പിറന്നാളിന് ഇട്ട ഒരു പോസ്റ്റാണ് പ്രിയ നായരെ ശ്രദ്ധേയയാക്കിയത്.

എന്നാൽ താനും പ്രിയയും തമ്മിലുള്ള ബന്ധമെന്താണെന്ന് ​ഗോപി സുന്ദർ എവിടെയും വെളിപ്പെടുത്തിയിട്ടില്ല. ഗോപി സുന്ദർ തന്റെ സ്ത്രീ സുഹൃത്തുക്കൾക്കൊപ്പം ഫോട്ടോ പങ്കുവെയ്ക്കുമ്പോഴൊക്കെ വിമർശനങ്ങൾ കേൾക്കേണ്ടി വരാറുണ്ട്. ​

Read more about: gopi sundar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X